പരമനിരപേക്ഷസത്യമെന്ന നിലയ്‌ക്കു ഭഗവാന്‍ കൃഷ്ണന്‍ എക്കാലവും ഭൗതികലോകത്തിനപ്പുറം ജ്ഞാനപൂര്‍ണനും ആനന്ദമയനുമാണ്. ഭൗതികലോകത്ത് പലപ്പോഴും രണ്ടുപേരെ തമ്മില്‍ താരതമ്യപ്പെടുത്തുന്നത് അവരുടെ പദവിയുടെയും അധികാരത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും.
അപ്പോള്‍, മനുഷ്യനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദേവന്മാര്‍ വളരെ ഉയര്‍ന്നവരാണെന്നു തീര്‍ച്ചയായും നമുക്ക് പറയാം. എന്നാല്‍ മനുഷ്യരെപ്പോലെതന്നെ വെറും ജീവാത്മാക്കള്‍ മാത്രമായ ദേവന്മാരും ഭഗവാനും തമ്മില്‍ ഒരു സാമ്യവുമില്ല.
ജീവാത്മാക്കള്‍ അഥവാ ജീവന്മാര്‍ ഭഗവാന്റെ അതീ്രന്ദിയമായ അന്തരംഗശക്തിയില്‍നിന്നും പ്ര സരിക്കുന്ന അദ്ദേഹത്തിന്റെതന്നെ അടിസ്ഥാനശക്തിയില്‍പ്പെട്ടതാണ്.
അതിനാല്‍ ദേവന്മാര്‍ ഭഗവാനില്‍നിന്നു സ്വതന്ത്രരാണെന്നു കരുതുന്നത് കേവലം അഭ്യൂഹവും സര്‍വാബദ്ധവുമാണ്. ജീവാത്മാക്കളെന്ന നിലയില്‍ അവരില്‍ നിക്ഷിപ്തമായിരിക്കുന്നത് ക്ഷണികമായ പദവിയും അധികാരവും മാത്രമാണെന്നതുതന്നെ കാരണം.
















