വൈക്കം: വൈക്കം സത്യഗ്രഹ സ്മൃതികള്‍ ഉണര്‍ത്തിയ കിണറിന് പുനര്‍ജ്ജനി. സത്യാഗ്രഹികള്‍ ദാഹജലത്തിനായി കുഴിച്ച കിണറിന് ചുറ്റും പൂഷ്പങ്ങള് കൊണ്ട് അലങ്കരിച്ചും നിലവിളക്കുകള്‍ തെളിയിച്ചും ഹിന്ദു ഐക്യവേദി സത്യാഗ്രഹത്തിന്റെ തൊണ്ണൂററി ഒന്നാം വാര്‍ഷിക ദിനം ആചരിച്ചു. ഇന്നലെ നടന്ന പരിപാടി ബിജെപിയുടെ മുതിര്‍ന്ന നേതാവ് വൈക്കം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. സത്യാഗ്രഹത്തില്‍ പങ്കെടുത്ത എല്ലാ വിഭാഗത്തില്‍പെട്ട ഹിന്ദു സമൂഹവും കുടിവെള്ളത്തിനായി ഉപയോഗിച്ച ഈ കിണര്‍ പവിത്രമാണെന്നും കിണറിനായി ഈ സ്ഥലം തിരഞ്ഞടുത്തത് എല്ലാം വിഭാഗത്തിനും പ്രവേശനമുള്ള ഇടമായതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ മാലിന്യങ്ങള്‍ മാറ്റിയെടുക്കാന്‍ ദൈവനിശ്ചയം പോലെയാണ് സത്യാഗ്രഹം വൈക്കത്ത് ആരംഭിച്ചത്. ഇതിന് നേതൃത്വ നല്കിയവര് മഹത്വമുള്ളവരാണ്. അവരുടെ മരണശേഷം നാട്ടില്‍ വന്ന വൈദേശിക പ്രസ്ഥാനങ്ങളാണ് നാടിന് ആപത്തായി മാറിയതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് എന്‍.വി. സനല്‍, എം.ജി. സോമനാഥ്, കെ.കെ. കരുണാകരന്, സി.എസ്. നാരായണന്‍കുട്ടി, വി. ശിവദാസ്, കെ.ഡി. സന്തോഷ്, മനോജ് പെരുവ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: