Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രേഖ ചോര്‍ത്തല്‍: 10,000 കോടിയുടെ അഴിമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2015, 10:25 pm IST
in India

ന്യൂദല്‍ഹി: പെട്രോളിയം മന്ത്രാലയ രേഖകള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് 10,000 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് കേസില്‍ പ്രതിയായ മാധ്യമപ്രവര്‍ത്തകന്‍ ശന്തനു  സൈകിയ പോലീസിനോട് വെളിപ്പെടുത്തി. രേഖകള്‍ ചോരുന്നതിനെപ്പറ്റി വാര്‍ത്ത ശേഖരിക്കുന്നതിനാണ് താന്‍ ശ്രമിച്ചതെന്നും ശന്തനു ദല്‍ഹി ക്രൈംബ്രാഞ്ച് ഓഫീസിനു മുന്നില്‍വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. ബജറ്റ് രഹസ്യങ്ങള്‍ ചോര്‍ത്തിയവരെ കയ്യോടെ പിടികൂടാനായത് കേന്ദ്രസര്‍ക്കാരിന് അഭിമാനിക്കാവുന്ന നേട്ടമായിമാറി.

അതേസമയം, ശന്തനു സൈകിയയ്‌ക്ക് പ്രതികളുമായും പെട്രോളിയം കമ്പനികളുമായും അടുത്തബന്ധമുണ്ടെന്നും രേഖകള്‍ കവര്‍ന്നത് അയാളുടെ സഹായത്തോടെയാണെന്നും പോലീസ് ആവര്‍ത്തിച്ചു. കേസിലെ പ്രതികളെല്ലാം ശിക്ഷിക്കപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചു. മന്ത്രാലയത്തില്‍ നിന്നും അതീവരഹസ്യ രേഖകള്‍ മോഷ്ടിച്ചവര്‍ക്കെതിരെ കടുത്ത നടപടി  സ്വീകരിക്കുമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.സര്‍ക്കാര്‍ ജാഗ്രതയോടെ ഇരുന്നതിനാലാണ് രേഖകള്‍ ചോര്‍ത്തിയവരെ പിടികൂടാനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, കേസില്‍ സ്വകാര്യ എണ്ണക്കമ്പനികളുടെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിലെ ശൈലേഷ് സക്‌സേന, എസ്സാറിലെ വിനയ് കുമാര്‍, കയണ്‍സിലെ കെ.കെ നായിക്, ജൂബിലന്റ് എനര്‍ജിയിലെ സുഭാഷ് ചന്ദ്ര, അദാഗ് റിലയന്‍സിലെ ഋഷി ആനന്ദ് എന്നിവരാണ് വെള്ളിയാഴ്ച രാത്രി അറസ്റ്റിലായത്.ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 12 ആയി. 25ഓളം പേരെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി.

രാജ്യതലസ്ഥാനത്തെ സ്വകാര്യ എണ്ണക്കമ്പനികളുടെ ഓഫീസുകളിലെല്ലാം കഴിഞ്ഞ രണ്ടു ദിവസമായി റെയ്ഡ് തുടരുന്നു. പെട്രോളിയം മന്ത്രാലയത്തിനു പുറമെ പ്രതിരോധ, ആഭ്യന്തര, കല്‍ക്കരി, ഊര്‍ജ്ജ മന്ത്രാലയങ്ങളില്‍ നിന്നും രേഖകള്‍ ചോര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനു പിന്നില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക്  പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നു. പെട്രോളിയം മന്ത്രാലയത്തിലെ രണ്ട് ജോയിന്റ് സെക്രട്ടറിമാര്‍ പോലീസിന്റെയും കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്റെയും നിരീക്ഷണത്തിലാണ്.

രേഖക്കള്ളന്‍മാരെ കാത്തിരുന്നു കുടുക്കി

ന്യൂദല്‍ഹി: മന്ത്രാലയ രേഖകള്‍ ചോര്‍ത്തിയവരെ മാസങ്ങള്‍ കാത്തിരുന്നാണ് സുരക്ഷാ ഏജന്‍സികള്‍ പിടികൂടിയതെന്ന് വ്യക്തമാകുന്നു. ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയം കഴിഞ്ഞ ഡിസംബര്‍ മുതല്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലായിരുന്നു. മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്റെ മുറിയിലെ ഫോട്ടോസ്റ്റാറ്റ് യന്ത്രത്തില്‍  രഹസ്യരേഖകളുടെ പകര്‍പ്പ് കണ്ടെത്തിയതോടെയാണ് ഐബി അന്വേഷണമാരംഭിച്ചത്.

രേഖകള്‍ മോഷ്ടിക്കാന്‍ പ്രതികള്‍ മന്ത്രാലയത്തിനുള്ളിലേക്ക് കയറിയ വിവരം ദല്‍ഹി പോലീസിനെ അറിയിച്ചതും അവരെയെല്ലാം വലയിലാക്കിയതും ഐബിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ തന്നെ.

രേഖകള്‍ ചോരുന്നതു സംബന്ധിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഡിസംബറില്‍ കേന്ദ്രമന്ത്രിമാര്‍ക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്വേഷണത്തിന് ഐബിയെ നിയോഗിക്കുകയും ചെയ്തു. രേഖകള്‍ ചോരുന്നതിന് തടയിടാന്‍ എല്ലാ മന്ത്രാലയങ്ങളിലേക്കും ഐബി ഉദ്യോഗസ്ഥരെ അയച്ച് മാര്‍ഗനിര്‍ദ്ദേശവും നല്‍കി.

സര്‍ക്കാര്‍ രേഖകളുടെ ചോര്‍ച്ച തടയണമെന്ന് കഴിഞ്ഞ ഒക്‌ടോബര്‍ 13ന് കാബിനറ്റ് സെക്രട്ടറി അജിത് സേത് എല്ലാ മന്ത്രാലയങ്ങളോടും ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഈ രഹസ്യ സര്‍ക്കുലര്‍ പോലും ദേശീയ ദിനപത്രത്തില്‍ വാര്‍ത്തയായി. മന്ത്രാലയങ്ങളിലെല്ലാം സിസിടിവി കാമറകള്‍ സ്ഥാപിച്ചതും പഞ്ചിംഗ് മെഷീന്‍ ക്രമീകരിച്ചതുമെല്ലാം ഇതിനെത്തുടര്‍ന്നാണ്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ മന്ത്രാലയങ്ങളിലെ റൂമുകളുടെ പൂട്ടുകള്‍ മാറ്റിസ്ഥാപിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കുന്ന ജോലിയും വേഗത്തിലാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

Kerala

അബിൻ വർക്കി എംഎൽഎയ്‌ക്ക് കാറപകടത്തിൽ പരിക്ക്: മറ്റ് മൂന്ന് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍
Editorial

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

Article

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വഹിക്കുന്നു
Kerala

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

ഡോ. ഡി.വൈ പാട്ടീല്‍ അന്തരിച്ചു

കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍: അമിതാഭ് സിങ് ചുമതലയേറ്റു

ബുദ്ധിപരമായ തീരുമാനങ്ങളും കരിയർ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (05 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

ഉദയനിധി സ്റ്റാലിന്റെ അഹങ്കാര രാഷ്‌ട്രീയത്തിന് മറുപടി ലഭിച്ചു: എസ്.ജെ.ആര്‍. കുമാര്‍

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന: 50 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജ്ജം

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന നേതൃയോഗം ആരോഗ്യഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. രവികുമാര്‍ കല്യാണിശ്ശേരില്‍, ഡോ. ടി. ടി. കൃഷ്ണകുമാര്‍, ഡോ. ആദര്‍ശ് സി. രവി തുടങ്ങിയവര്‍ സമീപം

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം;വിശ്വ ആയുര്‍വേദ പരിഷത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.