നോക്കൂ ഈ േൈക്രാഫോണ്‍ നിങ്ങളുടേതാണെന്ന് വിചാരിക്കുക. ഇതിനെച്ചൊല്ലി നിങ്ങളും ഞാനുമായി ഒരു തര്‍ക്കമുണ്ടായിരിക്കുന്നു. എന്നും വിചാരിക്കുക. അഞ്ചുനിമിഷം അതെച്ചൊല്ലി നമ്മള്‍ വഴക്കടിച്ചു കഴിയുമ്പോള്‍, നിങ്ങള്‍ക്ക് അല്പമെങ്കിലും വിവേകമുണ്ടെങ്കില്‍ നിങ്ങള്‍ വിചാരിക്കും.
”കൊണ്ടുപോകട്ടെ. ഈ അസംബന്ധത്തില്‍നിന്ന് ഞാന്‍ ആദ്യം ഒഴിവാകട്ടെ.” നിങ്ങള്‍ക്കല്പമാത്രയെങ്കിലും വിവേകമുണ്ടെങ്കില്‍! തന്റേതുപോലുമല്ലാത്ത വസ്തുക്കള്‍ക്കുവേണ്ടി പതിനാറുവര്‍ഷം ഒരാള്‍ നിര്‍ത്താതെ യുദ്ധം ചെയ്തുകൊണ്ടേയിരിന്നുവെങ്കില്‍ അയാള്‍ ഒട്ടും സ്വബോധമില്ലാത്തവനായിരിക്കണം.
ഇങ്ങനെയുള്ള ആള്‍ക്കാരെയാണ് നിങ്ങള്‍ മഹാന്മാരാക്കുന്നത്. ഇയാളെപ്പറ്റി വായിക്കാന്‍, ഇപ്പോള്‍ മഹാനാണെന്നു വിശ്വസിപ്പിക്കാന്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ പ്രേരിപ്പിക്കുന്നു. പറയൂ, മനുഷ്യജീവിതത്തിന് ഇയാളുടെ സംഭാവന എന്താണ്.
















