മസ്‌ക്കറ്റ്: പൂര്‍ണ്ണമായും സൗരോര്‍ജ്ജത്താല്‍ പറക്കുന്ന വിമാനം സോളാര്‍ ഇംപള്‍സ് മസ്‌ക്കറ്റില്‍ നിന്ന് ഭാരതത്തിലേക്ക് യാത്ര തിരിച്ചു. ഒമാനിലെ സമയം രാവിലെ ആറരയ്‌ക്ക് മസ്‌ക്കറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം പതിനാറു മണിക്കൂര്‍ പറന്നാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇറങ്ങുക. 1465 കിലോമീറ്ററാണ് വിമാനം താണ്ടുക.
വിമാനത്തിന്റെ ആദ്യ ലോകപര്യടനം തിങ്കളാഴ്ച അബുദാബിയില്‍ നിന്നാണ് തുടങ്ങിയത്. 11 മണിക്കൂര്‍ യാത്ര ചെയ്ത് വിമാനം മസ്‌ക്കറ്റില്‍ എത്തി.
മസ്‌ക്കറ്റില്‍ നിന്ന് ഭാരതത്തിലേക്ക് വിമാനം പറത്തിയത് രണ്ടാം പൈലറ്റ് പിക്കാര്‍ഡാണ്. രണ്ടു ദിവസം അഹമ്മദാബാദില്‍ തങ്ങുന്ന വിമാനം തുടര്‍ന്ന് വാരാണസിയിലേക്ക് തിരിക്കും. അവിടെ ഗംഗയ്‌ക്കു മുകളില്‍ വിമാനം പറത്തി കഌന്‍ ഗംഗ സന്ദേശം നല്‍കും.
















