ചേര്‍ത്തല: നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡ് പൊട്ടിപ്പൊളിയുന്നു. ഗവ. ഗേള്‍സ് ഹൈസ്കൂള്‍ കവലയിലെ ടൈലുകള്‍ പാകിയ ഭാഗമാണ് തകര്‍ന്നത്. 25 ലക്ഷം രൂപ മുടക്കി കവല നവീകരിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് ഈ ദുര്‍ഗതി. അശാസ്ത്രീയമായ നിര്‍മ്മാണം കാരണം മഴ പെയ്താല്‍ സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറുന്ന സ്ഥിതിയാണ്.
കവല നവീകരണത്തിന് 25 ലക്ഷം രൂപ അനുവദിച്ചത് 2014 ജൂലൈയിലായിരുന്നു. കവലയില്‍ നിന്ന് നാല് വശങ്ങളിലേക്കും കോണ്‍ക്രീറ്റ് ഇന്റര്‍ലോക്ക് ടൈലുകള്‍ പാകി കവല പുനര്‍നിര്‍മ്മിക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ടില്‍ നിന്നമാണ് തുക അനുവദിച്ചത്. മഴ പെയ്താല്‍ വെള്ളം കെട്ടുന്ന റോഡില്‍ ശാസ്ത്രീയ നിര്‍മ്മാണങ്ങള്‍ നടത്തിയാല്‍ മാത്രമേ റോഡിന്റെ അവസ്ഥയ്ക്ക് മാറ്റം വരുത്താനാകൂ എന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരത്തില്‍ നവീകരിച്ച താലൂക്കിലെ ആദ്യത്തെ റോഡാണ് ഇത്.
കവല നവീകരണത്തിന്റെ ഭാഗമായി തെക്ക് ഭാഗത്തേക്ക് വെള്ളം ഒഴുകിപ്പോകുന്നതിനുള്ള കാണ വെട്ടിമൂടിയിരുന്നു. ജലനിര്‍ഗമന മാര്‍ഗം അടഞ്ഞതോടെ മഴ പെയ്താല്‍ സമീപ പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിലാകും. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്തതോടെ റോഡില്‍ നിന്ന് വെള്ളം ഒഴുകി സമീപത്തെ കടകളില്‍ വെള്ളം കയറി. ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച റോഡ് ഗുണത്തേക്കാള്‍ ഏറെ ദോഷമായതില്‍ പ്രതിഷേധം വ്യാപകമാകുകയാണ്. അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ ഒപ്പുശേഖരിച്ച് പിഡബ്ല്യുഡി അധികൃതര്‍ക്ക് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: