ലണ്ടന്‍: ലണ്ടനില്‍ തെംസ് നദീതീരത്ത് സ്ഥാപിക്കുന്ന ബസവേശ്വര പ്രതിമ അനാഛാദനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചു. 1134-ല്‍ കര്‍ണ്ണാടകയില്‍ ജനിച്ച തത്വചിന്തകനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്നു ബസവേശ്വരന്‍.
തെക്കന്‍ ലണ്ടനിലെ ലാംബെത്തിലെ മുന്‍ മേയറായ നീരജ് പാട്ടിലാണ് ന്യൂദല്‍ഹിയിലെത്തി പ്രതിമാ അനാഛാദനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. പ്രധാനമന്ത്രി ബ്രിട്ടന്‍ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ജൂണ്‍-ജൂലൈ മാസങ്ങളില്‍ ഇതിനായി സമയം നല്‍കണമെന്നാണ് ഇവര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
ബസവേശ്വരന്റെ തത്വചിന്തയിലും ദര്‍ശനങ്ങളിലും വലിയ ബഹുമാനമാണ് ഉള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞതായി പാട്ടില്‍ വെളിപ്പെടുത്തി. ഇത്തരത്തില്‍ അഭിമാനാര്‍ഹമായ രീതിയില്‍ പ്രതിമ സ്ഥാപിക്കാനുള്ള പരിശ്രമത്തിന് ഭാരതീയ ബ്രിട്ടന്‍ സമൂഹത്തിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ജാതിക്കും അനാചാരങ്ങള്‍ക്കുമെതിരായി പോരാടിയ മഹാനാണ് ബസവേശ്വരന്‍.
















