കൊച്ചി: കഴിഞ്ഞ വര്‍ഷം ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ മൂന്ന് കുട്ടികളെ തൃപ്പൂണിത്തുറ ചോയ്സ് സ്കൂള്‍ ആദരിക്കും. കോഴിക്കോട് മാവൂരിലെ എം.കെ. അഖില്‍ മുഹമ്മദ് (10), കണ്ണൂര്‍ മട്ടന്നൂരിലെ ടി.പി. മിഥുന് (14), കണ്ണൂര്‍ കോടിയേരി പി. അഞ്ജിത് (14) എന്നിവരെയാണ് ആദരിക്കുക. ഇവര്‍ക്ക് കാഷ് അവാര്‍ഡുകള്‍ നല്‍കും.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മൂന്നു കുട്ടികള്‍ക്കും ചോയ്സ് സ്കൂള്‍ കാഷ് അവാര്‍ഡുകള്‍ നല്‍കും. 23-ന് രാവിലെ എട്ടിന് ചോയ്സ് സ്കൂള്‍ കാംപസിലാണ് ചടങ്ങ്. ചോയ്സ് സ്കൂളിലെ കുട്ടികള്‍ക്ക് ധീരതയ്ക്ക് അവാര്‍ഡ് നേടിയ കുട്ടികളുമായി സംവദിക്കുന്നതിനുള്ള അവസരമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: