ന്യൂദല്‍ഹി: എഎപിയുടെ എംഎല്‍എ രാംനരേഷ് ഗോയലും മകനും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ ദല്‍ഹി പോലീസ് കേസെടുത്തു. കലാപമുണ്ടാക്കാന്‍ ശ്രമിച്ചതും ഭവനഭേദനവുമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.
ദല്‍ഹി തെരഞ്ഞെടുപ്പുവേളയില്‍ ഫെബ്രുവരി 6-7 തീയതികളിലായി രാത്രിയില്‍ മനീഷ് ഘായിയുടെ വീട്ടില്‍ കയറി ആക്രമണം നടത്തി. ബിജെപി പ്രവര്‍ത്തകര്‍ മനീഷിന്റെ വീട്ടില്‍ മദ്യം ഒളിപ്പിച്ചിരിക്കുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം.
വീടു തകര്‍ത്തു, വീട്ടിലുണ്ടായിരുന്നവരെ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നാണ് എഫ്‌ഐആര്‍. രാം നരേഷ്, മകന്‍ സുമിത് അടക്കം അഞ്ചുപേരെയാണ് കേസില്‍ പ്രതിയാക്കിയിട്ടുള്ളത്.
















