കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഷാഫിമേത്തറെയും, സോളാര്‍ പദ്ധതി ആദ്യം സര്‍ക്കാരിന് സമര്‍പ്പിച്ച ആന്റോയെയും വിസ്തരിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. സോളാര്‍ കമ്മീഷന് നല്കിയ മൊഴിയില്‍ ആവശ്യപ്പെട്ടു.
സോളാര്‍ തട്ടിപ്പ് കേസ് സിബിഐയെകൊണ്ട് അന്വേഷിപ്പിക്കുന്നതിന് കമ്മീഷന് ശുപാര്‍ശ ചെയ്യണമെന്നും സുരേന്ദ്രന് പറഞ്ഞു. കൂടാതെ സോളാര്‍ തട്ടിപ്പ് ആദ്യം അന്വേഷിച്ച ഡിവൈഎസ്പി ഹരികൃഷ്ണന് കേസ് അട്ടിമറിക്കാന്‍ പണം വാങ്ങിയെന്നും ഇക്കാര്യം ഹരികൃഷ്ണന്റെ സഹോദരന് മുരളീകൃഷ്ണന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും സുരേന്ദ്രന് മൊഴി നല്കി.
കേസ് അന്വേഷിച്ച പ്രത്യേക സംഘം തെളിവുകള്‍ ശേഖരിച്ച് നശിപ്പിച്ചത്. മുഖ്യമന്ത്രിക്കും, മറ്റ് മന്ത്രിമാര്‍ക്കും വേണ്ടിയാണ് കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ സരിത പണം ചെലവഴിച്ചത്. ഇതു സംബന്ധിച്ചും മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഡ്വ.പി.കൃഷ്ണദാസും സുരേന്ദ്രനൊടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: