ന്യൂയോര്‍ക്ക്: ഇപ്പോള്‍ അനുഭവപ്പെടുന്ന അമിത ചൂടിന് കാരണം സോളാര്‍ ഫ്‌ളെയര്‍ എന്ന സൗരദീപ്തിയെന്ന് സൂചന. ഇടയ്‌ക്കിടയ്‌ക്ക് പെട്ടെന്ന് സൂര്യനില്‍ ഉണ്ടാകുന്ന ആളലാണ് സൗരദീപ്തി. പതിവില്‍ കവിഞ്ഞ ചൂടും ആപല്‍ക്കാരിയായ വികരണങ്ങളുമാണ് ഈ സമയത്ത് സൂര്യനില്‍ നിന്ന് പുറത്തുവരുന്നത്.
ഇവ കാരണം ഭൂമിയിലെ ചൂടു കൂടാം. മനുഷ്യര്‍ക്ക് ദോഷകരമാണെങ്കിലും, ഈ വികിരണങ്ങള്‍ക്ക് ഭൂമിയുടെ അന്തരീക്ഷം കടന്ന് ഭൂമിയെലത്താന്‍ കഴിയില്ല. അതിനാല്‍ കുഴപ്പമില്ല. എന്നാല്‍ അന്തരീക്ഷത്തില്‍,റേഡിയോ തരംഗങ്ങള്‍ കടന്നുപോകുന്ന പാളികളിലൂടെ ഇവയും കടന്നുവരും. അതിനാല്‍ സെല്‍ഫോണ്‍ സിഗ്‌നലുകളെയും ചാനലുകളുടെ സിഗ്‌നലുകളെയും ജിപിഎസിനെയും ബാധിക്കും.
സൂര്യനെ നിരന്തരം നിരീക്ഷിക്കുന്ന നാസയുടെ ഒബ്സര്‍വേറ്ററി അടുത്തിടെ ഇത്തരം സൗരദീപ്തി കണ്ടെത്തിയിരുന്നു.ബുധനാഴ്ച ഉണ്ടായ സൗരദീപ്തി ഈ വര്‍ഷം ഉണ്ടായ ഏറ്റവും വലിയ ആളലായിരുന്നു. മൂന്നു തരത്തിലാണ് ഇത്തരം ആളലുകളെ തരംതിരിച്ചിരിക്കുന്നത്. സി,എം, എക്‌സ്.സിയെന്നത് തികച്ചും ദുര്‍ബലമായ ദീപ്തിയാണ്. എം ഇടത്തരം ദീപ്തി. എക്‌സ് എന്നത് അതിശക്തമാണ്. എം ദീപ്തിയുടെ പത്തിരട്ടി ശക്തമാണിത്.
















