297. പഞ്ചശീര്‍ഷാ: – അഞ്ചു ശിരസ്സുകളുള്ളവള്‍.
298. ധൂമ്രവര്‍ണ്ണാ: – ചാരത്തിന്റെ നിറമുള്ളവള്‍.
299. കീകസാവലിസംസ്ഥിതാ: – അസ്ഥികളില്‍ വ്യാപിച്ചു സ്ഥിതിചെയ്യുന്നവള്‍.
300. സൂണ്യംഭോജഗ്രന്ഥഹസ്താ: – സൃണി, അംഭോജം, ഗ്രന്ഥം എന്നിവ കയ്യില്‍ ധരിക്കുന്നവള്‍. (സൃണി- അങ്കുശം, അംഭോജം- താമര, ഗ്രന്ഥം- പുസ്തകം)
301. ജ്ഞാനമുദ്രിലസത്കരാ: – ജ്ഞാനമുദ്ര പ്രകാശിക്കുന്ന കൈയുള്ളവള്‍. മൂലാധാരത്തില്‍ ദേവി ചതുര്‍ബാഹുവായാണു സ്ഥിതിചെയ്യുന്നത്. മൂന്നു കൈകളില്‍ അങ്കുശവും താമരയും ഗ്രന്ഥവും ധരിക്കുന്നു എന്ന് മുന്‍നാമത്തില്‍ പറഞ്ഞു. ജ്ഞാനമുദ്ര എന്ന ഹസ്തമുദ്രയാണ് നാലാമത്തെ കൈയില്‍.
…. തുടരും
















