സുല്‍ത്താന്‍ബത്തേരി: കുരങ്ങുപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അന്തര്‍സംസ്ഥാന അവലോകന യോഗം വയനാട്ടില്‍ വ്യാഴാഴ്ച നടക്കും.
വയനാട്ടില്‍ പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണു സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അവലോകന യോഗം ചേരുന്നത്. ജില്ലാ അധികൃതര്‍ക്കു പുറമേ ഉത്തര കന്നഡ, ദക്ഷിണ കന്നഡ, നീലഗിരി മേഖലകളില്‍ നിന്നുള്ള ആരോഗ്യവകുപ്പ് അധികൃതരും യോഗത്തില്‍ പങ്കെടുക്കും.
സുല്‍ത്താന്‍ ബത്തേരിയിലാണു യോഗം. കുരങ്ങുപനി മൂലം ഇതുവരെ രണ്ടു മരണങ്ങളാണു വയനാട്ടില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. 18 പേര്‍ക്കു പനി സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നേരത്തേ കുരങ്ങുപനി റിപ്പോര്‍ട്ടു ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: