ന്യൂദല്‍ഹി: ലൈംഗിക പീഡനക്കേസില്‍ പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് ആര്‍കെ പച്ചൗരിക്ക് ദല്‍ഹിക്കോടതി മുന്‍കൂര്‍ ജാമ്യം നല്കി. പച്ചൗരിയെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന ദല്‍ഹി പോലീസിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തു.
അന്വേഷണത്തില്‍ പോലീസുമായി പൂര്‍ണ്ണമായും സഹകരിക്കണം, ഓഫീസ് പരിസരത്ത് പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളാണ് കോടതി വച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണമെന്നും അഡീ.സെഷന്‍സ് ജഡ്ജി രാജ്കുമാര് ത്രിപാഠി പച്ചൗരിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അരലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലാണ് പച്ചൗരിയെ വിട്ടയച്ചത്. സഹപ്രവര്‍ത്തകയെ ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: