വാഷിംഗ്ടണ്‍: തന്നെ എഫ്ബിഐ അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ നെറ്റിക്ക് തന്നെ വെടിവച്ചു കൊല്ലുമായിരുന്നുവെന്ന് ഭീകരന്‍ ക്രിസ്റ്റഫര്‍ കോര്‍ണെല്‍. പ്രസിഡന്റിന്റെ ആസ്ഥാനമടക്കം ആക്രമിക്കാന്‍ പദ്ധതിയിട്ടതിന് അറസ്റ്റിലായയാളാണ് കോര്‍ണെല്‍.
ഐസിസ് എന്ന ഭീകര സംഘടനയില്‍ വിശ്വസിക്കുന്ന ഇയാള്‍ ഒരു ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് തന്റെ പദ്ധതികള്‍ വെളിപ്പെടുത്തിയത്. തന്നെ പിടിച്ചില്ലായിരുന്നെങ്കില്‍ താന്‍ അമേരിക്കയിലെ ക്യാപിറ്റോളിലും ഇസ്രായേല്‍ എംബസിയിലും പൈപ്പ് ബോംബുകള്‍ വച്ചേനേ. ഒബാമയുടെ നെറ്റിക്ക് തോക്കു വച്ച് കാഞ്ചി വലിച്ചേനേ.. അഭിമുഖത്തില്‍ ഇരുപതുകാരനായ കോണെല്‍ തുടര്‍ന്നു.
അതിനു ശേഷം അമേരിക്കന്‍ സെനറ്റിലും പ്രതിനിധി സഭയിലും ഞാന്‍ വെടിയുണ്ടകള്‍ ചൊരിഞ്ഞേനേ. ഇസ്രയേലി എംബസിയടക്കം, മുസഌങ്ങളുമായി യുദ്ധം ചെയ്യാനാഗ്രഹിക്കുന്ന സകല കാഫിറുകളുടെയും സ്ഥാപനങ്ങളും ആക്രമിച്ചേനേ.. അത് സംഭവിക്കുക തന്നെ ചെയ്‌തേനേ… കോര്‍ണെല്‍ തുടര്‍ന്നു.
ഇയാള്‍ പൈപ്പ് ബോംബുണ്ടാക്കാന്‍ ഗവേഷണം നടത്തുകയും തോക്കുകളും മറ്റും വാങ്ങുകയും വാഷിംഗ്ടണ്‍ ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കുകയും ചെയ്തതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്.
ഞാന്‍ ഇസഌമിക് സ്‌റ്റേറ്റിനൊപ്പമാണ്. പാശ്ചാത്യരാജ്യങ്ങളില്‍ ജിഹാദി നടത്താനാണ് സിറിയയിലും ഇറാഖിലുമുള്ള എന്റെ സഹോദരങ്ങള്‍ എനിക്ക് നല്‍കിയ നിര്‍ദ്ദേശം. കോര്‍ണെല്‍ പറയുന്നു.
















