Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗാന്ധിജിയുടെ ഒരു ദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2015, 09:13 pm IST
in Samskriti

നമ്മുടെ രാഷ്‌ട്രപിതാവായ ഗാന്ധിജി യര്‍വാദാ ജയിലില്‍ കഴിയുന്ന കാലം. അദ്ദേഹത്തിന് ഭക്ഷണം പാകം ചെയ്തുകൊടുക്കാന്‍ ജയില്‍ സൂപ്രണ്ടായിരുന്ന മേജര്‍ മാര്‍ട്ടിന്‍ മഹാരാഷ്‌ട്രക്കാരനായ ദത്തോബ എന്ന തടവുകാരനെയാണ് നിയോഗിച്ചിരുന്നത്. കാലിന് കടുത്ത വേദന അനുഭവപ്പെട്ടതിനാല്‍ മുടന്തിയാണ് അയാള്‍ ജോലികള്‍ ചെയ്തുതീര്‍ത്തിരുന്നത്.

ദത്തോബയുടെ അസുഖത്തെപ്പറ്റി മേജര്‍ മാര്‍ട്ടിനോട് ഒരിക്കല്‍ ഗാന്ധിജി പറഞ്ഞു. മാര്‍ട്ടിന്‍ ചില മരുന്നുകള്‍ പ്രയോഗിച്ചെങ്കിലും ദത്തോബയുടെ അസുഖം മാറിയില്ല.

”ഞാന്‍ ഈ മനുഷ്യനെ ചികിത്സിക്കുന്നതില്‍ താങ്കള്‍ക്ക് വിരോധമുണ്ടോ? ഒരുദിവസം ഗാന്ധിജി ചോദിച്ചു. ഇല്ലെന്ന് മാര്‍ട്ടിന്‍ മറുപടി നല്‍കി. ഗാന്ധിജി ചികിത്സ തുടങ്ങി. ദത്തോബ കുറെദിവസംമാത്രം ഉപവസിക്കണമെന്ന് ഗാന്ധിജി നിര്‍ദ്ദേശിച്ചു. പിന്നെ കുറെ ദിവസത്തേക്ക് പച്ചക്കറികള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നും പറഞ്ഞു. ആഹാരത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു.

അത്ഭുതമെന്നു പറയട്ടെ, ദത്തോബയുടെ കാലുവേദന മാറി. ”ഞാന്‍ എത്രയോ കാലമായി വേദന തിന്നു കഴിയുകയായിരുന്നു. ഇപ്പോള്‍ എന്റെ അസുഖം മാറി. നടക്കാന്‍ ഒട്ടും പ്രയാസമില്ല. അത്ഭുതം തോന്നുന്നു.” നന്ദിപൂര്‍വം ദത്തോബ പറഞ്ഞു.

ഗാന്ധിജി ജയില്‍ മോചിതനായി. ദത്തോബയുടെ ജയില്‍ ജീവിതവും അതോടെ അവസാനിച്ചു. ബോംബയില്‍ ഒരു കാപ്പിക്കട നടത്തി അയാള്‍ ഉപജീവനം തുടര്‍ന്നു. അങ്ങനെ കഴിയവേ ഒരുദിവസം ഏതോ ആവശ്യത്തിന് ഗാന്ധിജി ബോംബെയിലെത്തി. വിവരമറിഞ്ഞ ദത്തോബ ഗാന്ധിജിയെ കാണാന്‍ ശ്രമിച്ചു.

അന്ന് ഗാന്ധിജി വളരെ തിരക്കിലായിരുന്നു. സാഹചര്യങ്ങള്‍ ദത്തോബയുമായി സംസാരിച്ചിരിക്കാന്‍ അനുകൂലമായിരുന്നില്ല. ഞാന്‍ ഇന്ന് വളരെ തിരക്കിലാണ്. നാളെ എന്നെ വന്നു കാണണമെന്ന് ദത്തോബയോടു പറയൂ. ഗാന്ധിജി തന്റെ സെക്രട്ടറിയോട് പറഞ്ഞു. സെക്രട്ടറി വിവരം ദത്തോബയെ ധരിപ്പിച്ചു. പിറ്റേന്നു വരാമെന്നു പറഞ്ഞ് ദത്തോബ പോയി. അയാള്‍ക്ക് ഭേദപ്പെട്ട ഒരു കട നടത്താന്‍ ഉപകരിക്കത്തക്കവിധം ഒരു തുക കൊടുക്കണമെന്ന് ഗാന്ധിജി ആഗ്രഹിച്ചിരുന്നു. എന്നാല്‍ അയാളുടെ മനസ്സിലിരിപ്പും സത്യസന്ധതയും പരീക്ഷിച്ചതിനുശേഷം മാത്രം തുക കൊടുത്താന്‍ മതിയെന്നും ഗാന്ധിജി കരുതിയിരുന്നു.എന്തുകൊണ്ടോ ദത്തോബ പിന്നീട് വന്നില്ല. ഗാന്ധിജി ദുഃഖിതനായി. ”കഷ്ടമായിപ്പോയല്ലോ, ഇന്നലെത്തന്നെ അയാള്‍ക്ക് എന്തെങ്കിലും കൊടുക്കേണ്ടതായിരുന്നു.

ഒരുപക്ഷേ ജോലിത്തിരക്കു കൊണ്ടുവരാത്തതാകാം. അല്ലെങ്കില്‍ അശുഭാപ്തി വിശ്വാസം കൊണ്ടാകാം” ഗാന്ധിജി പറഞ്ഞു.ഗാന്ധിജിയുടെ പരക്ഷേമകാംക്ഷയുടെയും ഹൃദയ വിശുദ്ധിയുടെയും ഒരു ഉദാഹരണമാണ് ആ സംഭവം. എളിയ വ്യക്തികളുടെ സേവനങ്ങളെപ്പോലും മാനിക്കാനും അവര്‍ക്ക് തന്നാല്‍ കഴിയുന്ന സഹായം ചെയ്യാനും ജോലിത്തിരക്കിനിടയിലും ഗാന്ധിജി ശ്രദ്ധിച്ചിരുന്നു. എന്നാല്‍ വഞ്ചനയില്‍പ്പെടാതിരിക്കാന്‍ മനസ്സിരുത്തുകയും ചെയ്തിരുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.