എരുമേലി: പൂവന്‍പാറമല ക്ഷേത്രത്തിലെ താല്‍ക്കാലിക സദ്യാലയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തോട്ടം തൊഴിലാളികളായ ക്ഷേത്രകമ്മറ്റിക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട സംഭവത്തില്‍ അനിശ്ചിതകാല സത്യഗ്രഹസമരം ആരംഭിച്ചു. എസ്റ്റേറ്റ് മസ്റ്റര്‍ ഓഫീസ് പടിക്കല്‍ നടന്ന സമരം ഹിന്ദുഐക്യവേദി താലൂക്ക് സെക്രട്ടറി എസ്. മനോജ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തില്‍ കമ്മറ്റിക്കാര് നിര്‍മ്മിച്ച സദ്യാലയം കയ്യേറിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാനേജ്മെന്റിന്റെ നടപടി. കമ്മറ്റിക്കാരായ കെ.ആര് രാജേഷ്, ഇ.ജി പ്രസാദ് എന്നിവരെയാണ് ജനറല്‍ മാനേജര്‍ തോട്ടം ജോലിയില്‍ നിന്നും സസ്പെന്റ് ചെയ്തിരിക്കുന്നത്.
ക്ഷേത്രം കമ്മറ്റി രക്ഷാധികാരി എന്‍.എം പ്രഭാകരന് അധ്യക്ഷവതഹിച്ചു. ബിജെപി പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.സി അജികുമാര്‍, ഹിന്ദുഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി കണ്ണന് ചോറ്റി, എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബിജി കല്യാണി, ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്, വൈസ്പ്രസിഡന്റ് രാജു കൊടിത്തോട്ടം, ക്ഷേത്രം കമ്മറ്റി ഭാരവാഹികളായ എസ്.ബിജു, വിനേഷ്, അഭിജിത്ത്, ഇ.എസ് രമേശന്, വി.ആര് ശശി, എം.പി ശശി, പ്രേംകുമാര്‍, രഞ്ജിത്, രാമചന്ദ്രന്, പി.പി വിജയന്, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: