മുണ്ടക്കയം: പനയ്ക്കച്ചിറയില്‍ വേനല്‍മഴയില്‍ ആഞ്ഞു വീശിയ കാറ്റില്‍ 32 വീടുകള്‍ ഭാഗികമായി തകര്‍ന്നു, വ്യാപക കൃഷിനാശം. കോരുത്തോട് പഞ്ചായത്തിലെ പനയയ്ക്കച്ചിറയിലും പരിസരപ്രദേശത്തും കഴിഞ്ഞ ദിവസം വൈകിട്ടോടെ മഴയോടൊപ്പം വീശിയടിച്ച കാറ്റില്‍ മുപ്പത്തിരണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഈട്ടി, പ്ലാവ്, തേക്ക്, ആഞ്ഞിലി, മാവ്, മഹാഗണി അടക്കമുളള വന്മരങ്ങളും വാഴ മരച്ചീനി അടക്കമുളള കൃഷികളും കാറ്റില്‍ നശിച്ചു. പൂവത്തിങ്കല്‍ പി എന്‍ മത്തായിയുടെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി ഐ എ വൈ പദ്ധതി പ്രകാരം ബ്ലോക്ക് പഞ്ചായത്ത് ആറ് മാസം മുമ്പ് നിര്‍മ്മിച്ചു നല്കിയ വീടാണ് തകര്‍ന്നത്.കൊച്ചുവീട്ടില്‍ കല്ല്യാണിയുടെ വീടിന് ഒരു വശത്ത് ഭീമന് ഈട്ടിമരം കടപുഴകി വീണു. വാഴപള്ളി ലാസര്‍,കൊമ്പനാനിപുഴ വിജയന്,വടക്കേപറമ്പില്‍ വി എന്‍ സലി,വടക്കേപറമ്പില്‍ നാരായണന്,ചിറപ്പുറത്ത് കുഞ്ഞൂഞ്ഞ്,പൂത്തേടത്ത് പി.സി ചന്ദ്രന്,കൂടകല്ലില് രാഘവന്, പുതുപറമ്പില്‍ കുഞ്ഞുമോന്,പളുങ്ക് വയലില്‍ രാജു, വല്ല്യവീട്ടില്‍ ബിജുമോന്, പുല്ലുമറ്റത്തില്‍ ആഗസ്തി,താഴേ വീട്ടില്‍ ചാക്കോ ജോസഫ്,വട്ടക്കുന്നേല്‍ ചെറിയാന് കുര്യന്,അറയ്ക്കല്‍ പത്മാക്ഷി,പാലാവടിക്കല് ലീലാമ്മ ജോര്‍ജ്ജ്, അഞ്ചനാട്ട് ബാബു,താന്നിക്കല്‍ ഷൈലാ ജോയി,ആഞ്ഞിലിക്കല്‍ എ എസ് അനില്‍,കുമ്പുകാട്ടില് ലീലാമ്മ,പാറക്കാട്ടില് മോഹനന്,അഞ്ചനാട്ട് ഓമന,കളരിക്കല്‍ പെണ്ണമ്മ,ചക്കാലയില്‍ സുരേഷ്,പുല്ലുമററത്തില് തങ്കച്ചന്, വടക്കേപറമ്പില്‍ സജികുമാര്‍,മുണ്ടൂര്‍ സുമതി എന്നിവരുടെ വീടുകളാണ് മരങ്ങള്‍ വീണും കാറ്റിലും ഭാഗികമായി തകര്‍ന്നത്
കുമ്പുങ്കല്‍ മൈക്കിളിന്റെ വാഴതോട്ടത്തിലെ കുലച്ചതും കുലയ്ക്കാത്തതുമായ മുപ്പത്തിയെട്ട് വാഴകള്‍ കാറ്റില്‍ നശിച്ചു. കാഞ്ഞിപ്പള്ളി തഹസീല്‍ദാര്‍ എസ് ശിവകുമാര്‍, യുവജനക്ഷേമ ബോര്‍ഡ് അംഗം ഷോണ്‍ ജോര്‍ജ്ജ് എന്നിവരും ജനപ്രതിനിധികളായ വിജയമ്മ ബാബു, ബെന്നി ചേറ്റുകുഴി, പി വി സീതമ്മ, പി സി പ്രസാദരന് എന്നിവരും റവന്യു ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: