കറാച്ചി: തഹരീക്ക്-ഇ-താലിബാന്‍ പാക്കിസ്ഥാന്‍(ടിടിപി) നേതാവ് മുല്ലാ ഫസലുള്ള കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് പാക്കിസ്ഥാന്‍.
നേരത്തെ ഖൈബര്‍ ഏജന്‍സി നടത്തിയ തിരച്ചിലിന് പിന്നാലെ ഫസലുള്ള ഉള്‍പ്പടെയുള്ളവര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് അത്തരമൊരു സംഭവത്തെ കുറിച്ച് യാതൊരു വിധത്തിലുള്ള അറിവും ലഭ്യമായിട്ടില്ലെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇസ്ലാമാബാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇതു സംബന്ധിച്ച അറിയിപ്പ് സര്‍ക്കാര്‍ പുറത്തുവിട്ടത്.
ഭീകര സംഘടനയായ തഹരീക്കും ഫസലുള്ളയുടെ മരണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു.
ഞായറാഴ്‌ച്ച നടന്ന ആക്രമണത്തില്‍ 20 ഭീകരര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമമത്തില്‍ ഭീകരരുടെ നിരവധി ഒളിതാവളങ്ങളും നശിപ്പിക്കപ്പെട്ടു.
















