Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാദസേവനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2015, 10:14 pm IST
inSamskriti

നാലാമത്തെ ഭക്തിസാധനം ഈശ്വരന്റെ പാദസേവനമാണല്ലോ. ഈശ്വരന്റെ മാഹാത്മ്യം ശ്രവിച്ചാലും കീര്‍ത്തും സ്മരിച്ചും മനോമാലിന്യം നീങ്ങിയിട്ടുള്ള ഭക്തനാണ് ഈശ്വരപാദസേവനത്തിനധികാരി. ഈ ഗൗണീഭക്തന്‍ ദ്വൈതിയാണ്. ഈശ്വരനും താനും രണ്ടാണെന്നുള്ള ഭാവനയാണ് അയാള്‍ക്കുള്ളത്. താന്‍ ദുഃഖിയും അജ്ഞനും അല്പനും അഗതിയും ആണെന്നത്രെ അയാളുടെ വിശ്വാസം. ആ കുറവുകളെല്ലാം പരിഹരിച്ചു സ്വസ്ഥ്യം നേടുന്നതിന് എപ്പോഴും അയാള്‍ പ്രയത്‌നിക്കുന്നു. അതിനു ഈശ്വരപാദസേവനമാണ് അയാളുടെ മുഖ്യ അവലംബം. പ്രപഞ്ചത്തിന്റെ സൃഷ്ടിക്കും സ്ഥിതിക്കും സംഹാരത്തിനും തിരോധാനത്തിനും അനുഗ്രഹത്തിനും കാരണഭൂതനും, സര്‍വ്വജ്ഞനും, കാരുണ്യാദി സകലകല്യാണ ഗുണങ്ങള്‍ക്കും ഇരിപ്പിടവുമാണ് ആ ഗൗണീഭക്തന്റെ ഈശ്വരന്‍. ആ ഈശ്വരനല്ലാതെ മറ്റൊരു ഗതിയും തനിക്കില്ലെന്നുള്ള വിചാരം എപ്പോഴും അയാളുടെ ഹൃദയത്തില്‍ ജാഗരൂകമായിത്തന്നെയിരിക്കും. ആ വിചാരം ഈശ്വരപ്രേമോദയത്തിനുള്ള മുഖ്യനിദാനമാകുന്നു.

പ്രേമിയുടെ കായികവും വാചികവും മാനസികവുമായ സകലവ്യാപാരങ്ങളും പ്രേമാസ്പദമായ വ്യക്തിയുടെ പ്രീതിക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നതായി ലോകത്തിലെവിടെയും നമുക്ക് കാണാന്‍ കഴിയും. അതുപോലെ ഈശ്വരപ്രേമിയായ ഭക്തനും തന്റെ എല്ലാ പ്രവൃത്തികളും

ഈശ്വരപ്രസാദത്തിനുവേണ്ടി സമര്‍പ്പണം ചെയ്യുന്നു. ഇങ്ങനെ സമര്‍പ്പിക്കപ്പെടുന്ന നിത്യനൈമിത്തികാദി കര്‍മ്മങ്ങള്‍ക്ക് ഈശ്വരപാദസേവനമെന്ന് പറയാം. സാധാരണ മനുഷ്യന്‍ എപ്പോഴു ഓരോ വിധത്തിലുള്ള കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടാണിരിക്കുന്നത്. അവയുടെയെല്ലാം ലക്ഷ്യം സ്വാര്‍ത്ഥമായ വിഷയസുഖാനുഭൂതിയാണ്. പക്ഷേ, മനുഷ്യന്റെ അഭിലാഷമനുസരിച്ച് അവന്റെ കര്‍മ്മഫലം എപ്പോഴും സുഖപ്രദമായിത്തീരുന്നില്ല. മനശ്ശാന്തിയും സമാധാനവും അവനു ലഭിക്കുന്നുമില്ല. അതിനാല്‍ വിവേകിയായ മനുഷ്യന്‍ പ്രാകൃതമനുഷ്യനെപ്പോലെ ആഹാരനിദ്രാമൈഥുനാദികള്‍ക്കുവേണ്ടി മാത്രം എന്തും പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധനായി മുന്നോട്ടുവരാന്‍ മടിക്കുന്നു. അവന്‍ നന്മതിന്മകളെക്കുറിച്ച് വേണ്ടുംവണ്ണം അറിയുവാന്‍ സജ്ജനങ്ങളെയും ശാസ്ത്രത്തെയും ശരണീകരിക്കുവാന്‍ നിര്‍ബദ്ധനാകുന്നു. അതോടുകൂടിയാണ് ആ മനുഷ്യന്‍ ശാസ്ത്രീയമായ കര്‍മ്മമാര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നത്.

തസ്മാച്ഛാസ്ത്രം പ്രമാണം തേ കാര്യാകാര്യ വ്യവസ്ഥിതൗ

ജ്ഞാത്വാശാസ്ത്രവിധാനോക്തം കര്‍മ്മ കര്‍ത്തുമിഹാര്‍ഹസി

കര്‍ത്തവ്യ വിമൂഢനായ അര്‍ജ്ജുനനോട് അടര്‍ക്കളത്തില്‍ വച്ചു ഭഗവാനരുളിചെയ്ത ഒരു ഗീതാവാക്യമാണല്ലോ ഇത്. അതുകൊണ്ട് ഇന്നത് ചെയ്യേണ്ടതാണ് ഇന്നതു ചെയ്യരുതാത്തതാണ് എന്നു നിശ്ചയിക്കുന്നതിന് ശാസ്ത്രം തന്നെയാണ് ശരിയായ അറിവുണ്ടാക്കിതരുന്ന പരമ പ്രമാണം. അതിനാല്‍ നീ ഈ കര്‍മ്മഭൂമിയില്‍ ഇരിക്കുന്നിടത്തോളം കാലം ശാസ്ത്രീയമായ മാര്‍ഗ്ഗമറിഞ്ഞു കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ അര്‍ഹനാണ് എന്നാണല്ലോ ഈ ഗീതാവാക്യത്തിന്‍ന്റെ അര്‍ത്ഥം.

പാമരനായ മനുഷ്യന്, താല്‍ക്കാലികമായ വിഷയസുഖമുണ്ടാക്കുന്ന പ്രവൃത്തികളെ മാത്രമേ സ്വധര്‍മ്മമായിക്കാണാന്‍ കഴിയുകയുള്ളൂ. അതിനാല്‍ കര്‍മ്മഫലം ഭാവിയില്‍ അയാളെ ദുഃഖാഗ്നിക്കിരയാക്കിത്തീര്‍ക്കുന്നു. അതുകൊണ്ടാണ്, ‘പാമരാണാം വ്യവഹൃതേര്‍വ്വരം കര്‍മ്മാദ്യനുഷ്ഠിതിഃ’ എന്നു ആപ്തന്മാര്‍ അരുളിചെയ്തിട്ടുള്ളത്. പാമരന്മാരുടെ വ്യവഹാരത്തെക്കാള്‍ മേന്മയുള്ളതാണ് ശാസ്ത്രീയമായ കര്‍മ്മാനുഷ്ഠാനം. നിത്യം, നൈമിത്തികം, കാമ്യം നിഷിദ്ധം, പ്രായശ്ചിത്തം ഇങ്ങനെ കര്‍മ്മങ്ങളെ ശാസ്ത്രത്തില്‍ അഞ്ചായി വിഭജിച്ചിട്ടുണ്ട്. വര്‍ണ്ണാശ്രമഭേദമനുസരിച്ച് അതാത് അധികാരികള്‍ നിത്യവും ചെയ്യേണ്ട കര്‍മ്മങ്ങളാണു നിത്യകര്‍മ്മങ്ങള്‍.

ഗൃഹസ്ഥന്മാരെ സംബന്ധിച്ചാണെങ്കില്‍ സന്ധ്യാവന്ദനം, പഞ്ചയജ്ഞങ്ങള്‍ മുതലായവ നിത്യകര്‍മ്മത്തില്‍പ്പെടും. ഒരു വസ്തുതയെ നിമിത്തമാക്കിചെയ്യുന്ന കര്‍മ്മമാണു നൈമിത്തികം. പുത്രജന്മം സംബന്ധിച്ച കര്‍മ്മങ്ങളും മറ്റും നൈമിത്തികത്തില്‍പെടും. എനിക്കിന്നതു സാധിക്കണം എന്ന ആഗ്രഹത്തോടുകൂടി ചെയ്യുന്ന കര്‍മ്മം കാമ്യമാണ്. പുത്രലാഭത്തിനുവേണ്ടി ചെയ്യുന്ന പുത്രകാമേഷ്ടി, സന്താനഗോപാലപൂജ മുതലായവ കാമ്യകര്‍മ്മങ്ങള്‍ക്ക് ഉദാഹരണമങ്ങളാണ്. വേദത്തിലും ധര്‍മ്മശാസ്ത്രങ്ങളിലും ചെയ്യരുതെന്നു നിഷേധിച്ചിട്ടുള്ള കര്‍മ്മങ്ങളാണു നിഷിദ്ധകര്‍മ്മങ്ങള്‍. ബ്രഹ്മഹത്യ, മദ്യപാനം, വിഭ്യചാരം, മോഷണം മുതാലയവ അക്കൂട്ടത്തില്‍പെടുന്നതാണ്. പാപപ്രവൃത്തിയുടെ പരിഹാരത്തിനുവേണ്ടി ചെയ്യുന്ന കര്‍മ്മങ്ങളാണു പ്രായശ്ചിത്തങ്ങള്‍. ധര്‍മ്മശാസ്ത്രത്തില്‍ അനേകതരത്തിലുള്ള പ്രായശ്ചിത്തകര്‍മ്മങ്ങള്‍ വിധിച്ചിട്ടുണ്ട്. കൃച്ഛ്‌റചാന്ദ്രായണാദി വ്രതങ്ങളും മറ്റും അക്കൂട്ടത്തില്‍പ്പെടുന്നവയാണ്. കാമ്യകര്‍മ്മങ്ങളും നിഷിദ്ധകര്‍മ്മങ്ങളും ഉപേക്ഷിച്ച് നിത്യനൈമിത്തികപ്രായശ്ചിത്തകര്‍മ്മങ്ങള്‍ ചെയ്താല്‍സുകൃതവും തദ്വാരാ സ്വര്‍ഗ്യസുഖഭോഗരൂപമായ മോക്ഷവും സിദ്ധിക്കുമെന്നു കര്‍മ്മഠന്മാര്‍ വിശ്വസിക്കുന്നു. എന്നാല്‍, സര്‍വകര്‍മ്മങ്ങളും കര്‍തൃത്വബുദ്ധിയോടുകൂടി ചെയ്യുകയാണെങ്കില്‍ അതിനു ഫലമുണ്ടെന്നാണു വേദാന്തമതം സിദ്ധിക്കുന്നത്. ആ കര്‍മ്മഫലങ്ങള്‍ക്കൊ, നിത്യസുഖം നല്‍കുന്നതിനുള്ള കഴിവു ലേശംപോലുമില്ലതാനും.

തുടരും

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

Kerala

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.