മുഹമ്മ: സിപിഎം ഗുണ്ടാസംഘം അഴിഞ്ഞാടി. ബിജെപി പ്രവര്‍ത്തകരുടെ മൂന്ന് വീടുകള്‍ പൂര്‍ണമായും അടിച്ചു തകര്‍ത്തു. ഒരാളെ ഗുരുതരമായി വെട്ടി പരിക്കേല്പിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ആശുപത്രിയില്‍. കഞ്ഞിക്കുഴി അഞ്ചാം വാര്‍ഡ് തുരുത്തിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം ഞായറാഴ്ച രാത്രി 12ന് ശേഷമാണ് അക്രമം.
കോലോത്തുവെളി അംബികന്‍ (58), മോഹനാലയം ശ്രീജിത്, അത്തം വീട്ടില്‍ രവീന്ദ്രന്‍നായര്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. വീട്ടുകാരെ ആക്രമിച്ചത് കൂടാതെ വീടും വീട്ടുപകരണങ്ങളും തല്ലിത്തകര്‍ത്തു. അക്രമികളെ കണ്ട് ഭയന്നോടിയ രവീന്ദ്രന് നായരെ (55) ഇരുകാലുകള്‍ക്കും ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച നിലയില്‍ സമീപത്തെ പാടത്ത് പോലീസ് കണ്ടെത്തുകയായിരുന്നു. ഇയാളുടെ തലയ്ക്കും വാരിയെല്ലിനും സാരമായി പരിക്കേറ്റു. പോലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. രാമചന്ദ്രന് നായരുടെ ഭാര്യ ഗീതാകുമാരി (50)ക്കും അക്രമത്തില്‍ പരിക്കേറ്റു. വീടും വീട്ടുപകരണങ്ങളും പൂര്‍ണമായും തല്ലിത്തകര്‍ത്തു.
കോലോത്തുവെളി അംബികന്‍, ഭാര്യ കോമളം എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. കോമളത്തിന്റെ കഴുത്തില്‍ കിടന്ന രണ്ടു പവന് മാല, അലമാര കുത്തിത്തുറന്ന് 10,000 രൂപ എന്നിവ അപഹരിച്ചു. ടിവി, ഗ്യാസ് സ്റ്റൗ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങളും പൂര്‍ണമായി നശിപ്പിച്ചു. വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക്, സൈക്കിള്‍ എന്നിവ തല്ലിത്തകര്‍ത്തു.
അക്രമം നടക്കുമ്പോള്‍ മോഹനാലയം ശ്രീജിത്തിന്റെ വീട്ടില്‍ ഭാര്യ അരുണിമ (22) മാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂന്നു മാസം ഗര്‍ഭിണിയായ ഇവരെ അക്രമികള്‍ മര്‍ദ്ദിക്കുകയും വീടും വീട്ടുപകരണങ്ങളും തല്ലിത്തകര്‍ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രന്‍നായര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അംബികന്‍, കോമളം, അരുണിമ, ഗീതാകുമാരി എന്നിവര്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.
സമീപത്തെ ക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തിനിടെ ഉണ്ടായ സംഘര്‍ഷമാണ് വീടാക്രമണത്തിലും ആളുകളെ വെട്ടി പരിക്കേല്‍പ്പിക്കുന്നതിലും എത്തിയത്. സംഭവ സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. മുഹമ്മ പോലീസ് കേസെടുത്തു.
അക്രമിക്കപ്പെട്ട വീടുകള്‍ ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ചേര്‍ത്തല നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ്, സെക്രട്ടറി അഡ്വ. അജിത്, എം.വി. സുഗുണന്, വി. ബൈജു, വി. ഷിബു തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. അക്രമത്തിന് പിന്നില്‍ സിപിഎമ്മുകാരാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് പ്രതികരിച്ചു. പ്രദേശത്ത് ബിജെപിയുടേതായി 600 അംഗങ്ങളാണുണ്ടായിരുന്നത്. ഇപ്പോഴത് നാലായിരമായി വര്‍ദ്ധിച്ചതിലുള്ള ആശങ്കയാണ് സിപിഎമ്മിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: