Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അഗസ്ത്യമലയുടെ ഭംഗി തേടി…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2015, 10:40 am IST
in Varadyam

സഹ്യാദ്രിസാനുക്കളില്‍ അനേകം വിശിഷ്ട പര്‍വ്വത നിരകളുണ്ട്. അവയില്‍ ഉല്‍കൃഷ്ടമായ ഒന്നാണ് അഗസ്ത്യാര്‍കൂടം. പര്‍വ്വതത്തിന്റെ ഔന്നിത്യംകൊണ്ടും ആയുര്‍വ്വേദ സസ്യങ്ങളുടെ സമ്പുഷ്ടതകൊണ്ടും അഗസ്ത്യമുനിയുടെ പാദസ്പര്‍ശമേറ്റ പുണ്യഭൂമി എന്നതുകൊണ്ടും മാത്രമല്ല മലകയറ്റത്തിന്റെ വ്യത്യസ്ത അനുഭവതലങ്ങള്‍കൂടി സമ്മാനിക്കുന്നു ഈ ഉത്തംഗശൃംഗം. സമുദ്രനിരപ്പില്‍ നിന്ന് 1868 മീറ്റര്‍ പൊക്കത്തില്‍ അതായത് ഏകദേശം 6129 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അഗസ്ത്യമല തിരുവനന്തപുരം ജില്ലയുടെ കിഴക്ക് ബോണക്കാട് എന്ന സ്ഥലത്തു നിന്ന് 28 കി.മീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന കൊടുമുടിയാണ.് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 60 കി.മീറ്റര്‍ യാത്രയുണ്ട് ബോണക്കാട്ടേക്ക്. ഇവിടെ നിന്നും നടന്നുവേണം അഗസ്ത്യമലയിലെത്താന്‍.

മകരം ഒന്നിന് തുടങ്ങുന്ന തീര്‍ത്ഥാടനത്തിനു ശിവരാത്രി ദിവസമാണ് സമാപ്തി. ഒരു ദിവസം 100 ല്‍ കൂടുതല്‍ ആളുകളെ കയറ്റി വിടുകയില്ല. മുന്‍കൂര്‍ അനുമതി ഫോറസ്റ്റ് അധികാരികളില്‍ നിന്നും വാങ്ങേണ്ടതുണ്ട്. ഇപ്പോള്‍ അക്ഷയവഴി ബുക്കിംഗ് സൗകര്യമുണ്ട്. യാത്ര തുടങ്ങുന്നതിനു ഒരാഴ്‌ച്ച മുമ്പ് ബുക്കിംങ് ആരംഭിക്കും.

തിരുവനന്തപുരത്തുനിന്നും നേരിട്ട് രാവിലെ അഞ്ചുമണിക്ക് ബോണക്കാടേക്ക് ബസുണ്ട്. നെടുമങ്ങാട് വിതുരവഴി ഏകദേശം 60 കി.മീറ്റര്‍ യാത്രചെയ്തു വേണം ബോണക്കാട് എത്താന്‍. വിതുരയില്‍ നിന്നുമാത്രം 20 കി.മീറ്റര്‍ യാത്രചെയ്യണം. കാനനപ്രദേശവും ഹെയര്‍പിന്‍ വളവുകളും നിറഞ്ഞ പാത വഴിയുടെ ഒരു വശത്ത്, കാടിനുള്ളില്‍ ഒരു കെട്ടിടം കാണാം. ഫോറസ്റ്റുക്കാരുടെ വക ഒരു ‘നാടുകാണി’. അതിനു മുകളില്‍ നിന്ന് നോക്കിയാല്‍ കാണുന്ന കാഴ്‌ച്ച വിസ്മയകരം തന്നെ.

പ്രതാപകാലത്തിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുംവിധമാണ് ബോണക്കാട് ടി എസ്റ്റേറ്റ് കെട്ടിടം. അതു കടന്നു വേണം ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടിംഗ് പോയിന്റില്‍ എത്താന്‍. ബ്രിട്ടീഷുക്കാരുടെ അധീനതയില്‍ ഉണ്ടായിരുന്ന ടി എസ്റ്റേറ്റ് കെട്ടിടം പൂര്‍ണ്ണമായും കരിങ്കല്ലാല്‍ നിര്‍മിക്കപ്പെട്ടവയാണ്. കെട്ടിടത്തിനു ചുറ്റും ഇടമുറിയാതെയുള്ള ചില്ലുജാലകങ്ങള്‍. ഏറെക്കാലമായി സമരമായതിനാല്‍ അതിനകത്തെ യന്ത്രസാമഗ്രികള്‍ തുരുമ്പും പൊടിപടലങ്ങളും വലയും പിടിച്ച് ശോചനീയാവസ്ഥയിലാണ്. ബോണക്കാട് എസ്റ്റേറ്റില്‍ നിന്ന് 5 കി.മീറ്റര്‍ യാത്രയുണ്ട് റിപ്പോര്‍ട്ടിംഗ് പോയിന്റിലേക്ക്.

രാവിലെ 9 മണിക്ക് ഫോറസ്റ്റ് അധികാരികളുടെ മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യണം. ബുക്ക് ചെയ്ത ആളു തന്നെയാണ് മലകയറാന്‍ വരുന്നതെന്ന് ഉറപ്പുവരുത്താന്‍ അവര്‍ ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധനയും നടത്തും. ഉച്ചഭക്ഷണം ഇവിടെ നിന്ന് വാങ്ങണം.

യാത്ര തുടങ്ങാം, സാഹസികമായി

ഒന്നര അടിയോളം വീതിയുണ്ട് നടപ്പാതക്ക്. ഇരുവശത്തും വന്‍ വൃക്ഷങ്ങള്‍. പാതയുടെ ഒരു വശത്ത് കുന്നും പ്രദേശവും മറുവശത്ത് താഴ്ചയുമാണ്. കാട്ടാനകളും കരടി, കാട്ടുപോത്ത് എന്നീ വന്യമൃഗങ്ങളും യഥേഷ്ടമുള്ള വനത്തില്‍ മുന്നോട്ടു പോകുന്തോറും വഴി ദുര്‍ഘടമാണ്. മരങ്ങള്‍ കടപുഴകി വീണു പലസ്ഥലങ്ങളിലും മാര്‍ഗ്ഗതടസം സൃഷ്ടിച്ചിട്ടുണ്ട്. അവിടെ ഒരു ക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട്. കല്ലാണ് വിഗ്രഹം. തങ്കെമച്ചാന്‍ കോവില്‍ എന്നാണ് പേര്. അവിടെ ഒരു ഗണപതി വിഗ്രഹമുണ്ട്. പലരും അവിടെ പൂജ നടത്തിയാണ് യാത്ര തുടരുക.

പലതരത്തിലുള്ള വൃക്ഷങ്ങള്‍ ഇവിടെ കാണാം. ഇറക്കവും കയറ്റവും നിറഞ്ഞ പാതയിലൂടെയുള്ള നടത്തത്തില്‍ ശ്രദ്ധ തെറ്റിയാല്‍ കരിങ്കല്ലുകളില്‍ തട്ടി വീഴുക ഉറപ്പ്. പാതയുടെ ഇടതുവശം കുന്നുപ്രദേശം ആയതിനാല്‍ ചിലയിടങ്ങളില്‍ പാറക്കെട്ടുകള്‍ക്കിടയിലൂടെയുള്ള ചെറുതും വലുതുമായ ഒട്ടനവധി നീര്‍ച്ചാലുകള്‍ കാണാം.

പിന്നീടങ്ങോട്ടു ഘോരവനമാണ്. ഏകദേശം ഒരു മണിക്കൂര്‍ യാത്ര ചെയ്തു കഴിയുമ്പോള്‍ അട്ടയാര്‍ വെള്ളചാട്ടം കാണാം. ഇതു കഴിയുന്നതോടെ വനത്തിന്റെ ഭാവം മാറി. പുല്ലു വളര്‍ന്നു നില്‍കുന്ന പ്രദേശത്തേക്കാണ് ചെന്നു കയറുക. ഇടയ്‌ക്കിടക്ക് ഓരോ മരങ്ങള്‍, അവിടവിടെ തലയെടുപ്പോടെ നില്‍കുന്ന പാറകള്‍ എന്നിവ ഈ ഭാഗത്തെ സവിശേഷതയാണ്. കയറുംതോറും അവിടവിടെയായി കാണപ്പെട്ടിരുന്ന മരങ്ങളും ഇല്ലാതായി. വെറും പുല്ലുമാത്രം നിറഞ്ഞ പ്രദേശം. പരന്ന ഭാഗത്തു കൂടെയുള്ള യാത്ര അവസാനിച്ച് ദുഷ്‌കരം പിടിച്ച മലകയറ്റത്തിന്റെ തുടക്കം പുല്‍മേടു കഴിയുന്നതോടെ ആരംഭിക്കുകയായി. ചെറിയ പാറക്കല്ലുകളില്‍ ചവിട്ടിവേണം മുകളിലേക്ക് കയറാന്‍. ഈ പ്രദേശമെല്ലാം വൃക്ഷനിബിഡമാണ്. പല തരത്തിലും പല വ്യാസത്തിലും പല പൊക്കത്തിലുമുള്ള അപൂര്‍വ്വ വൃക്ഷങ്ങള്‍ ഇവിടെ കാണാം. ഇടത്തോട്ടു തിരിഞ്ഞു നടന്നാല്‍ അഗസ്ത്യാര്‍ കൂടത്തിലേക്ക് ആറ് കിലോമീറ്റര്‍ മാത്രം. നേരെ നടന്നാല്‍ അതിരുമല വിശ്രമകേന്ദ്രമെത്താം.

അഗസ്ത്യമുനി

വിശ്രമകേന്ദ്രത്തിലേക്ക്

അഗസ്ത്യാര്‍കൂടം യാത്രക്ക് വരുന്നവരെല്ലാം നിര്‍ബന്ധമായും രാത്രി ഇവിടെ തങ്ങി പിറ്റേന്നു കാലത്തു മാത്രമേ അഗസ്ത്യാര്‍കൂടം മല കയറാന്‍ അനുവാദമുള്ളൂ. വിശ്രമ കേന്ദ്രത്തിലെ ഫോറസ്റ്റ് വാര്‍ഡന്‍മാര്‍ക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യണം. അവര്‍ നമുക്ക് കിടക്കുന്നതിനുള്ള പായ (പ്ലാസ്റ്റിക്ക്) അനുവദിച്ചു തരും. രണ്ടു പേര്‍ക്ക് ഒരു പായ എന്ന തോതിലാണിത് നല്‍കുക. ഒരു നീളന്‍ കോണ്‍ക്രീറ്റ് കെട്ടിടവും നാലഞ്ചു ടെന്റുകളുമാണ് മലകയറ്റക്കാര്‍ക്ക് താമസിക്കാനുള്ള ഇടങ്ങള്‍.

അഗസ്ത്യകൂടത്തിന്റെ അതിമനോഹരദൃശ്യം കാണാന്‍ അതിന്റെ അടിവാരത്തിലുള്ള പുല്‍മേട്ടില്‍ പോകാം. പുല്‍മേടാണെങ്കിലും ഒരു ഭാഗത്ത് തിങ്ങിനിറഞ്ഞമരങ്ങള്‍, വേറെ ഒരു ഭാഗത്ത് അഗസ്ത്യകൂടം ഉള്‍പ്പടെയുള്ള വിശാലമായ മലനിര. കറുത്ത വലിയ ഒറ്റപ്പാറയായി അഗസ്ത്യാര്‍കൂടം ആനയുടെ മസ്തകം പോലെ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ അതിന് അപ്പുറവും ഇപ്പുറവുമുള്ള മലനിരകള്‍ വൃക്ഷ നിബിഡമാണ്.

സൂര്യന്‍ പടിഞ്ഞാറന്‍ ചക്രവാളത്തിലേക്ക് മറയുമ്പോള്‍ ചെറിയ തണുപ്പും അനുഭവപ്പെട്ടു തുടങ്ങും. സമയം നീങ്ങുന്തോറും തണുപ്പിന്റെ കാഠിന്യം കൂടിത്തുടങ്ങുകയായി. ആഹാരത്തിനുള്ള സാധനങ്ങള്‍ കൊണ്ടുവരുന്നത് നെയ്യാറ്റിന്‍ക്കര താലൂക്കിലെ കോട്ടൂരില്‍ നിന്നാണ്. 10 കി മീറ്റര്‍ അപ്പുറം വരെ ജീപ്പില്‍ കൊണ്ടു വന്ന് പിന്നീട് തലച്ചുമടായി ഇവിടെ എത്തിക്കുകയാണ് പതിവ്. ഫോറസ്റ്റുകാരുടെ മേല്‍നോട്ടത്തില്‍ അതുകൊണ്ടു വരുന്നതും പാചകം നടത്തുന്നതുമെല്ലാം ഊരുകളിലെ ആദിവാസി ചെറുപ്പക്കാര്‍ തന്നെ. ഊരുകളിലെ ചെറുപ്പക്കാരെ താല്‍കാലികമായി ഗാര്‍ഡുകളായി നിയമിച്ചിട്ടുണ്ട്. കാടിനെ വ്യക്തമായി അറിയുള്ളവര്‍ വന്നാല്‍ മാത്രമെ കാടിന്റെ പവിത്രത നിലനില്‍ക്കൂ.

വീണ്ടുമൊരു മലകയറ്റം, ഒപ്പം ആനപ്പേടിയും

രണ്ടാം ഘട്ടപ്രയാണവും കൊടും കാട്ടിലൂടെത്തന്നെ. പ്രഭാതത്തിന്റെ കുളിര്‍മയും കാടിന്റെ ശാന്തതയും യാത്രയില്‍ പുതിയ ഒരു ഉണര്‍വേകുമെങ്കിലും ഈ പാത കുറച്ചുകൂടി ബുദ്ധിമുട്ടേറിയതാണ്. വളഞ്ഞും പുളഞ്ഞുമുള്ള വഴി. യാത്രക്ക് ദുര്‍ഘടം തീര്‍ക്കാന്‍ വഴിയില്‍ നിറയെ പാറക്കല്ലുകളും. അവയെ മറികടന്നു പോകാന്‍ വഴിയറിയാതെയുള്ള പ്രയാസം. ഇതിനിടയില്‍ ചൂരു മാറാത്ത ആനപ്പിണ്ഡങ്ങളും. ഈ യാത്ര കൂടുതല്‍ ഭയാനകമാകുന്നത് ഈറ്റക്കാട്ടിലേക്ക് കയറുമ്പോഴാണ്. സഞ്ചാരവഴിയിലേക്ക് മറിഞ്ഞു നില്‍കുന്ന ഈറ്റ മരങ്ങള്‍ വകഞ്ഞുമാറ്റി വേണം മുന്നോട്ടു പോകാന്‍. ആനയ്‌ക്ക് ഏറെ ഇഷ്ടമാണ് ഈറ്റ. ആന എവിടെയെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ടാകുമോ എന്ന ഭീതി ഈ വഴിയിലൂടെ കടന്നുപോകുന്നവരെ ബാധിക്കും. കണ്ടുപരിചിതമില്ലാത്ത വൃക്ഷങ്ങളും പൂക്കളും ഈ പ്രദേശത്ത് കാണാം. അതിന്റെ സൗന്ദര്യം ഒന്നു വേറെ തന്നെ.

അങ്ങനെ കയറിക്കയറി ഏകദേശം ഒരു സമതല പ്രദേശത്തെത്തും. നൂറുമീറ്റര്‍ കൂടി കയറിയാല്‍ കുന്നിനു മുകളിലൂടെയുള്ള നടത്തം. 500 അടിയോളം താഴ്‌ച്ചയിലുള്ള കൊക്ക ഒരു ഭാഗത്ത്. മറുഭാഗത്ത് തല ഉയരത്തില്‍ നില്‍കുന്ന അഗസ്ത്യാര്‍ മല. തെളിഞ്ഞ വെള്ളം ഒഴുകിവരുന്ന ഒരു സമതല പ്രദേശം. പാറയാണ് പ്രതലം. ഇവിടെയാണ് കരമനയാറിന്റെ ഉല്‍ഭവം. ഇവിടെ നിന്ന് അഗസ്ത്യമലയുടെ മകുടം കാണുമ്പോള്‍ തുടര്‍ന്ന് ഏറെയാത്ര ചെയ്യേണ്ടതുണ്ടെന്ന് തോന്നും. പാറയിലൂടെ പതുക്കെപ്പതുക്കെ മുകളിലേക്ക് കയറാം. മറുവശത്തെ കാഴ്‌ച്ചയും മനോഹരം തന്നെ. ചുറ്റുപാടും കണ്ണെത്താദൂരത്ത് കുന്നുകളും മലകളും പച്ചപരവതാനിവിരിച്ചിരിക്കുന്നു.

അഗസ്ത്യമുനിയുടെ പാദം പതിഞ്ഞിടം

അങ്ങനെ നടന്ന് നടന്ന് പൊങ്കാല പാറയില്‍ എത്തും. അഗസ്ത്യ മുനി ഉപയോഗിച്ചിരുന്നു എന്ന് പറയപ്പെടുന്ന ഒരു ആട്ടുകല്ല് ഇവിടെ കാണാനാകും. മുനി ഒരു ആയുര്‍വേദ ആചാര്യനാണെന്നും അദ്ദേഹം ഈ ആട്ടുകല്ലിലാണ് മരുന്നുകള്‍ അരച്ചിരുന്നത് എന്നുമാണ് ഐതിഹ്യം. വിശ്വാസികളായി വ്രതശുദ്ധിയോടെ മല കയറുന്നവര്‍ ഇവിടെ പ്രകൃതിദേവിക്ക് പൊങ്കാല അര്‍പ്പിക്കുന്നു. പൊങ്കാല അര്‍പ്പിച്ച് പ്രസാദം കഴിച്ചശേഷം മാത്രമേ തുടര്‍യാത്ര ആരംഭിക്കുകയുള്ളൂ.

തുടര്‍ന്നുള്ള യാത്ര കഠിനവും യാതനകള്‍ നിറഞ്ഞതുമാണ്. താഴെ കണ്ടപോലുള്ള വന്‍മരങ്ങള്‍ നമുക്ക് ഇവിടെ കാണാന്‍ കഴിയില്ല. അഗസ്ത്യമുനി പൊക്കം കുറഞ്ഞ ആളാണെന്നും അതുകൊണ്ടാണ് ഇവിടെ വൃക്ഷങ്ങള്‍ക്കും ഈ ആകൃതി എന്നും ഒരു ഐതിഹ്യമുണ്ട്. വലിയ പാറകള്‍ക്കിടയിലൂടെ കഷ്ടപ്പെട്ടാണ് മുകളിലേക്കുള്ള യാത്ര. ഇതിനെ നെഞ്ചിടിച്ചാം പാറ (മുട്ടുകള്‍ വന്ന് നെഞ്ചിലിടിക്കുന്ന കാരണം) എന്നാണ് അറിയപ്പെടുന്നത്.

നീങ്ങുന്ന വഴിയില്‍ ഒരു പാറക്കെട്ടില്‍ നല്ല നീളത്തിലുള്ള കാല്‍പാദത്തിന്റെ മാതൃകയിലുള്ള ഒരു കുഴി കണാം. അഗസ്ത്യമുനിയുടെ കാലടിപ്പാടാണെന്ന് പറയപ്പെടുന്നു.

ശിവപാര്‍വ്വതിമാരുടെ വിവാഹ അവസരത്തില്‍ ദേവഗന്ധര്‍വ്വന്മാരും ഭൂതഗണങ്ങളും സന്യാസിശ്രേഷ്ഠന്‍മാരും കൈലാസ പര്‍വ്വതത്തില്‍ സന്നിഹിതരായിരുന്നു. ഭാരം താങ്ങാനാവാതെ കൈലാസപര്‍വ്വതം താഴ്ന്നു തുടങ്ങി. സമുദ്രവും പ്രക്ഷുബ്ധമായി. ആരെങ്കിലും തെക്കുഭാഗത്തേക്ക് പോയാല്‍ മാത്രമേ സന്തുലിതാവസ്ഥ നിലനിര്‍ത്താനാകൂ എന്നും അതിനു പറ്റിയ ആള്‍ അഗസ്ത്യമുനിയാണെന്നും ശിവന്‍ പറഞ്ഞു. വിവാഹം കാണാന്‍ അതിയായ ആഗ്രഹത്തോടെ വന്ന അഗസ്ത്യന് ഇത് ഇഷ്ടപ്പെട്ടില്ല. താങ്കള്‍ എപ്പോഴെല്ലാം ഞങ്ങളെ സ്മരിക്കുന്നുവോ അപ്പോഴെല്ലാം ഞങ്ങള്‍ താങ്കളുടെ മുന്നില്‍ എത്തിയിരിക്കുമെന്ന ഉറപ്പിന്മേല്‍ ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിറുത്തുന്നതിന് തെക്കോട്ട് യാത്ര ചെയ്തു. അഗസ്ത്യ പര്‍വ്വതത്തില്‍ കയറി നിന്ന് ചവിട്ടിയപ്പോള്‍ ഭൂമി വിണ്ടും പഴയ സ്ഥാനം പ്രാപിച്ചു എന്നാണ് ഐതിഹ്യം. ആ ചവിട്ടിയ പാടാണു ഇവിടെ കാണുന്നത്.

കാടും മേടും താണ്ടി അഗസ്ത്യമലയിലേക്ക്

അങ്ങനെ കാടും മലകളും താണ്ടി അഗസ്ത്യമല കയറ്റത്തിന്റെ അവസാന ഘട്ടത്തിലെത്തുന്നു. കാട്ടില്‍ നിന്ന് നേരെ ചെല്ലുന്നത് കൂറ്റന്‍ ചെരിവുള്ള പാറപ്പുറത്തേക്കാണ്. ഇനിയാണ് യഥാര്‍ത്ഥ സാഹസിക യാത്ര തുടങ്ങുന്നത്. ഒരു വലിയ പാറയുടെ വടക്കുപടിഞ്ഞാറു മൂലയിലാണ് കാട്ടില്‍ നിന്ന് ചെന്നു കേറുന്നത്. പാറയുടെ വടക്കുവശം അതായത് കാട്ടില്‍ നിന്നു കയറുന്ന മൂലയില്‍ 500 അടിയോളം താഴ്‌ച്ചയുള്ള അഗാധഗര്‍ത്തം. മുകളിലോട്ടു നോക്കിയാലോ ചെറിയ ഒരു ചെരിവു മാത്രമുള്ള ചെങ്കുത്തായ പാറ. കൈയ്യും കാലും ഉപയോഗിച്ച് പിടിച്ചുപിടിച്ചാണ് മുകളിലേക്ക് കയറുക. വളരെ സൂക്ഷിച്ചുവേണം ഈ മല കയറാന്‍. കുറച്ചു മുകളിലേക്ക് കയറിയാല്‍ പിടിച്ചു കയറാന്‍ കമ്പികൊണ്ടുള്ള ഒരു വടം കെട്ടിയിട്ടുണ്ട്. അതില്‍ പിടിച്ച് വീണ്ടും പതുക്കെ മുകളിലേക്ക് പ്രയാണം തുടരാം. വീണ്ടും കുറച്ചുദൂരംകൂടി കയറേണ്ടതുണ്ട്. അതു കഴിഞ്ഞ് വീണ്ടും കയറു കൊണ്ടുള്ള വടം. അതു കൂടി പിടിച്ചു കയറിയാല്‍ നമ്മള്‍ അഗസ്ത്യമലയുടെ നെറുകയില്‍ എത്തും.

മുകളിലെത്തിയാല്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഹരിത ഭംഗി കാണാം. ദൈവം സൃഷ്ടിച്ച ഈ സ്വര്‍ഗ്ഗ ഭൂമിയുടെ സൗന്ദര്യം വര്‍ണിക്കുക അസാധ്യം. മലകളും പച്ചപ്പരവതാനികളും ജലാശയങ്ങളും നീരുറവകളും ഇതിന്റെ മുകളില്‍ നിന്നാല്‍ കാണാം. സപ്തഋഷിമാര്‍, സപ്തനക്ഷത്രങ്ങള്‍ എന്നു പറയും പോലെ കിഴക്കു ദിശയില്‍ ഒന്നിച്ചു നില്‍കുന്ന സപ്തമലയും കാണാം. ഇതിനു നടുക്കത്രേ അഗസ്ത്യമുനിയുടെ സമാധി. കേരളത്തിലെ പേപ്പാറ, നെയ്യാര്‍, തമിഴ്‌നാട്ടിലെ അംബ സമുദ്രം എന്നീ അണക്കെട്ടുകളുടെ ജലാശയം പടിഞ്ഞാറും തെക്കും കിഴക്കുമായി കാണാന്‍ കഴിയും. ഇവയുടെ ഉല്‍ഭവവും ഈ മലനിരകളില്‍ നിന്നാണ്. മനോഹരമായ ഒരു കുഞ്ഞു പ്രതിമ മലയുടെ മുകളില്‍ കാണാം അഗസ്ത്യ ശൈലത്തിന്റെ നെറുകയില്‍ ബോണ്‍സായ് ( പൊക്കം മുരടിച്ച) മരങ്ങള്‍ക്കിടയില്‍ കിഴക്കോട്ടു ദര്‍ശനമായി ‘കുറുമുനിയുടെ’ ( അഗസ്ത്യമുനി )പ്രതിമ കാണാം. ഭക്തര്‍ ഇവിടെ പൂജകള്‍ നടത്താറുണ്ട്. ജോണ്‍ അലന്‍ ബ്രൗണ്‍ എന്ന വാനനിരീക്ഷകന്‍ 1852 ല്‍ തിരുവനന്തപുരം വാനനിരീക്ഷണകേന്ദ്രത്തിന്റെ ഡയറക്ടറായി നിയമിതനായി. അഗസ്ത്യമലയെ കുറിച്ച് കേട്ടറിഞ്ഞ അദ്ദേഹം 1854 ല്‍ ഇതിനു മുകളില്‍ ഒരു വാനനിരീഷണകേന്ദ്രം സ്ഥാപിച്ചു. ആ യാത്രയില്‍ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ബ്രൗണിനു സഹിക്കേണ്ടതായി വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ കേള്‍വി ശക്തി വരെ നഷ്ടപ്പെടു. എന്നാല്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ആ വാനനിരീക്ഷണകേന്ദ്രം അവിടെ പ്രവര്‍ത്തിച്ചില്ല.

അനുഭൂതിപേറി മലയിറക്കം

ഈ ദൃശ്യ വിസ്മയം വര്‍ണനാതീതവും സ്വയം അനുഭവിച്ചറിയേണ്ടതുമാണ്. കയറുന്നതിനേക്കാള്‍ ദുര്‍ഘടമാണ് തിരിച്ചിറക്കം. മലകളും മൊട്ടക്കുന്നുകളും കുഞ്ഞുമരങ്ങളും നിറഞ്ഞ കാനനപാതയിലൂടെ തിരിച്ച് ഇറങ്ങുന്നത് ശ്രദ്ധിച്ചു തന്നെ വേണം. പൊങ്കാലപ്പാറയും കരമനയാറിന്റെ ഉല്‍ഭവവും തരണം ചെയ്ത് ഈറ്റക്കാട്ടിലൂടെ യാത്ര തുടരുമ്പോള്‍ ആനകള്‍ അടുത്തെവിടെയോ ഉണ്ടാകുമെന്ന് തെളിയിക്കുന്ന ആനപ്പിണ്ഡവും കൊമ്പുകൊണ്ടു കുത്തിയ പാടുകളും കാണാം. അതിരുമലയിലെ ബേസ് ക്യാമ്പില്‍ തിരിച്ചെത്തിയാല്‍ ഉച്ചഭക്ഷണം തയ്യാറായിട്ടുണ്ടാകും .അതുകഴിഞ്ഞാണ് തുടര്‍ന്നുള്ള യാത്ര.

വൈകിട്ട് ആറര മണിക്കാണ് ബോണക്കാടുനിന്ന് തിരുവനന്തപുരത്തേക്കുള്ള അവസാന ബസ്. കാടിന്റെ ഭംഗി ആസ്വദിക്കാന്‍ നിന്നാല്‍ വേഗത കുറയും. പാതയില്‍ നോക്കി നടന്നില്ലെങ്കില്‍ കല്ലില്‍ തട്ടിയുള്ള വീഴ്‌ച്ചയും ഉറപ്പ്. ബോണക്കാടിനും അതിരുമലക്കുമിടയില്‍ 11 വെള്ളചാട്ടവും അതിരുമലക്കും അഗസ്ത്യാര്‍കൂടത്തിനുമിടയില്‍ 6 വെള്ളചാട്ടങ്ങളുമുണ്ട്.

അങ്ങകലെ ഒരു പൊട്ടുമാതിരി അഗസ്ത്യഗിരിശൃംഗം തല ഉയര്‍ത്തി നില്‍ക്കുന്നത് മടക്കയാത്രയില്‍ കണ്ടു. ബോണക്കാട് ഫോറസ്റ്റ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്ത് തിരികെ പോരുമ്പോള്‍ പ്രകൃതിയുടെ ഈ അവിസ്മരണീയമായ കാഴ്‌ച്ച ഒരു മാസ്മരിക അനുഭൂതിയായി മനസില്‍ നിലനില്‍ക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.