ചിറക്കര: വ്യാജവാറ്റും വില്‍പ്പനയുമായി ഗ്രാമപ്രദേശങ്ങളില്‍ മിനിബാറുകളില്‍ പൊടിപൊടിക്കുന്നു. മിനി ബാര്‍ എന്നത് അനധികൃത മദ്യവില്‍പ്പന നടക്കുന്ന രഹസ്യകേന്ദ്രങ്ങള്ക്ക് ഉപ‘ോക്താക്കള്ക്കിടയിലെ വിളിപ്പേരാണ്.
ഗ്രാമ പ്രദേശങ്ങളിലാണ് അധികൃതര്‍ക്ക് തലവേദനയായി വ്യാജവാറ്റും വില്‍പ്പനയും തകൃതിയായി നടക്കുന്നത്. വ്യാജവാറ്റ് വില്‍പ്പനയ്ക്ക് പുറമേ മിനിബാറുകളില്‍ മദ്യം ഒഴിച്ച് വില്‍പ്പനയും വ്യാപകമാണ്. പകലും രാത്രിയും മിനിബാറുകള്‍ സജീവമാണ്.
പൂതക്കുളം, ചിറക്കര പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് വ്യാജവാറ്റ് വില്‍പ്പനയും മിനിബാറുകളും വ്യാപകമാകുന്നത്. ഇതിന് പുറമേ പരവൂര്‍, പൊഴിക്കര ഉള്‍പ്പെടെയുള്ള തീരപ്രദേശങ്ങളിലും കായലോര പ്രദേശങ്ങളിലും വ്യാജവാറ്റും വില്‍പ്പനയും വ്യാപകമായി നടക്കുന്നുണ്ട്.
ഗുണനിലവാരത്തിന് അനുസരിച്ചാണ് വില്‍പ്പനക്കാര്‍ പ്രധാനമായും വില നിശ്ചയിക്കുന്നതെങ്കിലും മദ്യം കുടുതലായി വാങ്ങുന്നവര്‍ക്ക് ഡിസ്കൗണ്ടും നല്‍കുന്നുണ്ട്. വാറ്റുസാധനം കുടുതലായി വാങ്ങി ബൈക്കുകളിലും മറ്റും ഉപഭോക്താകള്‍ക്ക് എത്തിച്ചുകൊടുക്കുന്ന ചില്ലറ വില്‍പ്പനക്കാരും നിരവധിയാണ്. ലിറ്ററിന് 350 രൂപ മുതല്‍ 400 രൂപ വരെയാണ് ഉപഭോക്താക്കളില്‍ നിന്ന് വ്യാജവാറ്റ് സംഘം ഈടാക്കുന്നത്. വില്‍പ്പന വ്യാപകമാവുകയും ഇതില്‍നിന്ന് വന്‍ ലാഭവും ലഭിക്കുവാന്‍ തുടങ്ങിയതോടെ വില്‍പ്പനക്കാര്‍ക്കും ഉപ‘ോക്താകള്ക്കും ഇടയില്‍ നിരവധി ഇടനിലക്കാരും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ബാറുകള്‍ പലതും അടച്ചതിനാല്‍ ബീവറേജസ് ഔട്ട്ലെറ്റുകളില് വന്‍തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയതാണ് വ്യാജവാറ്റ് വ്യാപകമാകാന്‍ കാരണം. ബീവറേജസുകളില്‍ വില കുറഞ്ഞ മദ്യങ്ങളുടെ സ്റ്റോക്ക് കുറഞ്ഞതും ഇത്തരക്കാര്‍ക്ക് ഗുണമായി. വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ അന്യ സംസ്ഥാന തൊഴിലാളികളടക്കം ഇന്ന് വ്യാജവാറ്റിന്റെ പ്രധാന ഉപഭോക്താക്കളാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അവരുടെ പണിയിടങ്ങളില്‍ മദ്യം എത്തിച്ചുകൊടുക്കുന്ന സംഘങ്ങളും നിരവധിയാണ്. ഉള്‍പ്രദേശങ്ങളിലെ ചായക്കടകള്‍ ഉള്‍പ്പെടെയുള്ള ചില കടകളും മദ്യം വില്‍ക്കുന്നതിന്റെ പ്രധാന കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരാതി ഉയരുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: