അഹമ്മദാബാദ്: കശ്മീര്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ പിഡിപിയുമായി ഒരുമിച്ച് മുന്നോട്ടുപോകില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വിഘടനവാദികള്‍ക്ക് അനുകൂലമായ നിലപാടുകള്‍ ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
ദേശീയ താത്പര്യം ബലികഴിച്ച് പാര്‍ട്ടി പിഡിപിയുമായി സഖ്യം മുന്നോട്ടുകൊണ്ടുപോകില്ലെന്നാണ് നാരായണ്‍പുരയില്‍ ബി.ജെ.പി പ്രവര്‍ത്തകരോട് സംസാരിക്കവേ അമിത് ഷാ പറഞ്ഞത്. ശിവഭഗവാനെപ്പോലെ രാജ്യത്തെ ജനങ്ങളും അനുഗ്രഹിച്ച ഞങ്ങളില്‍ അവര്‍ വലിയ ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചിട്ടുള്ളതെന്നും അത് ബലികഴിക്കാനാവില്ലെന്നും ഷാ വ്യക്തമാക്കി.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താന്‍ സഹായിച്ചതില്‍ വിഘടനവാദികളോട് നന്ദിപറഞ്ഞതിനു പിന്നാലെ വിഘടനവാദി നേതാവിനെ വിട്ടയച്ചതും പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സയിദ് സര്‍ക്കാരിനെ വിവാദത്തിലാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: