Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2015, 09:29 pm IST
in Samskriti

മ്രിയമാണെരഭിധേ്യയോ

ഭഗവാന്‍ പരമേശ്വരഃ

ആത്മഭാപം നയത്യംഗ,

സര്‍വ്വാത്മാ സര്‍വ്വദര്‍ശനഃ

എന്നു ശ്രീശുകന്‍ പരീക്ഷിത്തു മഹാരാജാവിനോട് പറയുന്നുണ്ട്. (ഈശ്വരന്‍ എല്ലാവരുടെയും ഹൃദയത്തില്‍ സാക്ഷിഭാവത്തില്‍ വര്‍ത്തിച്ച് എല്ലാം അറിഞ്ഞുകൊണ്ടിരിക്കുകയാണ്. മരിക്കാന്‍ തുടങ്ങുന്നവര്‍ ആ അവസരത്തില്‍ ഈശ്വരനെ ധ്യാനിച്ചാലദ്ദേഹം അവര്‍ക്കു തന്റെ സ്വരൂപം വെളിപ്പെടുത്തി സായൂജ്യമുക്തി കൊടുക്കുന്നതാണ്) അദ്ദേഹം  വീണ്ടും ഇങ്ങനെ തുടരുന്നു.

”അല്ലയോ പരീക്ഷത്തു മഹാരാജാവേ, അങ്ങു മരിക്കാന്‍ പോകുന്നു, ഈശ്വരനെ സ്മരിച്ചുകൊള്ളുക!” അതനുസരിച്ചു ധൈര്യസമേതം ഭയലേശംപോലുമില്ലാതെ, പരീക്ഷിത്തു രാജാവ് ഭഗവദ് സ്മരണയോടുകൂടി ദേഹമുപേക്ഷിച്ചു കൈവല്യം പ്രാപിച്ചതായി ഭാഗവതം ദ്വാദശസ്‌കന്ധത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. അതുപോലെ ഈശ്വരസ്മരണയോടുകൂടി ശാന്തമായി ദേഹം ഉപേക്ഷിച്ച ഒന്നുരണ്ടു വ്യക്തികളെകാണുവാനുള്ള ഭാഗ്യം എനിക്കും സിദ്ധിച്ചിട്ടുണ്ട്. പക്ഷേ അധികമാളുകളും അങ്ങിനെയല്ല മരിക്കുന്നത്, തങ്ങളുടെ ഉപബോധമനസ്സില്‍ തങ്ങിനില്‍ക്കുന്ന ദുര്‍വ്വാസനകള്‍ വിജൃംഭിച്ച ക്ലേശഭൂയിഷ്ഠമായ ചിന്തകളോടുകൂടിയാണ്.

ഒരു പത്തുവര്‍ഷ്തിനുമുമ്പ്, ഒരു വൃദ്ധന്റെ മരണരംഗത്തു ഞാനുമുണ്ടായിരുന്നു. അദ്ദേഹത്തിനു എഴുപത്തിഅഞ്ചു വയസ്സോളം പ്രായം കാണും. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചിട്ട് അന്നു നാല്‍പതുകൊല്ലം കഴിഞ്ഞിരുന്നു.

പിന്നീട് അവിവാഹിതനായിട്ടാണു കാലം കഴിച്ചത്. എന്നാല്‍ മരിക്കുന്നതിനല്പം മുമ്പ് അദ്ദേഹം ഒന്നു മയങ്ങി. ആ മയക്കത്തില്‍ തന്നത്താന്‍ പറയുകയാണ്. ആരാ അത്? പാപ്പിയാണോ? പാപ്പി, പാപ്പി അല്പം കഴിഞ്ഞു മരിച്ചു. ഈ പാപ്പിയെക്കുറിച്ച് എനിക്കൊരറിവുമില്ലായിരുന്നു ഞാന്‍ തിരക്കി.

അപ്പോഴാണു മനസ്സിലായത്. അദ്ദേഹത്തിന്റെ ഭാര്യ പാപ്പി ആയിരുന്നു എന്ന്. അവരെക്കുറിച്ചുള്ള സ്മരണ അന്ത്യകാലത്തുണര്‍ന്നു രൂപംകൊണ്ടിരിക്കും. അദ്ദേഹം ആസ്വപ്നത്തില്‍ അവരെക്കണ്ടിരിക്കാം. അവരുടെ രൂപലാവണ്യം കണ്ടുകൊണ്ടുതന്നെ മരിച്ചതുമായിരിക്കാം. തീര്‍ച്ചയായും അടുത്ത ജന്മത്തിലദ്ദേഹം അവരുടെ ഭര്‍ത്താവായിട്ടുതന്നെ ജനിക്കും.

”യം യം വാപി സ്മരന്‍ ഭാവം

ത്യജത്യന്തേ കളേബരം

തം തമേവൈതി കൗന്തേയ

സദാ തദ്ഭാവഭാവിതഃ”

”ഏതേതു ഭാവത്തെ ഓര്‍ത്തുകൊണ്ടാണോ ദേഹം വെടിയുന്നത്. ജന്മാന്തരത്തില്‍ അതാതുഭാവത്തില്‍ എത്തും” എന്നാണല്ലോ ഈ ഗീതാശ്ലോകത്തിന്റെ അര്‍ത്ഥം ആ നിലയില്‍ ആ വൃദ്ധന്‍ അടുത്ത ജന്മത്തില്‍ പാപ്പീ വല്ലഭനായിത്തീരുമെന്നൂഹിക്കുന്നതില്‍ തെറ്റില്ല പക്ഷേ, മനുഷ്യന്‍ ജനിക്കുന്നതു വീണ്ടും ജനിക്കുവാനല്ല ജനിക്കാതിരിക്കുവാനാണ്, നിത്യനായിത്തീരുവാനാണ്. അതിന് ഈശ്വരസ്മരണയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല.

അന്തകാലേ ച മാമേവ സ്മരന്‍ മുക്ത്വാ കളേബരം

യഃപ്രയാതി സ മത്ഭാവം യാതി നാസ്ത്യത്ര സംശയഃ”

(ആരാണോ മരണകാലത്ത് എന്നെത്തന്നെ സ്മരിച്ചുകൊണ്ടു ദേഹം വിട്ടുപോകുന്നത്, അയാശ എന്നെത്തന്നെ പ്രാപിക്കും. ഇതില്‍ സംശയമില്ല) എന്ന ഗീതാവാക്യം നാം എപ്പോഴും ഓര്‍ത്തു അതനുസരിച്ചു പ്രവര്‍ത്തിക്കണം.)

ചിലയാളുകള്‍ ചോദിച്ചേയ്‌ക്കാം ലൗകികകാര്യങ്ങളില്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഈശ്വരനെ സ്മരിക്കാന്‍ എങ്ങനെ ഒക്കുമെന്ന് അവര്‍ക്ക് ലൗകികകാര്യങ്ങളെക്കുറിച്ചു സ്മരിക്കണമെങ്കില്‍ ഈശ്വരനെയും സ്മരിക്കാം. ഒരു കണ്ണാടിയില്‍ നിഴലിക്കുന്ന ചിത്രങ്ങള്‍ എന്നപോലെ ഈ പ്രപഞ്ചമെല്ലാം സച്ചിദാനന്ദസ്വരൂപനായ ഈശ്വരനിലാണ് നിഴലിച്ചുനില്‍ക്കുന്നത്. ചിത്രത്തോടൊപ്പം കണ്ണാടിയേയും ഗ്രഹിക്കുന്നതുപോലെ വിചാരശീലന്മാര്‍ക്കു ലൗകികവിഷയങ്ങളോടൊപ്പം ഈശ്വരനെയും ചിന്തിക്കാന്‍ സാധിക്കും.

നമുക്ക്  ആനന്ദം നല്‍കുന്ന എല്ലാ വിഷയങ്ങളുടെയും ഉണ്മയും തിളക്കവും ഈശ്വരന്റെതാണെന്നറിഞ്ഞാല്‍മതി അതു രണ്ടുമില്ലാതായാല്‍ വിഷയങ്ങളെല്ലാം നീരസങ്ങളും ബീഭത്സങ്ങളുമായി തോന്നുമെന്നുള്ളതിനു അളിഞ്ഞ ശവങ്ങള്‍തന്നെ തെളിവാണല്ലോ. ലൗകികവിഷയങ്ങളില്‍ എത്ര മുഴുകിയിരുന്നാലും ഈശ്വരചിന്ത പുലര്‍ത്തിക്കൊണ്ടിരിക്കുന്ന കുറച്ചാളുകളെങ്കിലും ലോകത്തിലുണ്ടെന്നു നമുക്കറിയാം.

ശ്രവണത്തിലും കീര്‍ത്തനത്തിലുമുള്ള അഭ്യാസംകൊണ്ടാണ് അവര്‍ ആ നിലയിലെത്തിയിട്ടുള്ളത്. അതുപോലെ നമ്മളും ശ്രവണത്തിലും കീര്‍ത്തനത്തിലും ശ്രദ്ധിച്ചു ഭഗവന്മാഹാത്മ്യം ഗ്രഹിച്ചാല്‍ ഭഗവാനെപ്പറ്റിയുള്ള സ്മരണ ഒരിക്കലും നമ്മെ വിട്ടുമാറുകയില്ല. അതെപ്പോഴും നമ്മുടെ ഹൃദയത്തെ കുളിപ്പിച്ചുകൊണ്ടിരിക്കും. അതുകൊണ്ടു ഭഗവത് സ്മരണയില്‍ എല്ലാവരും ശ്രദ്ധിക്കണമെന്നു ഒന്നുകൂടി ഉദ്‌ബോധിപ്പിച്ചുകൊള്ളുന്നു.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

India

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

Kerala

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

Kerala

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)
India

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

പുതിയ വാര്‍ത്തകള്‍

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.