പാലാ: കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവം നാളെ കൊടിയേറി മാര്‍ച്ച് ആറിന് ആറാട്ടോടെ സമാപിക്കും. ക്ഷേത്രകലകള്ക്കു പുറമെ വിപുലമായ പരിപാടികളാണ് ഉത്സവത്തിന് മാറ്റുകൂട്ടാന്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് ദേവസ്വം മാനേജര്‍ വി.ജെ. രാധാകൃഷ്ണന് നമ്പൂതിരി, സെക്രട്ടറി എന്‍.പി. ശാംകുമാര്‍ നമ്പൂതിരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നിത്യശ്രീ മഹാദേവന്, മാതംഗി സത്യമൂര്‍ത്തി എന്നിവരുള്‍പ്പെടെ പ്രശസ്തരുടെ സംഗീതസദസുകള്‍, ലക്ഷ്മിഗോപാലസ്വാമിയുടെ നൃത്തം, വൈക്കം വിജയലക്ഷ്മിയുടെ മ്യൂസിക്കല്‍ ഫ്യൂഷന്‍, മേജര്‍ സെറ്റ് കഥകളി, നാഗസ്വരക്കച്ചേരി, ഓട്ടന്തുള്ളല്, പാഠകം, പഞ്ചാരിമേളം, നൃത്തനൃത്യങ്ങള്‍, തിരുവാതിര, പകല്‍ കഥകളി, ഭജന്‍സ് തുടങ്ങി വിവിധങ്ങളായ പരിപാടികളുണ്ടാകും. രണ്ടുമുതല്‍ ഒമ്പതുവരെ ഉത്സവദിവസങ്ങളില്‍ രാവിലെ 8ന് ശ്രീബലി, ഉച്ചയ്ക്ക് 12.30ന് ഉത്സവബലിദര്‍ശനം, 4ന് ചാക്യാര്‍കൂത്ത് എന്നിവ നടക്കും. പള്ളിവേട്ട ദിവസം പഞ്ചാരിമേളവും കുടമാറ്റവും നടക്കും.
25ന് രാവിലെ 8ന് പഞ്ചവിംശതി കലശം, കൊടിക്കയര്‍, കൊടിക്കൂറ സമര്‍പ്പണം, വൈകിട്ട് 5ന് ചെണ്ടമേളം അരങ്ങേറ്റം, 6.30ന് വൈക്കം വാസുദേവന്‍ നമ്പൂതിരിയും അക്കീരമണ്‍ കാളിദാസ ഭട്ടതിരിയും ചേര്‍ന്ന് കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. 7ന് ഭക്തിഗാനമേള, 9ന് കൊടിയേറ്റ്, 9.30ന് സംഗീതസദസ് എന്നിവ നടക്കും. 26ന് 12ന് ഓട്ടന്തുള്ളല്, 6ന് നൃത്തനൃത്യങ്ങള്‍, 8ന് പിന്നല് തിരുവാതിര, 9ന് വിളക്ക്, 28ന് 12ന് ഓട്ടന്തുള്ളല്, 3ന് പകലരങ്ങ്, 6.30ന് നൃത്തസന്ധ്യ, 8ന് പാഠകം, 9ന് വിളക്ക്, 10ന് കഥകളി, മാര്‍ച്ച് 1ന് 12ന് ഓട്ടന്തുള്ളല്, 1.30ന് ഭക്തിഗാനാര്‍ച്ചന, 5ന് തിരുവാതിരകളി, 5.30ന് തായമ്പക, 6.30ന് ഭക്തിഗാനാമൃതം, 8ന് സോപാനസംഗീതം, 9ന് വിളക്ക്, 10.30ന് കഥകളി, മാര്‍ച്ച് 2ന് പുലര്‍ച്ചെ മുതല്‍ കാവടി അഭിഷേകം, 8ന് ഭജന്‍, 10ന് ശ്രീബലി, 12ന് ഓട്ടന്തുള്ളല്, 2ന് ഉത്സവബലി ദര്‍ശനം, 5.30ന് കാഴ്ചശ്രീബലി, 8.30ന് സംഗീതസദസ്, 10.30ന് വിളക്ക്, മാര്‍ച്ച് 3ന് 11.30 തിരുവാതിര, 5.30ന് കാഴ്ചശ്രീബലി, 7ന് പഞ്ചവാദ്യം, 10ന് വയലിന് ഫ്യൂഷന്‍, 12ന് വിളക്ക്, മാര്‍ച്ച് 4ന് 12ന് പറയന്‍തുള്ളല്‍, 1.30ന് സംഗീതസദസ്, 5.30ന് കാഴ്ചശ്രീബലി, 10ന് മ്യൂസിക്കല്‍ ഫ്യൂഷന്‍, 12ന് വലിയ വിളക്ക്, മാര്‍ച്ച് 5ന് 12.30ന് സംഗീതസദസ്, വൈകിട്ട് 5ന് കാഴ്ചശ്രീബലി, പഞ്ചാരിമേളം, കുടമാറ്റം, 11ന് നൃത്തനൃത്യങ്ങള്‍, 1ന് പള്ളിനായാട്ട്, പള്ളവേട്ട, പള്ളിവേട്ട വിളക്ക്, മാര്‍ച്ച് ആറിന് രാവിലെ 9ന് ശ്രീബലി, ആറാട്ട്മേളം, 12ന് മഹാപ്രസാദമൂട്ട്, സംഗീതസദസ്, , 2.30ന് മ്യൂസിക്കല്‍ഫ്യൂഷന്‍, 4.30ന് ആറാട്ട് എഴുന്നെള്ളിപ്പ്, 6ന് നാഗസ്വരക്കച്ചേരി, 9ന് തൃക്കിടങ്ങൂരപ്പന് പുരസ്കാരദാനവും എംഎല്‍എയ്ക്ക് അനുമോദനവും, 10ന് സംഗീതസദസ്, 2ന് ആറാട്ടു വരവ്, ഉത്തമേശ്വരം ക്ഷേത്രത്തില്‍ ആറാട്ടു സ്വീകരണം, കോവില്‍പ്പാടത്ത് എഴുന്നെള്ളിപ്പ്, ആറാട്ടു വിളക്ക്, എതിരേല്പ്, കൊടിയിറക്ക് എന്നിവ നടക്കും.
പത്രസമ്മേളനത്തില്‍ ദേവസ്വം പ്രസിഡന്റ് ഒ.ആര്. സുബ്രഹ്മണ്യന് നമ്പൂതിരി, അസിസ്റ്റന്റ് മാനേജര്‍ എസ്. നാരായണന് നമ്പൂതിരി, ഉത്സവ കമ്മറ്റി കണ്‍വീനര്‍ ശ്രീജിത് കെ. നമ്പൂതിരി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: