Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭവാനീ പ്രിയാവ്യാഖ്യാനം-6

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2015, 07:40 pm IST
in Samskriti

നിവാസഃകൈലാസേവിധിശതമഖാദ്യാഃസ്തുതികരാഃ

കുടുംബംത്രൈലോക്യംകൃതകരപുടഃ സിദ്ധിനികരഃ

മഹേശഃ പ്രാണേശസ്തദവനിധരാധീശതനയേ

ന തേസൗഭാഗ്യസ്യക്വചിദപിമനാഗസ്തിതുലനാ

ഹിമഗിരി പുത്രിയായ അല്ലയോ ഭഗവതീ(അവനിധരാധീശതനയേ), നിന്തിരുവടിയുടെ വാസസ്ഥാനം അതിദിവ്യമായ കൈലാസ പര്‍വ്വതമാണ്(നിവാസഃകൈലാസേ). സ്തുതി പാഠകന്മാരാവട്ടെ വിധി(ബ്രഹ്മാവ്), ശതമഖന്‍(നൂറുയാഗം ചെയ്തവനായ ഇന്ദ്രന്‍) തുടങ്ങിയദേവന്മാരാണ്(വിധിശതമഖാദ്യാഃസ്തുതികരാഃ). ഭവതിയുടെ കുടുംബം ഈ ത്രൈലോക്യങ്ങള്‍ തന്നെ(കുടുംബംത്രൈലോക്യം). അണിമ (ചെറുതാവാനുള്ളകഴിവ്) ലഘിമ (ലഘുവാക്കാനുള്ള കഴിവ്) ഗരിമ (വര്‍ദ്ധിപ്പിക്കുവാനുള്ള കഴിവ്), ഈശത്വം (ഈശ്വരഭാവം), വശിത്വം (വശീകരണശക്തി), പ്രാപ്തി (എന്തും നേടാനുള്ള കഴിവ്),

പ്രാകാശ്യം(ആഗ്രഹിക്കുന്നിടത്ത് പ്രത്യക്ഷപ്പെടാനുള്ള കഴിവ്), മഹിമ (വലുതാവുന്നതിനുള്ള കഴിവ്) തുടങ്ങിയ അഷ്‌ടൈശ്വര്യ സിദ്ധികള്‍ കൂപ്പുകൈകളോടെ വശംവദരായി നിലകൊള്ളുന്നു(കൃതകരപുടഃ സിദ്ധിനികരഃ). മഹേശനാണു നിന്തിരുവടിയുടെ പ്രാണനാഥന്‍(മഹേശഃ പ്രാണേശ). അതുകൊണ്ടുതന്നെ നിന്തിരുവടിയുടെ സൗഭാഗ്യത്തിന് യാതൊരുവിഷയത്തിലും താരതമ്യം ഇല്ല(ന തേസൗഭാഗ്യസ്യക്വചിദപിമനാഗസ്തിതുലനാ).

സര്‍വസൗഭാഗ്യങ്ങളും തികഞ്ഞവളാണു ശ്രീപാര്‍വ്വതി എന്നുസാരം. ദേവിയുടെ സൗഭാഗ്യങ്ങളെ മറ്റൊന്നുമായും ഉപമിക്കാനാവില്ല.

വൃഷോ വൃദ്ധോ യാനം വിഷമശനമാശാ നിവസനം

ശ്മശാനം ക്രീഡാഭൂര്‍ ഭുജഗനിവഹോ ഭൂഷണവിധിഃ

സമഗ്രാ സാമഗ്രീജഗതിവിദിതൈവസ്മരരിപോര്‍

യദേതസൈ്യശ്വര്യംതവ ജനനി സൗഭാഗ്യമഹിമാ

വൃദ്ധനായ കാളയാണ് വാഹനം(വൃഷോ വൃദ്ധോ യാനം). കാളകൂടവിഷമാണ് ഭക്ഷണം(വിഷമശനം). ദിക്കുകളാണ് (ആകാശമാണ്) വസ്ത്രം(ആശാ നിവസനം). ക്രീഡാഭൂമിയാവട്ടെ ശ്മശാനങ്ങളാണ്(ശ്മശാനം ക്രീഡാഭൂഃ). ഭൂഷണങ്ങളാവട്ടെ സര്‍പ്പങ്ങളാണ്(ഭുജഗനിവഹോ ഭൂഷണവിധിഃ). സ്മരരിപു(കാമദേവനെ വെന്നവന്‍) ആയ മഹാദേവന്റെ ഈ വിധമുള്ള സമ്പത്തുകള്‍ ലോകത്തില്‍ പ്രസിദ്ധമാണല്ലോ(സമഗ്രാ സാമഗ്രീജഗതിവിദിതൈവസ്മരരിപോര്‍). മഹാദേവന്റെ സകല ഐശ്വര്യങ്ങളും ഹേ ജനനീ, അവിടുത്തെ സൗഭാഗ്യ മഹിമകളാല്‍ ഉണ്ടായതത്രേ(യദേതസൈ്യശ്വര്യംതവ ജനനി സൗഭാഗ്യമഹിമാ).

ശിവന്റെ ഐശ്വര്യം ആകയാലാണു ദേവിക്ക് ഉമ എന്ന പേരുലഭിച്ചതെന്ന് മുന്‍പ് സൂചിപ്പിച്ചു. മഹാവൈരാഗിയും നഗ്നനും ശ്മശാനവാസിയും കാളകൂടം ഭക്ഷിച്ചവനും കാളപ്പുറത്തുയാത്രചെയ്യുന്നവനും നാഗങ്ങളാകുന്ന ആഭരണം അണിഞ്ഞവനുമാണു പരമശിവന്‍. സര്‍വസൗഭാഗ്യവതിയും ത്രിപുരസുന്ദരിയുമായ ശ്രീപാര്‍വതിയുടെ സാന്നിധ്യത്താല്‍ ശിവന്‍ ഐശ്വര്യങ്ങളോടുകൂടിയവനും സര്‍വൈശ്വര്യങ്ങളും പ്രദാനം ചെയ്യുന്നവനും ആകുന്നു.

ദിക്കുകള്‍ വസ്ത്രമാക്കിയതിനാല്‍ ശിവന്‍ ദിഗംബരനെന്ന് അറിയപ്പെടുന്നു. നഗ്നനാണു ശിവന്‍. തന്ത്രശാസ്ത്രമനുസരിച്ച് അത്യുന്നതശക്തിവിശേഷണങ്ങളോടുകൂടിയ ദേവീദേവകളാണ് നഗ്നരായി ചിത്രീകരിക്കപ്പെടുന്നത്. സകലതിനേയും ഉള്ളിലാക്കുന്ന എന്നാല്‍ ദൃശ്യപ്രപഞ്ചത്തിലെ യാതൊന്നുമായും സംഗമില്ലാത്തഭാവമാണ് പരമേശ്വരന്റെ ദിഗംബരഭാവം. മഹായോഗിയായ മഹേശ്വരന്‍ സര്‍വ്വേശ്വരനായിത്തിര്‍ന്നത് ദേവിയുടെ സൗഭാഗ്യങ്ങള്‍ മൂലമാണ്എന്ന് ആചാര്യസ്വാമികള്‍ പ്രസ്താവിക്കുന്നു. ഇതേആശയം ദേവ്യപരാധക്ഷമാപസ്‌തോത്രത്തിലുംകാണാം.

ചിതാഭസ്മാലേപോഗരളമശനം ദിക്പടധരോ

ജടാധാരീകണ്‌ഠേ ഭുജഗപതിഹാരീ പശുപതിഃ

കപാലീ ഭൂതേശോ ഭജതി ജഗദീശൈകപദവീം

ഭവാനി ത്വത്പാണിഗ്രഹണ പരിപാടീ ഫലമിദം

(വിദ്യാരണ്യസ്വാമികള്‍: ദേവ്യപരാധക്ഷമാപണസ്‌തോത്രം7)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ കണ്ടെതിനെ തുടര്‍ന്ന് ലീക്ക് പ്രൂഫ് പശ കൊണ്ട് ഒട്ടിച്ച നിലയില്‍
Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍

Kerala

വിശ്വാസക്കാര്യം പരിഗണിക്കുമ്പോള്‍ മനസാക്ഷി വഴികാട്ടണം: സുപ്രീം കോടതി

Kerala

വൈറല്‍ പെണ്‍കുട്ടിയെയും ഫര്‍മാനെയും കണ്ടെത്താന്‍ മധ്യപ്രദേശ് പോലീസ് തിരച്ചില്‍ വ്യാപകമാക്കി

India

വനിതാ പ്രാതിനിധ്യത്തെ കോണ്‍ഗ്രസും കൂട്ടരും അട്ടിമറിച്ചു

India

അയാൻ അഹമ്മദ് പീഡനത്തിനിരയാക്കിയത് മുസ്ലീം സമുദായത്തിൽപെട്ട പെൺകുട്ടികളെ, അത് ലവ് ജിഹാദല്ലെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ

പുതിയ വാര്‍ത്തകള്‍

ഐ എഫ് എല്‍: ഗോകുലത്തിന് ഇന്ന് നിര്‍ണ്ണായക പോരാട്ടം

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കലൂരില്‍ ജംഷെഡ്പൂരിനോട്

ഐഎസ്എല്‍: ചെന്നൈയിന് രണ്ടാം വിജയം

യൂറോപ്പ ലീഗ് രണ്ടാം പാദ ക്വാര്‍ട്ടറില്‍ ബൊളോഗ്നയ്‌ക്കെതിരെ ആസ്റ്റണ്‍ വില്ല താരം മോര്‍ഗന്‍ റോജേഴ്‌സ് ഇടംകാല്‍ കൊണ്ട് തൊടുത്ത് ഗോള്‍ നേടുന്നു

യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് സെമി; നോട്ടിങ്ങാം-ആസ്റ്റണ്‍ വില്ല

പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ രക്തസമ്മർദ്ദവും ഹൃദ്രോഗവും മാത്രമല്ല, ഡിപ്രഷൻ പോലും വരാമെന്ന് വിദഗ്ധർ

രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ക്ക് ഒരു ലക്ഷം പിഴ

വരുന്നൂ ദേശീ ബോളേഴ്‌സ് കംബൈന്‍; ആഗോള മലയാളി ബാസ്‌കറ്റ്‌ബോള്‍ ബിഎല്‍കെയുമായി ബന്ധിപ്പിക്കും

ഊബര്‍ കപ്പില്‍ ട്രീസ-ഗായത്രി സഖ്യം കളിക്കില്ല

തന്റെ നരഹത്യാപാപം തീർക്കാന്‍ പരശുരാമന്‍ എത്തിയ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.