Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കരുമാല്ലൂരിന് ഇന്നലെ ഉറങ്ങാത്ത രാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2015, 12:58 pm IST
in Ernakulam

ആലുവ: കരുമാലൂര്‍ നിവാസികള്‍ക്ക് ഇന്നലെ ഉറക്കമില്ലാത്ത രാവായിരുന്നു. ഇടിമിന്നലോ വെടിക്കെട്ടോ ആണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ആകാശത്ത് പ്രഭ ചൊരിഞ്ഞ തീഗോളം ഗ്രാമത്തില്‍ പതിച്ചതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. ആകാശത്തുനിന്നും ഉല്‍ക്കവീണെന്നുകേട്ട് കരുമാല്ലൂര്‍ പുതുക്കാട് മാമ്പിള്ളിപ്പൊക്കത്തേക്ക് ജനം ഒഴുകിയെത്തി.

ആകാശത്ത് തീഗോളവും തുടര്‍ന്ന് വന്‍ശബ്ദത്തോടെ കുലുക്കവും വന്നതോടെ നാട്ടുകാര്‍ പകച്ചു. ഇതിനിടയില്‍ പുല്‍മേടില്‍ തീപിടിച്ച വിവരം കാട്ടുതീ പോലെ പടര്‍ന്നു.തീപിടിച്ചുനശിച്ച പുല്‍മേട് മാത്രമേ കാണാന്‍ കഴിഞ്ഞുള്ളുവെങ്കിലും വന്നവര്‍ക്കെല്ലാം ഇത് വലിയ ആകാംക്ഷയും കൗതുകവുമായി. തീപിടിച്ച പ്രദേശത്തേക്ക് ദ്രുതകര്‍മ്മ സേനയും അധികൃതരും ആരേയും കടത്തിവിടാതിരുന്നതുതന്നെ നാട്ടുകാരുടെ ആശങ്കയ്‌ക്ക് ആക്കംകൂട്ടി.

ആകാശത്തുനിന്നും എന്തെങ്കിലും വസ്തുക്കള്‍ വീണാണ് തീപ്പിടിത്തമുണ്ടായതെങ്കില്‍ റേഡിയേഷനുണ്ടാകുമെന്ന കാരണത്താലാണ് അധികൃതര്‍ ജനത്തെ പ്രദേശത്തേക്ക് അടുപ്പിക്കാതിരുന്നത്. ഈ റേഡിയേഷന്‍ മാരക രോഗങ്ങള്‍ക്കുവരെ കാരണമാകുമെന്നാണ് അധികൃതരുടെ വിശദീകരണം. ഇക്കാര്യം കൂടി അറിഞ്ഞതോടെ നാട്ടുകാരില്‍ ആശങ്ക വര്‍ധിച്ചു. ഉല്‍ക്ക പതിച്ച സ്ഥലത്തിനടുത്തുനിന്ന പലരും പിന്നീട്ട് വലിഞ്ഞു. ആലങ്ങാട് പോലീസും വില്ലേജോഫീസറും സ്ഥലത്തെത്തി കയര്‍കെട്ടിയാണ് ജനത്തെ തടഞ്ഞത്.

മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞും റവന്യു അധികാരികളുമെത്തി ആശങ്കപ്പെടാനില്ലെന്ന് അറിയിച്ചെങ്കിലും നാട്ടുകാര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. തീപിടിച്ച പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇവിടെ നിന്നും കണ്ടെത്തിയ വസ്തുക്കള്‍ വിദഗ്ധ പരിശോധന നടത്തിയാല്‍ മാത്രമേ ഉല്‍ക്കയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ.

സ്ഥലത്ത് വിദഗ്ധസംഘം പരിശോധന നടത്തി. ഉല്‍ക്കപോലുള്ള വസ്തുക്കളുടെ സഞ്ചാരത്തിന്റെ ഭാഗമായാണ് ഇവിടെ തീപ്പിടിത്തമുണ്ടായതെന്ന് സംഘം സ്ഥിരീകരിച്ചു. അത് മനുഷ്യനിര്‍മ്മിതമായ വസ്തുക്കളാണോ ഉല്‍ക്കയാണോ എന്നത് കൂടുതല്‍ പരിശോധനനടത്തി കണ്ടെത്തും. അന്തരീക്ഷത്തില്‍ കണ്ട്യു തീഗോളം പ്രദേശത്തുകൂടി സഞ്ചരിച്ചതിന് തൊട്ടടുത്ത സമയത്താണ് ഇവിടെ തീപടര്‍ന്നത്. തുടര്‍ന്ന് നാട്ടുകാര്‍ വെള്ളമൊഴിച്ച് തീയണക്കുകയായിരുന്നു.

വിവിധ ഭാഗങ്ങളില്‍ വെളിച്ചം പ്രത്യക്ഷപ്പെട്ടെങ്കിലും തീപ്പിടിത്തമുണ്ടായത് ഇവിടെ മാത്രമാണ്. അതുകൊണ്ടാണ് വിദഗ്ധസംഘമെത്തി പരിശോധന നടത്തിയത്. ഉല്‍ക്കയാണെങ്കില്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ പ്രത്യേക തരത്തിലുള്ള സുഷിരങ്ങള്‍ രൂപപ്പെട്ടേക്കാം. അത്തരത്തിലുള്ള സുഷിരങ്ങള്‍ ഉണ്ടോയെന്നതാണ് സംഘം ആദ്യം പരിശോധിച്ചത്. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. അതുകൊണ്ടാണ് ഒന്നും ഇവിടെ പതിച്ചിട്ടില്ലയെന്ന് പ്രാഥമികമായി വിലയിരുത്തിയിരിക്കുന്നത്. എങ്കിലും പരിശോധനക്കായി ഇവിടെനിന്നും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സീനിയര്‍ ജിയോളജിസ്റ്റ് ഡോ.കെ.ആര്‍.പ്രവീണ്‍, ജിയോളജിസ്റ്റുമാരായ ഉദയ്‌നാരായണന്‍, ദീപാഞ്ചന് ഘോഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ തലവന്‍ ഡോ.ശേഖര്‍.എല്‍.കുര്യാക്കോസ്, റിസര്‍ച്ച് ഓഫീസര്‍ ജി.എസ്.പ്രദീപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പറവൂര്‍ തഹസില്‍ദാര്‍ പി.പത്മകുമാര്‍ സ്ഥലത്തെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

India

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

India

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.