355. ത്രിശൂലോദ്ഭാസിഹസ്താഃ ത്രിശൂലം എന്ന ആയുധം പ്രകാശിക്കുന്ന കൈയുള്ളവള്‍.
356. ചര്‍മ്മായുധപരിഷ്‌കൃതാഃ തോല്‍ പരിചകൊണ്ട് അലങ്കരിക്കപ്പെട്ടവള്‍. (ചര്‍മ്മം- തോലുകൊണ്ടുണ്ടാക്കിയ പരിച).
357. അമൃതാഭിസമാരാധ്യാഃ അമൃത തുടങ്ങിയ ദേവിമാരാല്‍ ആരാധിക്കപ്പെടുന്നവള്‍.
358. ഡാകിനീരൂപധാരിണിഃ ഡാകിനി എന്ന ദേവിയുടെ രൂപം ധരിച്ചവള്‍.
പതിനാറു ദളങ്ങളുള്ള വിശുദ്ധി എന്ന ആധാരപദ്മത്തില്‍ ഒരു മുഖവും മൂന്നു കണ്ണുകളും പാടലവര്‍ണ്ണവും ഉള്ളവളും ത്വക്ക് എന്ന ധാതുവില്‍ വ്യാപിച്ച് അതിനെ രക്ഷിക്കുന്നവളും പായസാന്നംകൊണ്ടു പ്രസാദിക്കുന്നവളും പശുലോകത്തിനു ഭയം ഉണ്ടാക്കുന്നവളും ഖട്വാംഗം, വലിയ വാള്, ത്രിശൂലം, പരിച എന്നീ ആയുധങ്ങള്‍ നാലു കൈകളിലായി ധരിക്കുന്നവളും അമൃത തുടങ്ങിയ ദേവിമാരാല്‍ ആരാധിക്കപ്പെടുന്നവളുമായി ഡാകിനി എന്ന ദേവിയുടെ രൂപത്തില്‍ മൂകാംബിക സ്ഥിതിചെയ്യുന്നു. ഡാകിനീ ധ്യാനം.
”ഗ്രീവാകൂലേ വിശുദ്ധൗ നൃപദലകമലേ ശ്വേതരക്താം ത്രിനേത്രാം
ഹസൈ്ത ഖട്വാംഗഖഡ്ഗൗ ത്രിശിഖമപി മഹാചര്‍ച്ച സംധാരയന്തീം
വക്ത്രേണകേന യുക്താം പശുജനയേദാം പായസാന്നൈകസക്താം
വന്ദ്യാം ത്വക്സ്ഥാം വന്ദേളമൃതാദൈ്യഃപരിവൃതവപുഷാം ഡാകിനീം വിശ്വവന്ദ്യാം
…. തുടരും
















