345. ഷോഡശദലമധ്യസ്ഥാ – പതിനാറു ദളങ്ങളുടെ മധ്യത്തില്‍ സ്ഥിതിചെയ്യുന്നവള്‍.
346. വിശുദ്ധ്യബ്ജവിലാസിനീ – വിശുദ്ധി എന്ന ആധാരപദ്മത്തിന്റെ പതിനാറിതളുകള്‍ക്കു നടുവില്‍ പ്രകാശവതിയായി ശോഭിക്കുന്നവള്‍. മൂലാധാരം തൊട്ടുമുകളിലേയ്‌ക്കെണ്ണിയാല്‍ അഞ്ചാമത്തേതാണ് വിശുദ്ധി എന്ന ആധാരം. അനാഹത പദ്മത്തിനുമുകളില്‍ ആജ്ഞാചക്രത്തിനുകീഴില്‍ കണ്ഠകുലസ്ഥാനത്താണ് ഈ ആധാരപദ്മം. ഈ ചക്രത്തില്‍ ഡാകിനീ രൂപത്തില്‍ ദേവി സ്ഥിതിചെയ്യുന്നു.
347. ഏകവക്ത്രാ – ഒരു മുഖമുള്ളവള്‍.
348. ത്രിനേത്രാ – മൂന്നു കണ്ണുകളുള്ളവള്‍.
349. പാടലാഭാ – പാടലവര്‍ണ്ണമായ പ്രകാശമുള്ളവള്‍(പാടലം- ഇളം ചുവപ്പ്).
350. ത്വഗാശ്രയാ – പിണ്ഡാണ്ഡത്തെ ആവരണം ചെയ്യുന്ന ത്വക്കിനെ ആശ്രയിക്കുന്നവള്‍. തൊലിയില്‍ വ്യാപിച്ച് അതിനെ സംരക്ഷിക്കുന്നവള്‍.
… തുടരും
















