359. ആജ്ഞാചക്രാബ്ജുനിലയം: – ആജ്ഞാചക്രം എന്ന ആധാരപദ്മത്തില്‍ വസിക്കുന്നവള്‍.
360. ദ്വിദലമദ്ധ്യസംസ്ഥിതാ: – വിശുദ്ധിചക്രത്തിനു മുകളില്‍ ഭൂമധ്യത്തിലുള്ള രണ്ടിതളുകളുള്ള ആജ്ഞാചക്രത്തിന്റെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്നവള്‍.
361. ജ്ഞാനമുദ്രാങ്കിതകരാ: – ജ്ഞാനമുദ്രകൊണ്ട് അലങ്കരിക്കപ്പെട്ട കൈയുള്ളവള്‍. ജ്ഞാനത്തെ കുറിക്കുന്ന ഒരു ഹസ്തമുദ്രയാണു ജ്ഞാനമുദ്ര.
362. വരഡമരുകായുതാ: – ശ്രേഷ്ഠമായ ഡമരു കൈയിലുള്ളവള്‍. ഡമരു ഒരു ചര്‍മ്മവാദ്യമാണ്. കടുന്തുടി എന്നുംപറയും.
… തുടരും
















