കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ മുസ്‌ലീം പള്ളിക്കുനേരെയുണ്ടായ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു.
സംഭവത്തില്‍ അഞ്ചു പേര്‍ക്കു ഗുരുതര പരിക്കേറ്റു. തോക്കുധാരിയായ അക്രമികള്‍ സൂഫി പള്ളിയിലെത്തി വിശ്വാസികള്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു.
ശനിയാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. തീവ്രവാദ ഗ്രൂപ്പുകളൊന്നും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
















