വാഷിങ്ടണ്‍: വര്‍ഗ്ഗീയ കലാപത്തെ അപലപിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സ്വാഗതം ചെയ്തു. മോദി സര്‍ക്കാര്‍ ഭാരതത്തിലെ എല്ലാ മതങ്ങള്‍ക്കും തുല്യ പരിഗണന നല്‍കുന്നതിന്റ സൂചനയാണിതെന്നും വൈറ്റ് ഹൈസ് വൃത്തങ്ങള്‍ വെബ്‌സൈറ്റിലുടെ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. വര്‍ഗ്ഗീയ സ്പര്‍ദ്ധകളെ അപലപിച്ച് ഫെബ്രുവരി 17നാണ് മോദി പ്രസംഗം നടത്തിയത്.
ഒബാമയുടെ ഭാരത സന്ദര്‍ശനവേളയില്‍ സിഖ് കൂട്ടക്കൊല സംബന്ധിച്ചുള്ള ചോദ്യമുന്നയിക്കണമെന്നാവശ്യപ്പെട്ട് സിഖ് ഫോര്‍ ജസ്റ്റീസ് എന്ന സംഘടന പെറ്റീഷന്‍ സമര്‍പ്പിച്ചിരുന്നു. സിഖ് ഫോര്‍ ജസ്റ്റീസിനുള്ള മറുപടിയായാണ് മോദി എല്ലാ മതങ്ങള്‍ക്കും തുല്യ പരിഗണന നല്‍കുന്നതായി വെബ്‌സൈറ്റില്‍ കുറിച്ചത്. മതമൈത്രിയാണ് ഭാരതത്തിന്റെ വിജയമെന്നും അറിയിച്ചു.
ജനുവരി 27ന് ന്യൂദല്‍ഹിയിലെ സിരിഫോര്‍ട്ടില്‍ ഒബാമ നടത്തിയ പ്രസംഗത്തിലും മതസൗഹാര്‍ദ്ദത്തെ കുറിച്ച് പ്രതിപാദിച്ചിരുന്നു.
















