ആലപ്പുഴ: ബൈപാസിന്റെ നിര്‍മാണോദ്ഘാടനം വിപുലമാക്കുന്നതിനായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്, രാജ്യസഭാ എം.പി.മാരായ എ.കെ. ആന്റണി, വയലാര്‍ രവി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞ്, എംഎല്‍എമാരായ ജി. സുധാകരന്, ഡോ.റ്റി.എം. തോമസ് ഐസക്, പി. തിലോത്തമന്, അഡ്വ. എ.എം. ആരിഫ്, സി.കെ. സദാശിവന്, തോമസ് ചാണ്ടി, പി.സി. വിഷ്ണുനാഥ്, ആര്. രാജേഷ്, മുന്‍മന്തി കെ.ആര്. ഗൗരിയമ്മ, കല്ലേലി രാഘവന്‍പിള്ള എന്നിവര്‍ രക്ഷാധികാരികളും കെ.സി. വേണുഗോപാല്‍ എംപി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. പ്രതിഭാഹരി, നഗരസഭാദ്ധ്യക്ഷ മേഴ്സി ഡയാന മാസിഡോ, രാഷ്ട്രീയ പാര്‍ട്ടി ജില്ലാ നേതാക്കള്‍ എന്നിവര്‍ വൈസ് ചെയര്മാന്മാരും ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ ജനറല്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് രൂപീകരിച്ചത്. ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍, നഗരസഭാദ്ധ്യക്ഷ മേഴ്സി ഡയാന മാസിഡോ, ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന്,കല്ലേലി രാഘവന്‍പിള്ള, എ.എ. ഷുക്കൂര്‍, പി. ജ്യോതിസ്, എ.എം. നസീര്‍, പി.വി. പവനന്, റോയി കോട്ടപ്പറമ്പില്‍, സുഭാഷ് ബാബു, രാഷ്ട്രീയ പാര്‍ട്ടി-തൊഴിലാളി സംഘടനാ പ്രതിനിധികള്‍, ഡെപ്യൂട്ടി കളക്ടര്‍ കെ.ആര്. ചിത്രാധരന്‍, നാഷണല്‍ ഹൈവേ എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ചുമതല വഹിക്കുന്ന ഡി. ഹരിലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: