Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദാസ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2015, 07:39 pm IST
inSamskriti

ഗൗണീഭക്തിയുടെ ഏഴാമത്തെ അംഗമായിട്ടാണ് ദാസ്യത്തെ കണക്കാക്കിയിരിക്കുന്നത്. ദാസന്റെ ഭാവമാണ് ദാസ്യം. അതിന് ‘ദാസനായിരിക്കുക’ എന്ന് മലയാളത്തിലര്‍ത്ഥം പറയാം.

”ദാസൃ ദാനേ” എന്ന ധാതുവില്‍നിന്നുണ്ടായ ദാസശബ്ദത്തിന് വില്ക്കപ്പെട്ടവന്‍, അടിമ, എന്നാണര്‍ത്ഥം. അതിനാല്‍ ഇൗശ്വരന്റെ അടിമയായിരിക്കുന്ന എന്ന് പറയാവുന്നതാണ്.

അടിമത്തം ഏറ്റവും നിന്ദ്യമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. അതില്ലാതാക്കുവാന്‍ എല്ലാവരും നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. ആ നിലയ്‌ക്ക് ഈശ്വരന്റെ അടിമയായിരിക്കുന്നതു ശരിയാണോ? അതുകൊണ്ട് സ്വാതന്ത്ര്യമെന്ന പേരിലറിയപ്പെടുന്ന മുക്തി ലഭിക്കുമോ? എന്നും മറ്റും ചോദിക്കുന്നവരുണ്ട്.

അടിമത്തം നിന്ദ്യവും ദുഃഖകരവും തന്നെ. പക്ഷേ, ഈശ്വരന്റെ അടിമയായിരിക്കയെന്നതു പരമാനന്ദപ്രദവും സ്വതന്ത്രവുമാണ്. ആ അടിമത്തനില ഈശ്വരന്‍ വരുത്തിവെച്ചതല്ല, ഭക്തന്‍ സ്വയം സ്വീകരിക്കുന്നതാണ്. മറ്റൊരു മാര്‍ഗവും കാണാതെ പരവശനായി അടിമത്തത്തില്‍ എത്തിച്ചേരുന്നതാണ് ദുഃഖകാരണം. അങ്ങനെയുള്ള ദാസ്യം ഇല്ലാതാക്കേണ്ടതും അതിനുവേണ്ടി പരിശ്രമിക്കേണ്ടതും അത്യന്താപേക്ഷിതമാകുന്നു. ശാസ്ത്രത്തില്‍ പതിനഞ്ചുതരത്തില്‍ ദാസന്മാരെക്കുറിച്ചു പ്രതിപാദിക്കുന്നു.

”ഗൃഹജാതസ്തഥാ ക്രീതോ

ലബ്‌ധോ ദായാദുപാഗതഃ

അന്നകാലഭൃതസ്തദ്വ-

ദാഹിതഃ സ്വാമിനാ ച യഃ

മോചിതോ മഹതശ്ചര്‍ണ്ണാദ്

യുദ്ധേ പ്രാപ്തഃ പണേ ജിതഃ

തവാഹമിത്യുപഗതഃ

പ്രവൃജ്യാവാസിതഃ കൃതഃ

ഭക്തദാസശ്ച വിജ്ഞേയ-

സ്തഥൈവ ബഡവാകൃതഃ

വിക്രേതാ ചാത്മനഃ ശാസ്രേത

ദാസാഃ പഞ്ചദശ സ്മൃതാഃ”

ഈ പ്രമാണമനുസരിചച് 1. വീട്ടിലുള്ള ദാസിയിലുണ്ടായവന്‍. 2. വിലയ്‌ക്കു വാങ്ങിയവന്‍. 3. സമ്മാനമായി ലഭിക്കപ്പെട്ടവന്‍. 4. ദായക്രമനുസരിച്ച് വന്നുചേര്‍ന്നവന്‍. 5. ദുര്‍ഭിക്ഷകാലത്ത് ആഹാരം കൊടത്തു രക്ഷിക്കപ്പെട്ടവന്‍. 6. യജനമാനനാല്‍ ബന്ധിക്കപ്പെട്ടവന്‍ 7. വലിയ കടത്തില്‍നിന്ന് വേര്‍പ്പെടുത്തപ്പെട്ടവന്‍. 8. യുദ്ധത്തില്‍ കീഴടങ്ങിയവന്‍. 9. ചൂതുകളി മുതലായവകളില്‍ തോറ്റു പണയമായിത്തീര്‍ന്നവന്‍. 10. ‘ഞാന്‍ അങ്ങയുടെ ഭൃത്യനാ’ണെന്നു പറഞ്ഞു സ്വയമേ അടിമത്തം വരിച്ചവന്‍. 11. സന്ന്യാസാശ്രമത്തില്‍നിന്നു ഭ്രഷ്ടനായവന്‍. 12. ഏതോ കാരണവശാല്‍ ഒരു കാലഘട്ടം വരെ അടിമത്തം വരിച്ചു ഭൃത്യനായി കഴിയുന്നവന്‍.

13. സുഭിക്ഷകാലത്തും ആഹാരത്തിനുവേണ്ടി ദാസ്യം അംഗീകരിച്ചവന്‍. 14. ഒരാളുടെ ദാസിയെ വിവാഹം കഴിക്കുന്നതിനുവേണ്ടി ദാസനായിത്തീരുന്നവന്‍. 15.തന്നത്താന്‍ വില്‍ക്കപ്പെട്ടവന്‍.

ഇങ്ങനെയാണ് പതിനഞ്ചു വിധത്തിലുള്ള ദാസന്മാര്‍.  ഇവരെല്ലാം മാനവസമൂഹത്തിലുള്ള സ്വാമിത്വത്തേയും ദാസ്യത്തേയുമാണ് കാണിക്കുന്നത്. ഈ ദാസന്മാരില്‍ ഭൂരിഭാഗവും അസ്വതന്ത്രന്മാരും ബലാല്ക്കാരേണ അടിമകളാക്കപ്പെട്ടവരുമാണ്.

എന്നാല്‍ ചില മഹാപുരുഷന്മാരുടെ മഹത്ത്വവും ഗുണപൗഷല്യവും കണ്ട് അവരുടെ ദാസനായിരിക്കുന്നത് തന്റെ സകലവിധ ഉല്ക്കര്‍ഷത്തിനും നിദാനമായിത്തീരുമെന്നു കരുതി ദാസഭാവമംഗീമിത്യുപഗതഃ” (ഞാനങ്ങയുടെ ഭൃത്യനാണെന്നു പറഞ്ഞ് സ്വയമെ അടിമത്തം വരിച്ചവന്‍)എന്നു പ്രസ്തുത ശ്ലോകത്തില്‍ പറഞ്ഞിരിക്കുന്നത്. അവര്‍ ദുഃഖിതരല്ല, ശുഭേച്ഛുക്കളും സ്വയമേറ്റെടുത്ത ദാസ്യത്തില്‍ സംതൃപ്തരുമാണ്.

അങ്ങനെയുള്ള  ശുഭേച്ഛുക്കളെപ്പോലെ സജ്ജനസംസര്‍ഗ്ഗംകൊണ്ടും ശാസ്ത്രപരിചയംകൊണ്ടും ഈശ്വരമാഹാത്മ്യമറിഞ്ഞ് അദ്ദേഹത്തെ തന്റെ പ്രഭുവായും തന്നെ അദ്ദേഹത്തിന്റെ എളിയ ദാസനായും സങ്കല്‍പിച്ച് ആ നിശ്ചയത്തോടുകൂടി തന്റെ സകലവിധ പ്രവൃത്തിത്തികളും ഈശ്വര പ്രസാദത്തിനുവേണ്ടി നിര്‍വ്വഹിക്കുന്നവനാണ് ഈശ്വരദാസന്‍.

അയാള്‍ക്കു സ്വന്തമായി യാതൊരുകാര്യവും നിര്‍വ്വഹിക്കുവാനില്ല. പ്രഭുവിന്റെ ഹിതം തന്റെ ഹിതം എന്നാണയാളുടെ നിശ്ചയം. ശ്രീ ഹനുമാന്‍ അങ്ങനെയുള്ള ദാസഭക്തനായിരുന്നു എന്ന് പുരാണേതിഹാസങ്ങളില്‍നിന്ന് നമുക്കു മനസ്സിലാക്കാവുന്നതാണല്ലോ.

…. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.