ഭുവനേശ്വര്‍: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ അവരുടെ താവളം ഭാരതത്തിന് സമീപത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. കടല്‍ക്കൊള്ള ഈ മേഖലയിലെ വലിയ ഭീഷണിയാണ്. പല രാജ്യങ്ങളുടെയും നാവിക സേന ഇവരുമായി ഇപ്പോള്‍ ഏറ്റുമുട്ടുന്നുണ്ട് – പരീക്കര്‍ പറഞ്ഞു.
ഭാരതസമുദ്രത്തെപ്പറ്റിയുള്ള അന്താരാഷ്ട്ര സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വളരെക്കാലമായി സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ കപ്പലുകള്‍ക്ക് വലിയ ഭീഷണിയാണ്. അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും അവര്‍ അനവധി കപ്പലുകളാണ് ആക്രമിച്ചിട്ടുള്ളത്. ഭാരത തീരദേശ രക്ഷാ സേനയും നാവിക സേനയുമാണ് ഈ ഭാഗത്തുകൂടി വരുന്ന കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: