പൊന്‍കുന്നം: ദേശീയപാത 220ല്‍ അപകടങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വാഴൂര്‍ കൊടുങ്ങൂര്‍, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി ഭാഗങ്ങളിലാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. ഇരുചക്ര വാഹനങ്ങളാണ് അപകടങ്ങളില്‍പ്പെടുന്നതില്‍ ഏറെയും. റോഡുകളുടെ നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും വാഹനങ്ങളുടെ അമിതവേഗതയുമാണ് അപകടങ്ങളേറുവാന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. കൂടാതെ ഇന്നലെ പെയ്ത മഴയും വാഹനങ്ങള്‍ തെന്നിമറിയുവാന് ഇടയാക്കിയതായി പറയപ്പെടുന്നു.
വെളിച്ചിയാനിക്ക് സമീപം ഇന്നലെ വൈകിട്ട് 5.30ഓടെ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. കട്ടപ്പന പുഷ്പഗിരി വലിയങ്കല് വിജയന് (47)നാണ് പരിക്കേറ്റത്. ഇയാളെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കട്ടപ്പനയ്ക്ക് പോകുകയായിരുന്ന ബസും മുണ്ടക്കയത്ത് നിന്നും കാഞ്ഞിരപ്പള്ളിക്ക് വരികയായിരുന്ന ബൈക്കും തമ്മില്‍ ഇടിക്കുകയായിരുന്നു.
ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് പനമറ്റം പൂക്കാട്ട്്തടത്തില് പ്രിന്‍സ് തോമസ്(19), ഇളങ്ങുളംകാരക്കുല്േ സോമിന് ജോസ്(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ചേപ്പുംപാറവളവിലായിരുന്നു അപകടം. നിയന്ത്രണംവിട്ട് ബൈക്ക് സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇരുവരും സമീപത്തെ ഇഞ്ചപടര്പ്പിലേയ്ക്ക് തെറിച്ചു വീഴുകയുമായിരുന്നു.
വാഹനങ്ങളുടെ ദേശീയപാതയിലെ വേഗത നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ അധികൃതര്‍ കൈക്കൊള്ളണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: