ഈരാറ്റുപേട്ട: യെമനിലെ ഹൂത് വിമതരും സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മിലുള്ള വ്യോമാക്രമണത്തില്‍ നിന്ന് രക്ഷപെട്ട് നാടിന്റെ സ്വസ്ഥതയിലേയ്ക്ക് അരുവിത്തുറ തട്ടാപറമ്പില്‍ ലിജോ ജോര്‍ജ് മടങ്ങിലെത്തി. തിങ്കളാഴ്ച രാവിലെയാണ് യെമനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘത്തില്‍ 15 മലയാളികള്‍ക്കൊപ്പം നെടുമ്പാശ്ശേരി വിനാമത്താവളത്തില്‍ എത്തിയത്. അഞ്ചു വര്‍ഷമായി യമന്റെ തലസ്ഥാനമായ സനയിലെ ഐടി കമ്പനിയില്‍ അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്ന ലിജോ ഏപ്രില്‍ 1ന് നാട്ടിലെത്താനിരിക്കെയാണ് ജോലി സ്ഥലത്തുനിന്നും കമ്പനി അധികൃതരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയത്.
മാസങ്ങളായി നിലനിന്നിരുന്ന വംശീയ കലാപം കഴിഞ്ഞ ഒരാഴ്ചകൊണ്ടാണ് ഭീകരാവസ്ഥയിലെത്തിയത്. ആയുധം കൈവശം വയ്ക്കാന്‍ അനുവാദമുള്ള യമനില്‍ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ പതിവായി സംഘര്‍ഷങ്ങള്‍ ഉണ്ടാകാറിള്ളതാണ്. സാധാരണ ഇത്തരത്തിലുള്ള സംഘര്‍ഷങ്ങള്‍ രണ്ട് ദിവസത്തില്‍ക്കൂടുതല്‍ നീളാറില്ല. അതുപോലെയൊന്നാണ്് ഇത്തവണയും പ്രതീഷിച്ചിരുന്നത്. അതിനാലാണ് ലിജോ ഉള്‍പ്പെടെയുള്ളവര്‍ മടങ്ങിപ്പോക്കിനെക്കുറിച്ച് ചിന്തിക്കാതിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി മുഴുവന്‍ യുദ്ധസമാനമായ അന്തരീഷമാണ് യമനിലുള്ളത്. എന്നാല്‍ പകല്‍ സമയം ശാന്തമായിരുന്നു. ഇപ്പോള്‍ പകല്‍ സമയത്തും വിമതരുടെ താവളങ്ങളെ ലഷ്യമാക്കി സൗദിയുടെ ബോംബര്‍ വിമാനങ്ങള്‍ എത്തുന്നുണ്ടെന്ന് ലിജോ പറഞ്ഞു. ഓരോ സ്ഫോടനത്തിലും ഭീകരമായ ശബ്ദവും പൊടിപടലവും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. സനയില്‍ നിന്നും യമന്‍ എയര്‍വേസിന്റെ വിമാനത്തില്‍ ഡിബുറ്റിലെത്തി അവിടെനിന്ന് ദോഹയിലെത്തിയശേഷമാണ് തിങ്കളാഴ്ച രാവിലെ 8.10നോടെ നെടുമ്പാശ്ശേരിയിലെത്തിയത്.
കയ്യില്‍ കിട്ടിയതെല്ലാം ബാഗിലാക്കി വെള്ളിയാഴ്ച സന വമാനത്താവളത്തിലെത്തിയെങ്കിലും വിമാനം പുറപ്പെടാനുള്ള അനുമതി സൗദിയുടെ ഭാഗത്തു നിന്നും ലഭിച്ചില്ല. തുടര്‍ന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്ക്കാണ് സനയില്‍ നിന്നും വിമാനത്തില്‍ 45 മിനിറ്റിന്റെ വിമാനയാത്രക്കുശേഷം ഡിബുറ്റിയിലെത്തിയത്. കയ്യിലെടുത്ത ബാഗ് കയറ്റാന്‍ സാധിക്കില്ലെന്ന് എംബസി അധികൃതര്‍ അധികൃതര്‍ ആദ്യം അറിയിച്ചെങ്കിലും തുടര്‍ന്ന് മറ്റൊരു വിമാനത്തില്‍ എത്തിക്കുകയായിര്ുന്നു.ഇന്‍ഡ്യന്‍ എംബസിയും മന്ത്രി കെ.സി ജോസഫും ആവശ്യമായ സഹായങ്ങള്‍ ചെയതെന്നും ലിജോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: