യുഎന്‍: ഭാരതമുള്‍പ്പെടെ 43 രാജ്യങ്ങള്‍ എതിര്‍ത്തെങ്കിലും സ്വവര്‍ഗ്ഗ വിവാഹം ചെയ്ത യുഎന്‍ ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കുന്നതിനെ എതിര്‍ക്കുന്ന പ്രമേയം തള്ളിപ്പോയി. റഷ്യയാണ് പ്രമേയം കൊണ്ടുവന്നത്. ഇന്നു മുതല്‍ നടപ്പിലാകുന്ന നിയമത്തിന്റെ വോട്ടെടുപ്പ് ഫലം വന്നത് ഇന്നലെയാണ്.
ഐക്യരാഷ്‌ട്ര സംഘടനയിലെ ജീവനക്കാരില്‍ സ്വവര്‍ഗ്ഗത്തില്‍ പെട്ടവര്‍ വിവാഹതരായാല്‍ അവര്‍ക്ക് സാധാരണ ദമ്പതിമാര്‍ക്കു കിട്ടുന്ന ആനുകൂല്യങ്ങള്‍ നല്‍കാന്‍ നിയയമുണ്ടാക്കി. എന്നാല്‍ സ്വവര്‍ഗ്ഗ വിവാഹത്തെ ധാര്‍മ്മികമായി അംഗീകരിക്കാത്ത യുഎന്‍ അംഗരാജ്യങ്ങള്‍ ആ നിയമത്തെ എതിര്‍ത്തു.
അസ്വാഭാവിക വിവാഹങ്ങള്‍ക്കു വിധേയരായവര്‍ക്ക് ആനുകൂല്യം നല്‍കരുതെന്നായിരുന്നു ഭാരതം, റഷ്യ, സൗദി അറേബ്യ, ചൈന, ഇറാന്‍, ഇറാഖ്, ജോര്‍ദ്ദാന്‍, പാക്കിസ്ഥാന്‍ തുടങ്ങിയ 43 രാജ്യങ്ങളുടെ നിലപാട്. 37 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. തുടര്‍ന്ന് 80 രാജ്യങ്ങളുടെ പിന്തുണയില്‍ പ്രമേയം തള്ളി.
ഭാരതത്തില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമപരമായി സാധുവല്ലാത്ത സാഹചര്യത്തിലാണ് യുഎന്‍ തീരുമാനത്തിനെതിരേയുള്ള പ്രമേയത്തെ അനുകൂലിച്ചത്. നിയമം 40,000 യുഎന്‍ ജീവനക്കാര്‍ക്കു ബാധകമാകും. സര്‍വ സ്വാതന്ത്ര്യങ്ങള്‍ക്കും നിലകൊള്ളുന്ന യുഎന്‍-ന്റെ ഈ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെട്ടുവെന്ന് യുഎന്‍ ജീവനക്കാരുടെ അന്താരാഷ്‌രട സംഘടന അഭിപ്രായപ്പെട്ടു.
















