Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രവിയുടെ മരണം: കര്‍ണാടക സര്‍ക്കാര്‍ നിലപാട് ഇന്നറിയാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2015, 07:51 pm IST
in India

ബംഗളൂരു: ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഐഎഎസ് ഓഫീസര്‍ ഡി.കെ. രവിയുടെ മരണം സംബന്ധിച്ച് ഇന്ന് സംസ്ഥാന നിയമസഭയില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തും. കേസ് അന്വേഷിക്കാന്‍ സിബിഐയോട് ആവശ്യപ്പെടുമെന്നാണ് സൂചനകള്‍.

അതിനിടെ കേസിനു പുതിയ വഴിത്തിരിവുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. രവി തന്റെ ഐഎഎസ് ബാച്ചില്‍ ഉണ്ടായിരുന്ന വനിതാ സുഹൃത്ത് രോഹിണീ സിന്ദൂരിയ്‌ക്ക് അയച്ച സന്ദേശങ്ങളും അവരുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും കേസന്വേഷണത്തില്‍ നിര്‍ണ്ണായകമാകുകയാണ്. ഈ സംഭാഷണങ്ങള്‍ എന്താണെന്നതു സംബന്ധിച്ച് വ്യക്തമല്ലെങ്കിലും ഇതിനെക്കുറിച്ചുള്ള അന്വേഷണം കര്‍ണാടക പോലീസിനു മാത്രമായി സാധ്യമല്ലെന്നു വന്നിരിക്കുകയാണ്.

രവിയുടെ ഫോണ്‍ സന്ദേശങ്ങള്‍ സംബന്ധിച്ച് നിലവില്‍ മാണ്ഡ്യ ജില്ലാ പഞ്ചായത്ത് സിഇഒ ആയ രോഹിണി സിന്ദൂരി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഉപദേശകരില്‍ ഒരാളായ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനോടു പരാതിപ്പെട്ടതായി കര്‍ണാടക സിഐഡി വെളിപ്പെടുത്തുന്നു. ഇക്കാര്യം സിന്ദൂരി തന്നെയാണ് പോലീസിനു നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞിട്ടുള്ളത്. പക്ഷേ കര്‍ണാടക പോലീസിന് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ അധികാരമില്ല. ഇതിന് ഒരു കേന്ദ്ര ഏജന്‍സി തന്നെ അന്വേഷണത്തിലിടപെടണം.

ചന്ദ്രബാബു നായിഡുവിന്റെ ഉപദേശകന്‍’നിര്‍ദ്ദേശിച്ചതനുസരിച്ച് സിന്ദൂരി കര്‍ണാടക ചീഫ് സെക്രട്ടറിക്ക് രവിയെക്കുറിച്ച് രോഖമൂലം വിവരങ്ങള്‍ നല്‍കിയിരുന്നു. പക്ഷേ, കര്‍ണാടക ചീഫ് സെക്രട്ടറി കൗശിക് മുഖര്‍ജി ഇതുസംബന്ധിച്ച് എന്തെങ്കിലും നടപടിയെടുക്കുകയോ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല.

ഇതെല്ലാം ചേര്‍ത്തുവെക്കുമ്പോള്‍ രവിയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്നെല്ലാമുള്ള സംശയങ്ങള്‍ കൂടുതല്‍ ബലെപ്പടുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ദവും ജനകീയ വികാരത്തിന്റെ ആളിക്കത്തലും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയുടെ നിര്‍ദ്ദേശവും പരിഗണിച്ച് ഇന്ന് സിദ്ധരാമയ്യ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുമെന്നാണു സൂചനകള്‍.

നിര്‍ണായക ടെലിഫോണ്‍ സംഭാഷണം പുറത്തുവിട്ടു

ബംഗളൂരു: ഡി. കെ. രവിയുടെ മരണം സംബന്ധിച്ച ദുരൂഹത കൂട്ടുന്ന ഓഡിയോ ടേപ്പ് പുറത്തായി. രവിയെ മറികടന്ന് നടപടികള്‍ക്ക് കോളാര്‍ ജില്ലയിലെ എംഎല്‍എ വര്‍തൂര്‍ പ്രകാശ് നിര്‍ദ്ദേശം നല്‍കുന്നതിന്റെ തെളിവുകള്‍ ജനതാദള്‍ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്. ഡി. കുമാരസ്വാമിയാണ് പുറത്തുകൊണ്ടുവന്നത്.

അനധികൃതമായി സാധനങ്ങള്‍ കടത്തിയിരുന്ന ചില വാഹനങ്ങള്‍ ഡി.കെ. രവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് പിടികൂടിയിരുന്നു. ഈ വാഹനങ്ങള്‍ വിട്ടുകൊടുക്കാന്‍ വര്‍തൂര്‍ പ്രകാശ് രവിയുടെ കീഴിലുള്ള ഉദ്യോഗസ്ഥനു നിര്‍ദ്ദേശം നല്‍കുന്നതാണ് ഫോണ്‍ സംഭാഷണം. മര്‍ച്ച് 12-നോ 13-നോ പുതിയ ഡെപ്യൂട്ടി കമ്മീഷണര്‍ രവിക്കു പകരം വരുമെന്നും അതിനാല്‍ കാര്യങ്ങള്‍ കുഴപ്പം വരില്ലെന്നും വിവരിക്കുന്ന ഫോണ്‍ സംഭാഷണത്തില്‍ വണ്ടികള്‍ വിട്ടുകൊടുക്കാന്‍ പോലിസിനെ നിര്‍ദ്ദേശിക്കാന്‍ ആജ്ഞാപിക്കുന്നു. ഇത് നിര്‍ണായക രേഖയാണെന്നും പ്രകാശിന്റെ സംഭാഷണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഭൂമാഫിയ രവിക്കെതിരായിരുന്നുവെന്ന് വ്യക്തമാകുന്നുണ്ടെന്നും കുമാരസ്വാമി വിശദീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു, അവധിയുള്ള ജില്ലകള്‍ ഏഴായി

Ernakulam

വീട്ടിൽ കയറി ഭീഷണി മുഴക്കിയ അഞ്ച് പേർ പെരുമ്പാവൂരിൽ അറസ്റ്റിൽ

Kerala

ടാല്‍റോപ്പ് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ഒക്ടോബര്‍ 31ന് മുമ്പ് ശമ്പള കുടിശിക നല്‍കും

World

‘ നാല് വർഷത്തിനുള്ളിൽ 30 ലധികം ഭീകരരെ ഇന്ത്യൻ ഏജൻസിയിലെ അജ്ഞാതൻ കൊലപ്പെടുത്തി’ : ഒടുവിൽ പരസ്യമായി കുറ്റസമ്മതം നടത്തി ലഷ്കർ കമാൻഡർ

India

നടി തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

പുതിയ വാര്‍ത്തകള്‍

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്നതിലെ പുരോഗതി പ്രശംസനീയമെന്ന് സുപ്രീംകോടതി

“യോഗിയുടെ പോലീസ് ഞങ്ങളെ ഒരുപാട് തല്ലി, സാർ ഞങ്ങൾ ഇനി കുറ്റകൃത്യങ്ങൾ ചെയ്യില്ല “: ഏറ്റുമുട്ടലിന് ശേഷമുള്ള പ്രതിയുടെ വീഡിയോ വൈറൽ

റഫാല്‍ എം യുദ്ധവിമാനങ്ങളും പേറി പാകിസ്ഥാനെ ലാക്കാക്കി നീങ്ങുന്ന ഐഎന്‍എസ് വിക്രാന്ത്, അതിനെ ഇടവലം കാക്കുന്ന യുദ്ധക്കപ്പലുകള്‍, ആകാശത്ത് മറ്റ് യുദ്ധവിമാനങ്ങള്‍, കരയില്‍ വ്യോമപ്രതിരോധസംവിധാനങ്ങള്‍..(വലത്ത്) അസിം മുനീര്‍ (ഇടത്ത്)

റഫാലിനെ പേടിച്ച് പാകിസ്ഥാന്‍; ഇതിനൊപ്പം ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ വിക്രാന്തും കൂടി ചേര്‍ന്നാല്‍ പിന്നെ ഇന്ത്യയോട് യുദ്ധം ചെയ്തിട്ട് കാര്യമില്ല

കെ എം ബഷീര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ദൃക്‌സാക്ഷി കൂറുമാറി

ഡിജിറ്റല്‍ അറസ്റ്റ് : മ്യൂള്‍ അക്കൗണ്ടുകള്‍ക്കായി എസ്ഒപി തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിനോട് സുപ്രീം കോടതി

‘ഇന്ത്യൻ സൈന്യം പി‌ഒ‌കെ പിടിച്ചടക്കും , പ്രതിഷേധക്കാർക്ക് സ്വാതന്ത്ര്യം നൽകും’ : മുന്നറിയിപ്പ് നൽകി പാകിസ്ഥാന്റെ റെഡ് ക്യാപ്

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

‘കശ്മീരിലെ വികസനം കാണുന്നത് പി‌ഒ‌കെയിൽ തീ ആളിക്കത്തിച്ചു’ , ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രശംസിച്ച് പാകിസ്ഥാൻ വിദഗ്‌ദ്ധൻ

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

പാക് അധീന കശ്മീരിൽ സ്ഥിതി കൂടുതൽ വഷളാകുന്നു : പള്ളികൾ ആക്രമിച്ച് പാകിസ്ഥാൻ സൈന്യം  ഇമാമിനെ വധിച്ചു; ഇൻ്റർനെറ്റിന് വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.