ബ്ലൂംബര്‍ഗ്: റഷ്യന്‍ പ്രതിപക്ഷ നേതാവ് ബോറിസ് നെംറ്റ്‌സോവ് (55)വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച രാത്രി 11.40ന് മോസ്‌കോയിലെ ക്രേംലിനില്‍ വച്ചാണ് അദ്ദേഹത്തിന് അജ്ഞാതരുടെ വെടിയേറ്റത്. ഒരു ഉക്രേനിയന്‍ വനിതയോടൊപ്പം മോസ്‌ക്വ നദിക്ക് മുകളിലുള്ള പാലത്തിലൂടെ നടന്നു വരികയായിരുന്ന നെംറ്റ്‌സോവിന് നേരെ കാറിലെത്തിയ ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഭാഗത്ത് നാല് വെടിയറ്റു. സംഭവസമയത്ത് കൂടെയുണ്ടായിരുന്ന വനിതയ്‌ക്ക് പരിക്കില്ല.
കൊലപാതകത്തെ കുറ്റപ്പെടുത്തിയ പുടിന്‍ ഇതൊരു വാടക കൊലപാതകമായിരിക്കാമെന്ന് പറഞ്ഞതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. നെംറ്റ്‌സോവിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച അദ്ദേഹം സംഭവത്തില്‍ അന്വേഷണം നടത്താന്‍ സുരക്ഷാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഞായറാഴ്ച മോസ്‌കോയില്‍ വലിയ പ്രതിഷേധ റാലി നടത്താന്‍ പ്രതിപക്ഷം തീരുമാനിച്ചിരുന്നെന്നും ഇതിന്റെ പ്രകോപനമാകാം ആക്രമണത്തിന് കാരണമെന്നും പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. നെംറ്റ്‌സോവിന്റെ നിര്യാണത്തെ തുടര്‍ന്ന് പ്രതിഷേധ റാലി റദ്ദാക്കിയെന്നും പകരം വിലാപയാത്ര നടത്തുമെന്നും മുന്‍ പ്രധാനമന്ത്രിയായ മിഖായേല്‍ കാസ്യനോവ് പറഞ്ഞു. യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും കൊലപാതകത്തെ കുറ്റപ്പെടുത്തി.
1990ല്‍ ബോറിസ് യെല്‍റ്റ്‌സിന്‍ പ്രസിഡന്റായിരുന്നപ്പോള്‍ നെംറ്റ്‌സോവായിരുന്നു ആദ്യ ഡെപ്യൂട്ടി പ്രധാനമന്ത്രി. നിലവിലെ പ്രസിഡന്റ വഌഡിമര്‍ ടിനെ വിമര്‍ശിച്ചിരുന്ന അദ്ദേഹം തന്റെ ജീവന് ഭീഷണിയുള്ളതായും നേരത്തെ പറഞ്ഞിരുന്നു.
















