കോട്ടയം: ചെങ്ങളം കടത്തുകടവിന് സമീപത്തെ പുല്ലുകയറിക്കിടന്ന തരിശുഭൂമിയില്‍ ഇന്നലെ ഉച്ചയ്ക്ക് തീ പടര്‍ന്നത് പരിഭ്രാന്തി പടര്‍ത്തി. വീടുകളുടെ സമീപത്തേക്കും കോട്ടയം- കുമരകം റൂട്ടില്‍ സ്ഥിതിചെയ്യുന്ന ഇലക്ട്രിക് ട്രാന്‍സ്ഫോമറിന്റെ സമീപത്തേക്കും തീ പടര്‍ന്നു. ഇതുകണ്ടതോടെ ഓടിക്കൂടിയ നാട്ടുകാര്‍ അയല്‍വീടുകളില്‍ നിന്നും കുടവും ബക്കറ്റും മറ്റും സംഘടിപ്പിച്ച് തോടുകളില്‍ നിന്നും വെള്ളം കൊണ്ടുവന്ന് തീ കെടുത്തി. ഈസമയം ഇതുവഴി വന്ന ജന്മഭൂമി പ്രവര്‍ത്തകര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കോട്ടയത്തുനിന്നും ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും കുട്ടികള്‍ തീ അണച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: