കൈകള്‍കൊണ്ടും കാല്‍മുട്ടുകള്‍കൊണ്ടും ശിരസ്സുകൊണ്ടും മനസ്സുകൊണ്ടും വാക്കുകൊണ്ടും നടത്തുന്ന പ്രണാമമാണ് പഞ്ചാംഗം. അഷ്ടാംഗനമസ്‌കാരവും പഞ്ചാംഗനമസ്‌കാരവും പൂജയില്‍ പ്രതേ്യകം അനുഷ്ഠിക്കേണ്ടതാണെന്ന് ശാസ്ത്രങ്ങള്‍ വിധിക്കുന്നു.
”ബാഹുഭ്യാം ചൈവ ജാനുഭ്യാം
ശിരസാ മനസാ ഗിരാ
പഞ്ചാംഗോളയം പ്രണാമസ്സ്യാത്
പുജാസു പ്രവരാവിമൗ.”
എന്ന പുരാണവാക്യം ഇതിനു തെളിവാണ്. ഇതില്‍ നിന്നു സാഷ്ടാംഗനമസ്‌കാരമെന്നത് ദണ്ഡനനമസ്‌കാരവും പഞ്ചാംഗനമസ്‌കാരമെന്നത് മുട്ടുകുത്തി നമസ്‌കരിക്കുന്നതുമാകുന്നു എന്ന് ഗ്രഹിക്കാം.
…. തുടരും
















