Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉദ്ധവദര്‍ശനം:രണ്ടാം അദ്ധ്യായം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2015, 09:15 pm IST
in Samskriti

ഏകദാകൃഷ്ണപത്‌ന്യസ്തു ശ്രീകൃഷ്ണവിരഹാതുരാഃ

കാളിന്ദീമുദിതാംവീക്ഷ്യ പപ്രച്ഛുര്‍ഗതമത്‌സരാഃ

ശ്രീകൃഷ്ണ ഭഗവാന്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തതിനുശേഷം അദ്ദേഹത്തിന്റെ വിരഹാതുരരായ പത്‌നിമാരില്‍ ചിലര്‍ യമുനാതടത്തില്‍ എത്തിച്ചേര്‍ന്നു. ഭഗവാന്റെ പ്രിയ പത്‌നിമാരില്‍ ഒരാളാണ് യമുനാ(കാളിന്ദീ)ദേവി. എങ്കിലുംകൃഷ്ണവിയോഗംമൂലമുള്ള ദുഃഖം ഒരുവിധത്തിലും ബാധിക്കാത്തവളായി ഉള്ളില്‍ നിന്നും അലയടിക്കുന്ന ആനന്ദത്താല്‍ പ്രശാന്തയായിദേവി പ്രവഹിക്കുന്നു. സഹപത്‌നിമാര്‍ ഇതുകണ്ടു മാത്‌സര്യ ബുദ്ധിയുള്ളവരായി മാറി.

ശ്രീകൃഷ്ണപത്‌ന്യ ഊചുഃ

യഥാവയംകൃഷ്ണപത്‌ന്യസ്തഥാത്വമപി ശോഭനേ

വയംവിരഹദുഃഖാര്‍ത്താസ്ത്വംനകാളിന്ദിതദ്വദ

തച്ഛ്രുത്വാസ്മയമാനാ സാ കാളിന്ദീവാക്യമബ്രവീത്

സാപത്‌ന്യംവീക്ഷ്യതത്താസാംകരുണാപരമാനസാ

കൃഷ്ണപത്‌നിമാര്‍ കാളിന്ദിയോടുചോദിച്ചു: അല്ലയോകാളിന്ദീ, എപ്രകാരമാണോ ഞങ്ങള്‍ ശ്രീകൃഷ്ണന്റെ പത്‌നിമാരായിരിക്കുന്നത് അതേ പ്രകാരം ഭഗവാന്റെ പത്‌നിയാണു ശോഭനയായ ഭവതിയും. ഞങ്ങള്‍ ശ്രീകൃഷ്ണ വിരഹദുഃഖത്താല്‍ ആര്‍ത്തരാണ്. എന്നാല്‍ ഭവതിയെ ഈ വിരഹദുഃഖം ബാധിക്കാത്തതെന്താണ് എന്നു പറഞ്ഞാലും. സഹപത്‌നിമാരുടെ ചോദ്യംകേട്ട് യമുനാദേവി മന്ദഹസിച്ചു; അവരില്‍ കരുണയുള്ളവളായി ഇപ്രകാരം പറഞ്ഞു.

ശ്രീകാളിന്ദ്യുവാച

ആത്മാരാമസ്യകൃഷ്ണസ്യ ധ്രുവമാത്മാസ്തിരാധികാ

തസ്യാദാസ്യപ്രഭാവേണവിരഹോസ്മാന്ന സംസ്പൃശേത്

തസ്യാഏവാംശവിസ്താരാഃസര്‍വാഃ ശ്രീകൃഷ്ണനായികാ

നിത്യസംഭോഗഏവാസ്തിതസ്യാഃ സാമ്മുഖ്യയോഗതഃ

സഏവസാസസൈവാസ്തിവംശീതപ്രേമരൂപികാ

ശ്രീകൃഷ്ണനഖചന്ദ്രാളിസംഗാച്ചന്ദ്രാവലിസ്മൃതാ

രൂപാന്തരം ച ഗൃഹ്ണാനാം തയോഃസേവാതിലാലസാ

രുക്മിണ്യാദിസമാവേശോമയാത്രൈവവിലോകിതഃ

യുഷ്മാകമപി കൃഷ്‌ണേന വിരഹോനൈവസര്‍വതഃ

കിന്തുഏവം ന ജാനീഥതസ്മാത്‌വ്യാകുലതാമിതാഃ

ഏവമേവാത്ര ഗോപീനാമക്രൂരാവസരേ പുരാ

വിരഹാഭാസ ഏവാസീദുദ്ധവേന സമാഹിതഃ

തേനൈവ ഭവതീനാചേദ്ഭവേദത്ര സമാഗമഃ

തര്‍ഹി നിത്യംസ്വകാന്തേന വിഹാരമപിലിപ്‌സ്യഥ

ആത്മാരാമനായ കൃഷ്ണഭഗവാന്റെ ആത്മാവ് ശ്രീരാധാദേവിയാണ്. ഞാന്‍ ദാസീ ഭാവത്തില്‍ കൃഷ്ണരാധികമാരെസേവിക്കുന്നു. അതിനാല്‍ വിരഹദുഃഖം എന്നെ സ്പര്‍ശിക്കുന്നില്ല. ഞാന്‍ പ്രസന്നയായി വസിക്കുന്നു. ശ്രീകൃഷ്ണ ഭഗവാന്റെ എല്ലാ പത്‌നിമാരും ശ്രീരാധാദേവിയുടെ അംശങ്ങള്‍തന്നെയാണ്. കൃഷ്ണരാധികമാര്‍ സദാ പരസ്പര സമ്മുഖരാണ്. അവര്‍ നിത്യസംയോഗത്തിലാണ്. അതിനാല്‍ രാധാദേവിയുടെ അംശത്താല്‍ രൂപം പ്രാപിച്ചവരായ പത്‌നിമാര്‍ അദ്ദേഹവുമായി നിത്യവും സംഗമിക്കുന്നു.

ശ്രീകൃഷ്ണനും രാധയും തമ്മില്‍ ഭേദമില്ല. കൃഷ്ണന്‍ തന്നെയാണു രാധ. രാധ തന്നെയാണു കൃഷ്ണന്‍. ഇരുവരുടേയുംപ്രേമം തന്നെയാണു ഓടക്കുഴല്‍. രാധാദേവിയുടെ പ്രിയസഖിയാകട്ടെ ശ്രീകൃഷ്ണപാദങ്ങളിലെ നഖേന്ദുക്കളുടെ നിത്യസേവചെയ്യുന്നതില്‍ സദാ തല്‍പരയായതിനാല്‍ ചന്ദ്രാവലിയെന്ന നാമം അന്വര്‍ത്ഥമാക്കിയിരിക്കുനൂ. കൃഷ്ണരാധികമാരെ സേവിക്കാന്‍ അവള്‍ക്കു അതിയായ താല്‍പര്യംഉണ്ട്. അതിനാല്‍ അവള്‍ മറ്റ് രൂപം ആഗ്രഹിക്കുന്നില്ല. ഞാന്‍ രാധാദേവിയില്‍ രുക്മിണ്യാദികളായ കൃഷ്ണപത്‌നിമാര്‍ സമാവേശിതരായതായി അറിയുന്നു.

അല്ലയോ സഖിമാരേ, നിങ്ങള്‍ക്കും ശ്രീകൃഷ്ണനുമായി വിയോഗം സംഭവിച്ചിട്ടില്ല. നിങ്ങള്‍ ഈ രഹസ്യം നേരായി ഗ്രഹിക്കാത്തതിനാലാണു വിരഹദുഃഖത്താല്‍ ഉഴറുന്നത്. പണ്ട് അക്രൂരന്‍ ശ്രീകൃഷ്ണനെ മഥുരയിലേക്കുകൊണ്ടുപോയഅവസരത്തില്‍ ഗോപികമാര്‍ക്കും ഇതേപ്രകാരം വിരഹപ്രതീതി ഉണ്ടായി. അതും വാസ്തവികമായവിരഹം ആയിരുന്നില്ല.

വിരഹം എന്ന ആഭാസം(തോന്നല്‍) മാത്രമായിരുന്നു. ഇതുതിരിച്ചറിയാതിരുന്ന സമയംവരെ അവര്‍ക്കു വളരെയധികം ദുഃഖമുണ്ടായി. പിന്നീട് ഉദ്ധവര്‍ വന്നു അവരെ സമാശ്വസിപ്പിച്ചു. അപ്പോള്‍ അവര്‍യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു. നിങ്ങള്‍ക്കും ഉദ്ധവരെ കാണുവാന്‍ സാധിക്കുകയാണെങ്കില്‍ ആ നിമിഷംമുതല്‍ തന്നെ പ്രിയ ഭര്‍ത്താവായ ശ്രീകൃഷ്ണനോടൊത്തുള്ള വിഹാരത്തിന്റെസുഖം അനുഭവവേദ്യമാകും.

…തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

Kerala

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

Kerala

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

Kerala

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ
Football

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പുതിയ വാര്‍ത്തകള്‍

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

പ്രമേഹവും കൊളസ്ട്രോളും എന്തിന് ക്യാൻസർ വരെ നിയന്ത്രിക്കും എന്നും രാവിലെ ഇത് കഴിച്ചാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.