വാഷിങ്ടണ്‍: 2014ലെ ഹിന്ദു ഓഫ് ദി ഇയര്‍ അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ആഗോള തലത്തില്‍ തന്നെ സനാതന ധര്‍മ്മത്തെ ഉയര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി നരേന്ദ്ര മോദി നല്‍കിയിട്ടുള്ള സംഭാവനകള്‍ മാനിച്ചാണ് അവാര്‍ഡ്.
ആഗോളതലത്തില്‍ ഹിന്ദുസമൂഹത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതിനും സനാതാന ധര്‍മ്മത്തിന്റെ യശസ്സ് വര്‍ദ്ധിപ്പിക്കുന്നതിനുമായി മോദി ചെയ്തിട്ടുള്ള സംഭാവനകള്‍ അത്ഭുതാവാഹമാണെന്ന് അമേരിക്കയിലെ ഹിന്ദു ഹെറിറ്റേജ് എന്‍ഡോവ്‌മെന്റ് ചൂണ്ടിക്കാണിക്കുന്നു. 1990 മുതലാണ് അവാര്‍ഡ് നല്‍കി തുടങ്ങിയത്.
















