എഴുകോണ്‍: ബന്ധുവിന്റെ പീഡനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട ആര്യയുടെ മരണത്തില്‍ സിപിഎമ്മിന്റ ഇരട്ടമുഖം ചൂണ്ടികാട്ടി ബിജെപി പൊതുയോഗം. കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ കൂട്ടുനിന്ന സിപിഎം ഇപ്പോള്‍ ആര്യയുടെ പേരില്‍ കണ്ണീര് പൊഴിക്കുന്നത് ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്ന് കൊച്ചാഞ്ഞിലിമൂട്ടില് നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കര്‍ഷക മോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ ആയൂര്‍ മുരളി പറഞ്ഞു.
സിപിഎമ്മിന്റ അവസരവാദ നിലപാടില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ എത്തിയ പ്രവര്‍ത്തകര്‍ക്ക് പരിപാടിയില്‍ മെമ്പര്‍ഷിപ്പും വിതരണം ചെയ്തു. എഴുകോണ്‍ ചന്ദ്രശേഖരപിള്ള അധ്യക്ഷനായിരുന്നു. ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ. വയയ്ക്കല്‍ സോമന്, നേതാക്കളായ കാക്കക്കോട്ടൂര്‍ മുരളി, ആര്. വേണു, ശ്രീനിവാസന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: