മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ ഉത്സവങ്ങള്‍ക്കു സമാപനം കുറിച്ചുള്ള അശ്വതി മഹോത്സവത്തിന്റെ ഭാഗമായുള്ള കെട്ടുകാഴ്ചകള്‍ ഭക്തര്‍ക്ക് ദര്‍ശന സായൂജ്യമേകി. കരവിരുതിന്റെ കമനീയതയില്‍ തീര്‍ത്ത നൂറുകണക്കിനു കെട്ടുകാഴ്ചകള്‍ നയന മനോഹരമായിരുന്നു. മാര്‍ച്ച് 22ന് ഉച്ചയോടെ വിവിധ സ്ഥലങ്ങളില്‍ നിന്നും ആരംഭിച്ച കെട്ടുകാഴ്ച ഘോഷയാത്ര വൈകിട്ട് നാലു മണിയോടെയാണ് ക്ഷേത്രത്തിലെത്തിച്ചേര്‍ന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമായി കുട്ടികളും യുവജനങ്ങളും ഒരുക്കിയ വൈവിദ്ധ്യങ്ങളായ നൂറുകണക്കിനു കെട്ടുകാഴ്ചകളാണ് ക്ഷേത്രത്തിലെത്തിച്ചേര്‍ന്നത്. ആറോടെ ക്ഷേത്രതിരുമുറ്റവും കാഴ്ചകണ്ടവും കെട്ടുകാഴ്ചകള്‍ കൊണ്ടു നിറഞ്ഞിരുന്നു. കുംഭഭരണിനാളില്‍ കരക്കാര് ഒരുക്കുന്ന അതേ കലാവൈഭവത്തോടെയാണ് ഈ കെട്ടുകാഴ്ചകളും ഒരുക്കിയിരുന്നത്. കുരുന്നുകൈകളാല്‍ ഒരടി നീളത്തില്‍ തെര്‍മോക്കോളിലും ഈര്‍ക്കിലിലും തീര്ത്തതുമുതല് യുവജനങ്ങള്‍ തീര്‍ത്ത 20 അടിയിലേറെ ഉയരമുള്ളതുമായ കെട്ടുകാഴ്ചകളായിരുന്നു ക്ഷേത്രത്തിലെത്തിച്ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: