Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എബ്രഹാം ലിങ്കന്റെ സ്വഭാവഗുണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2015, 08:18 pm IST
in Samskriti

അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണ്‍ തികഞ്ഞ സ്വഭാവഗുണമുള്ള വിശിഷ്ട വ്യക്തിയായിരുന്നു.

ഒരു പോസ്റ്റ്മാനായിട്ടാണ് എബ്രഹാം ലിങ്കണ്‍ ജീവിതമാരംഭിച്ചത്. പോസ്റ്റ്മാനായി ജോലി നോക്കിയിരുന്ന കാലത്ത് എഴുത്തുകളും മണിയോര്‍ഡറുകളും മറ്റും അദ്ദേഹം മേല്‍വിലാസക്കാര്‍ക്ക് എത്തിച്ചുകൊടുത്തിരുന്നു.

തന്റെ ജോലിയില്‍ ഒരിക്കലും മുടക്കം വരുത്താറില്ല. വേനലോ മഴയോ മഞ്ഞോ അദ്ദേഹത്തിന്റെ കര്‍ത്തവ്യത്തിന് തടസ്സമായി നിന്നില്ല.

ഒരുദിവസം ഒരു സുഹൃത്ത് ബദ്ധപ്പെട്ടു നടന്നുപോകുന്ന അദ്ദേഹത്തെ വിളിച്ചുനിര്‍ത്തി പറഞ്ഞു: ” എനിക്ക് അടുത്ത വണ്ടിക്ക് ഈ നാടു വിട്ടുപോകേണ്ടയിരിക്കുന്നു. പെങ്ങളുടെ ഭര്‍ത്താവിന് സുഖമില്ല. എന്ന് തിരിച്ചുവരാന്‍ കഴിയുമെന്ന് പറയാന്‍ പ്രയാസം. ഒരാള്‍ക്ക് കൊടുക്കാന്‍ ഞാന്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന പതിനേഴ് ഡോളറിന്റെ കറന്‍സിയാണിത്. ഞാന്‍ വന്നുചോദിക്കുമ്പോള്‍ തരുമല്ലോ”

തന്നേക്കാം.

സുഹൃത്ത് അതിവേഗത്തില്‍ വണ്ടി അനേ്വഷിച്ച് പോയി.

അതിനുശേഷം അടുത്ത കാലത്തൊന്നും ലിങ്കണ് ആ സുഹൃത്തിനെ കണ്ടുമുട്ടാന്‍ സാധിച്ചില്ല.

സുഹൃത്തിന്റെ സഹോദരീഭര്‍ത്താവ് മരിച്ചു; സഹോദരിയെ സംരക്ഷിക്കേണ്ട ചുമതല ഏറ്റെടുക്കേണ്ടിവന്നു. അവളുടെ സ്വത്തുക്കള്‍ നോക്കിയെടുക്കണം. കൃഷി നടത്തിക്കണം. ഇങ്ങനെ ഒരായിരം ചുമതലകള്‍ വന്നുകൂടി. അതിനെത്തുടര്‍ന്ന് സ്വന്തം ഗ്രാമത്തിലേക്കു വരികയെന്നത് അപൂര്‍വമായി. പഴയ ചുറ്റുപാടുകള്‍ അയാള്‍ ഒട്ടൊക്കെ കൈവെടിഞ്ഞു.

വര്‍ഷങ്ങള്‍ കടന്നുപോയി. പല പരിവര്‍ത്തനങ്ങളും വന്നു. പടിപടിയായി ഉയര്‍ന്ന് ലിങ്കണ്‍ അമേരിക്കന്‍ പ്രസിഡന്റായി.

അന്നൊരിക്കല്‍ ലിങ്കന്റെ ആ സുഹൃത്ത് കൂട്ടുകാരുമൊത്ത് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പറഞ്ഞു. ”എബ്രഹാം ലിങ്കണ്‍ എന്റെ പഴയൊരു സുഹൃത്താണ്. ഇപ്പോള്‍ എന്നെ ഓര്‍ക്കുന്നുണ്ടാവുമോ എന്തോ.”

കൂട്ടുകാര്‍ പറഞ്ഞു: ”വലിയ ആളായാല്‍ പിന്നെ ആരും പുറകോട്ടു നോക്കാറില്ല. പഴയ സ്‌നേഹിതന്മാരെ കണ്ടാല്‍ കണ്ടുവെന്ന് നടിക്കുന്നവര്‍ ചുരുങ്ങും. അവര്‍ പാവങ്ങളാണെങ്കില്‍ പറയാനുമില്ല.

ലിങ്കണ്‍ എന്റെ സുഹൃത്തു മാത്രമല്ല, എന്റെ ഒരു കടക്കാരന്‍ കൂടിയാണെന്നു പറയാം. എനിക്ക് പതിനേഴ് ഡോളര്‍ തരാനുണ്ട്.

എന്നാല്‍ അതൊന്നു പരീക്ഷിച്ചുനോക്കണം. സുഹൃത്തിന്റെ സ്വഭാവ മഹിമ അറിയാമല്ലോ.

അതൊരു ആശയമായി അയാള്‍ക്കുതോന്നി. അയാള്‍ ഒരുദിവസം വൈറ്റ് ഹൗസിലെത്തി പ്രസിഡന്റിനെ കാണാന്‍ സമയം ചോദിച്ചു.

യഥാസമയം ലിങ്കണ്‍ സന്ദര്‍ശനത്തിനെത്തി. കാലം വരുത്തിയ മാറ്റം നിമിത്തം ഒറ്റനോട്ടത്തില്‍ ലിങ്കണ് സുഹൃത്തിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

എന്നെ മനസ്സിലായില്ലേ? സുഹൃത്ത് ചോദിച്ചു. ”അന്നൊരിക്കല്‍ പതിനേഴു ഡോളറിന്റെ കറന്‍സി നോട്ടുകള്‍ സൂക്ഷിക്കാനേല്‍പ്പിച്ച് സഹോദരീ ഭര്‍ത്താവിന്റെ സുഖക്കേടനേ്വഷിക്കാന്‍ പോയ ആളെ. ഞാന്‍ മനപ്പൂര്‍വം കത്തൊന്നുമെഴുതിയില്ല. സ്‌നേഹം മനസ്സില്‍വച്ചു പുലര്‍ത്തുക മാത്രം ചെയ്തു.

ലിങ്കണ്‍ ഓര്‍മ്മിച്ചു.

ശരി, ഞാന്‍ ആ തുക ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. നിങ്ങള്‍ എവിടെയാണെന്നറിയാത്തതിനാലാണ് ഞാനത് അയയ്‌ക്കാതിരുന്നത്.

ലിങ്കണ്‍ അകത്തുചെന്ന് അലമാരി തുറന്ന് ഒരു പൊതി ആഗതനെ ഏല്‍പ്പിച്ചു. ഇതു ഞാന്‍ അതേപടി പൊതിഞ്ഞു അന്നുതന്നെ സൂക്ഷിച്ചുവെച്ചു.

സുഹൃത്ത് അന്തംവിട്ടുപോയി. എന്തൊരു സ്വഭാവശുദ്ധിയും മാന്യതയും.

ലിങ്കന്റെ ആതിഥ്യം സ്വീകരിച്ച് കൃതാര്‍ത്ഥനായി ആ സുഹൃത്ത് വസതിയിലേക്ക് മടങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ കണ്ടെതിനെ തുടര്‍ന്ന് ലീക്ക് പ്രൂഫ് പശ കൊണ്ട് ഒട്ടിച്ച നിലയില്‍
Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍

Kerala

വിശ്വാസക്കാര്യം പരിഗണിക്കുമ്പോള്‍ മനസാക്ഷി വഴികാട്ടണം: സുപ്രീം കോടതി

Kerala

വൈറല്‍ പെണ്‍കുട്ടിയെയും ഫര്‍മാനെയും കണ്ടെത്താന്‍ മധ്യപ്രദേശ് പോലീസ് തിരച്ചില്‍ വ്യാപകമാക്കി

India

വനിതാ പ്രാതിനിധ്യത്തെ കോണ്‍ഗ്രസും കൂട്ടരും അട്ടിമറിച്ചു

India

അയാൻ അഹമ്മദ് പീഡനത്തിനിരയാക്കിയത് മുസ്ലീം സമുദായത്തിൽപെട്ട പെൺകുട്ടികളെ, അത് ലവ് ജിഹാദല്ലെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ

പുതിയ വാര്‍ത്തകള്‍

ഐ എഫ് എല്‍: ഗോകുലത്തിന് ഇന്ന് നിര്‍ണ്ണായക പോരാട്ടം

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കലൂരില്‍ ജംഷെഡ്പൂരിനോട്

ഐഎസ്എല്‍: ചെന്നൈയിന് രണ്ടാം വിജയം

യൂറോപ്പ ലീഗ് രണ്ടാം പാദ ക്വാര്‍ട്ടറില്‍ ബൊളോഗ്നയ്‌ക്കെതിരെ ആസ്റ്റണ്‍ വില്ല താരം മോര്‍ഗന്‍ റോജേഴ്‌സ് ഇടംകാല്‍ കൊണ്ട് തൊടുത്ത് ഗോള്‍ നേടുന്നു

യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് സെമി; നോട്ടിങ്ങാം-ആസ്റ്റണ്‍ വില്ല

പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ രക്തസമ്മർദ്ദവും ഹൃദ്രോഗവും മാത്രമല്ല, ഡിപ്രഷൻ പോലും വരാമെന്ന് വിദഗ്ധർ

രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ക്ക് ഒരു ലക്ഷം പിഴ

വരുന്നൂ ദേശീ ബോളേഴ്‌സ് കംബൈന്‍; ആഗോള മലയാളി ബാസ്‌കറ്റ്‌ബോള്‍ ബിഎല്‍കെയുമായി ബന്ധിപ്പിക്കും

ഊബര്‍ കപ്പില്‍ ട്രീസ-ഗായത്രി സഖ്യം കളിക്കില്ല

തന്റെ നരഹത്യാപാപം തീർക്കാന്‍ പരശുരാമന്‍ എത്തിയ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.