Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭവാനീ പ്രിയാവ്യാഖ്യാനം-3

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2015, 09:02 pm IST
inSamskriti

മുഖേതേതാംബൂലം നയനയുഗളേ കജ്ജളകലാ-

ലലാടേകാശ്മീരംവിലസതിഗളേമൗക്തികലതാ

സ്ഫുരത്കാഞ്ചീശാടീ പൃഥുകടിതടേഹാടകമയീ

ഭജാമിത്വാംഗൗരീം നഗപതികിശോരീമവിരതം

ഹേദേവീ, ഭവതിയുടെ മുഖപദ്മത്തില്‍ താംബൂലവും, നേത്രങ്ങള്‍ രണ്ടിലും (നയനയുഗളേ)കജ്ജളകല(കണ്മഷി)യും, നെറ്റിയില്‍കാശ്മീര(കുങ്കുമ)പ്പൊട്ടും, കഴുത്തില്‍മൗക്തികലത(മുത്തുമാല)യും തടിച്ചുരുണ്ട അരക്കെട്ടില്‍(പൃഥുകടിതടേ) തിളങ്ങുന്ന അരഞ്ഞാണത്തിനാല്‍(കാഞ്ചീ) അലങ്കൃതമായ സ്വര്‍ണ്ണത്തിന്റെ നിറത്തോടുകൂടിയ (ഹാടകമയീ) പട്ട് ഉടയാടയും(ശാടീ)ശോഭിക്കുന്നു(കാഞ്ചിശാടീ എന്നതിനു കാഞ്ചയില്‍ നിര്‍മ്മിച്ച വസ്ത്രം എന്നും അര്‍ത്ഥമെടുക്കാം). പര്‍വ്വതരാജാവിന്റെ പുത്രിയായ ഗൗരീദേവീ, നിന്തിരുവടിയെ ഞങ്ങള്‍ ഭക്തിപൂര്‍വ്വം നിരന്തരം ഭജിക്കുന്നു.

ഹിമവാന്റെ പുത്രിയായി(നഗപതികിശോരീം)അവതരിച്ച പാര്‍വ്വതിയുടെ ഗൗരീബാലാ ഭാവമാണു ഈ ശ്ലോകത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നത്. ഗൗരം തപ്തകാഞ്ചനവര്‍ണ്ണംഅംഗംകളേബരം യസ്യാ സാ ഗൗരീ എന്നതനുസരിച്ച് ചുട്ടുപഴുത്ത സ്വര്‍ണ്ണത്തിന്റെ നിറത്തോടുകൂടിയവളാണു ഗൗരി. മഞ്ഞനിറത്തോടുകൂടിയവളും 8 വയസ്സായവളുമായ കുമാരിയാണുഗൗരി(സാ തുഅഷ്ടവര്‍ഷസ്വകന്യകായദുക്തംസ്മൃതൗഅഷ്ടവര്‍ഷാ ഭവേദ്ഗൗരീ നവവര്‍ഷാതുരോഹിണീഎന്നുശബ്ദകല്‍പദ്രുമം).

വിരാജ•ന്ദാരദ്രുമകുസുമഹാരസ്തനതടീ

നദദ്വീണാ നാദപ്രമദവിചലത്കുണ്ഡലഗണാ

നതാംഗീമാതംഗീരുചിരഗതിഭംഗീ ഭഗവതീ

സതീശംഭോരംഭോരുഹചടുലചക്ഷുര്‍വിജയതേ

മന്ദാരവൃക്ഷത്തിലെ പൂക്കള്‍കൊണ്ടുള്ളമാലയാല്‍ അലംകൃതമായ സ്തനതടത്തില്‍താങ്ങിയിരിക്കുന്ന, നദിക്കുന്ന (ശബ്ദിക്കുന്ന),വീണയില്‍ നിന്നുതിരുന്ന നാദമധുരി ആസ്വദിച്ച്തലകുലുക്കുമ്പോള്‍ ഇളകിയാടുന്ന കുണ്ഡലങ്ങളോടുകൂടിയവളും, സ്തനയുഗളങ്ങളുടെ ഭാരംമൂലംഅല്പം മുന്നോട്ടുവളഞ്ഞുള്ളശരീരത്തോടുകൂടിയവളും(നതാംഗീ), പിടിയാനയുടേതുപോലെ അലസസുന്ദരമായ നടത്തത്തോടുകൂടിയവളും(മാതംഗീരുചിരഗതിഭംഗീ), താമരയിതള്‍പോലെ ഭംഗിയേറിയതുംഇളകുന്നതുമായകണ്ണുകളോടുകൂടിയവളും(അംഭോരുഹചടുലചക്ഷുഃ), ശംഭുവിന്റെ(ശിവന്റെ) സതി(പത്‌നി)യുമായ ഭഗവതിസര്‍വോത്കര്‍ഷേണവര്‍ത്തിക്കുന്നു(വിജയതേ).

സംഗീതത്തിന്റെ അധിഷ്ഠാനദേവതയും പരമശിവന്റെവിദ്യാശക്തിയുമായ മാതംഗീ ഭാവത്തിലുള്ള പരാശക്തിയെയാണു ഈ ശ്ലോകത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നത്. ദശമഹാവിദ്യകളില്‍ ഒന്‍പതാമതു വിദ്യയാണു മാതംഗീദേവി. ആദിപരാശക്തിയുടെ വിദ്യാവിഭൂതിയാണു മാതംഗി. സംഗീതത്തിന്റെ അധിദേവതയായ മാതംഗീദേവിയാണ് ശ്യാമളാ ദണ്ഡകത്തില്‍ പ്രകീര്‍ത്തിക്കപ്പെടുന്ന ശ്യാമളാദേവിയും. മാതംഗീദേവി ഭക്തര്‍ക്ക് അഭയവും അഭീഷ്ടവും നല്‍കുന്നവളാണ്.

മാതംഗീ ഉപാസനയിലൂടെ സൗന്ദര്യം, കളത്രപുത്രപൗത്രസൗഖ്യം തുടങ്ങിയവ ലഭിക്കുന്നതാണ്. വാണിയുടെയും സംഗീതത്തിന്റെയും അധിഷ്ഠാത്രിയും ഗൃഹസ്ഥന്മാര്‍ക്ക് സുഖസമൃദ്ധി നല്‍കുന്നവളും പുരുഷാര്‍ത്ഥ ചതുഷ്ടയങ്ങള്‍ പ്രദാനം ചെയ്യുന്നവളുമായ മാതംഗീദേവിയെ ഉപാസിച്ചതിലൂടെ മഹാവിഷ്ണു ഭാഗ്യസുഖകാന്തിസ്ഥിതികളാല്‍ സമ്പന്നനായിത്തീര്‍ന്നു. മാതംഗീദേവി ശ്രവണത്തെയും ശ്രവണശക്തിയേയും പ്രതിനിധാനം ചെയ്യുന്നു.

നവീനാര്‍ക്കഭ്രാജ•ണികനകഭൂഷാപരികരൈഃ

വൃതാംഗീസാരംഗീരുചിരനയനാംഗീകൃത ശിവാ

തടിത്പീതാ പീതാംബര ലളിതമഞ്ജീരസുഭഗാ

മമാപര്‍ണ്ണാ പൂര്‍ണ്ണാ നിരവധിസുഖൈരസ്തുസുമുഖീ

ഉദയസൂര്യകാന്തിയോടെ പ്രകാശിക്കുന്ന രത്‌നാഭരണങ്ങളാലും സ്വര്‍ണ്ണാഭരണങ്ങളാലും അലങ്കരിക്കപ്പെട്ട ശരീരത്തോടുകൂടിയവളും,സാരംഗ(മാന്‍ പേട)ത്തിന്റേതിനു തുല്യമായ ചടുലമിഴികളോടുകൂടിയവളും,ശിവനെ പതിയായിഅംഗീകരിച്ചവളും,ഇടിമിന്നലിനു(വിദ്യുല്ലത) സമാനമായ പ്രഭയോടുകൂടിയവളും(തടിത്പീതാ), പീതാംബരവും(സ്വര്‍ണ്ണത്തിന്റെ നിറത്തോടുകൂടിയ വസ്ത്രവും)ലളിതമായ കാല്‍ച്ചിലമ്പുകളും അണിഞ്ഞു പ്രശോഭിക്കുന്നവളും, നിരവധി (അളവില്ലാത്ത) സുഖങ്ങളാല്‍ പരിപൂര്‍ണ്ണയായവളും, അപര്‍ണ്ണാ നാമത്തില്‍അറിയപ്പെടുന്നവളുമായ ദേവിഎന്നില്‍ പ്രസന്നമുഖിയായി( എന്നില്‍ പ്രീതിയുള്ളവളായി) മാറട്ടെ.

ദേവിഹിമവല്‍പുത്രിയായി ജനിച്ച് ശിവനെ വരിക്കുവാന്‍ കൊടും തപം ചെയ്തു. ഒരിലപോലും ഭക്ഷിയ്‌ക്കാതെ കഠിനതപമനുഷ്ഠിച്ചതിനാല്‍ ദേവി അപര്‍ണ്ണയെന്നു പ്രഖ്യാതയായി(നാസ്തി പര്‍ണം തപസ്യായാം പര്‍ണമഭക്ഷണ വൃത്തിര്‍വായസ്യാഃ സാ അപര്‍ണാ). സ്വയം വിശീര്‍ണദ്രുമപര്‍ണ വൃത്തിതാ പരാ ഹികാഷ്ഠാ തപസസ്തയാ പുനഃ തദപ്യമാകീര്‍ണമതഃ പ്രിയംവദാംവദന്ത്യപര്‍ണേതി ച താം പുരാവിദഃഎന്ന് കുമാരസംഭവത്തില്‍ കാളിദാസന്‍ വര്‍ണ്ണിച്ചിരിക്കുന്നു. പാര്‍വ്വതീദേവിയുടെ പര്യായങ്ങളായിഅമരകോശത്തില്‍ നല്‍കിയിരിക്കുന്ന നാമങ്ങള്‍ ഇവയാണ്. ഉമാ കാത്യായനീ ഗൗരീകാളീഹൈമവതീശ്വരീശിവാഭവാനി

രുദ്രാണീശര്‍വ്വാണീസര്‍വ്വമംഗലാഅപര്‍ണ്ണാപാര്‍വ്വതീദുര്‍ഗ്ഗാമൃഡാനീ ചണ്ഡികാംബികാആര്യാദാക്ഷായണീചൈവഗിരിജാ മേനകാത്മജാചാമുണ്ഡാകര്‍ണ്ണമൗടീച ചര്‍ച്ചികാഭൈരവീതഥാ(അമരകോശം).

.. തുടരും

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.