ആലപ്പുഴ: ജില്ലയിലെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേയ്ക്കുള്ള അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ചു തുടങ്ങി. മെയ് 21ന് നടക്കുന്ന പരിപാടിയിലേയ്ക്ക് കളക്ട്രേറ്റ്, താലൂക്ക് ഓഫീസുകള്‍, ജില്ലയിലെ അക്ഷയകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ അപേക്ഷ സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. ഏപ്രില്‍ 17 വരെയാണ് ആദ്യഘട്ടത്തില്‍ അപേക്ഷ സ്വീകരിക്കുക. മൊബൈല്‍ ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെ വിവരങ്ങള്‍ നല്‍കാം. അപേക്ഷയോടൊപ്പം ചേര്‍ക്കേണ്ടവ സ്കാന്‍ ചെയ്ത് അപേക്ഷയുടെ ഭാഗമാക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടാകും. അപേക്ഷ സമര്‍പ്പിക്കാന്‍ അക്ഷയകേന്ദ്രങ്ങളില്‍ ഫീസ് നല്‍കേണ്ടതില്ല. ഒരു അപേക്ഷയില്‍ ഒരു വിഷയം മാത്രമേ ഉള്‍പ്പെടുത്താവു. കൂടുതല്‍ വിഷയങ്ങള്‍ക്ക് പ്രത്യേകമായി അപേക്ഷ നല്‍കണം. അപേക്ഷാ വിവരങ്ങള്‍ എസ്എംഎസിലൂടെ അറിയിക്കുന്നതിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: